മുംബൈ ∙ പുറംവേദനയിൽനിന്നു പൂർണമായി മുക്തനാവാത്ത മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയ്ക്കുണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു. എന്നാൽ പകരം ആരെയും സിലക്‌ഷൻ കമ്മിറ്റി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് 3 മത്സര പരമ്പരയിലെ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ പുറംവേദനയിൽനിന്നു പൂർണമായി മുക്തനാവാത്ത മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയ്ക്കുണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു. എന്നാൽ പകരം ആരെയും സിലക്‌ഷൻ കമ്മിറ്റി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് 3 മത്സര പരമ്പരയിലെ ആദ്യ ഏകദിനം.

ഓസ്ട്രേലിയയ്ക്കെതിരെ നാലാം ടെസ്റ്റിൽ ഫീൽഡിങ്ങിനിടെയാണ് ശ്രേയസിനെ പരുക്ക് പിടികൂടിയത്. ശ്രേയസ് ഇപ്പോൾ ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിൽസാനന്തര വിശ്രമത്തിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായ ശ്രേയസിന് ഇത്തവണത്തെ ഐപിഎലിലും കളിക്കാൻ കഴിഞ്ഞേക്കില്ല.

ADVERTISEMENT

ശ്രേയസിനു പകരക്കാരനെ പ്രഖ്യാപിക്കുകയാണെങ്കിൽ കൂടുതൽ സാധ്യത മലയാളി താരം സഞ്ജു സാംസണാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ശ്രേയസ് പരമ്പരയ്‌ക്കില്ലെന്ന് അറിയിച്ചിട്ടും‌‌ം ബിസിസിഐ താരത്തിനു പകരക്കാരനെ പ്രഖ്യാപിക്കാത്തത്. 

താരതമ്യേന ലഘുവായ രാജ്യാന്തര ഏകദിന കരിയറിൽ 66 ആണ് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. 2022ന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു പുറത്താകാതെ 86 റൺസ് നേടിയിരുന്നു. അതേ വർഷം ജൂണിൽ, അയർലൻഡിനെതിരെ 42 പന്തിൽ 77 റൺസടിച്ചും ശ്രദ്ധ നേടി. 

ADVERTISEMENT

English Summary: BCCI selection committee SNUBS Sanju Samson again, No replacement named despite Shreyas Iyer injury