ഇസ്‍ലാമബാദ്∙ സൂര്യകുമാർ യാദവിന്റെ കാര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പിഴവു പറ്റിയതായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. വിരാട് കോലിയുടെ കാര്യത്തിൽ ഇന്ത്യൻ ടീം കാണിച്ച ആത്മവിശ്വാസം സൂര്യകുമാർ യാദവിന്റെ കാര്യത്തിൽ അവരിൽനിന്നുണ്ടായില്ലെന്ന് കനേരിയ ആരോപിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ സൂര്യകുമാർ യാദവിന്റെ കാര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പിഴവു പറ്റിയതായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. വിരാട് കോലിയുടെ കാര്യത്തിൽ ഇന്ത്യൻ ടീം കാണിച്ച ആത്മവിശ്വാസം സൂര്യകുമാർ യാദവിന്റെ കാര്യത്തിൽ അവരിൽനിന്നുണ്ടായില്ലെന്ന് കനേരിയ ആരോപിച്ചു. ‘‘ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന്റെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തരുതായിരുന്നു. സൂര്യകുമാർ യാദവിൽ മാനേജ്മെന്റിന് വിശ്വാസം ഉണ്ടായിരുന്നില്ല.’’– കനേരിയ യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.

‘‘വിരാട് കോലി വരെ പതിവു ഫോമിലേക്കു മടങ്ങിയെത്താൻ കുറച്ചു സമയമെടുത്തിരുന്നു. പക്ഷേ കോലിയുടെ ബാറ്റിങ് പൊസിഷനൊന്നും ഇന്ത്യൻ ടീം മാറ്റിയില്ല. എന്തിനാണു സൂര്യകുമാർ യാദവിന്റെ കാര്യത്തിൽ അങ്ങനെ ചെയ്തത്? അദ്ദേഹത്തിന്റെ ഗോൾഡൻ ഡക്കുകളിൽ കുറ്റപ്പെടുത്തേണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെയാണ്.’’– കനേരിയ പ്രതികരിച്ചു.

ADVERTISEMENT

Read Here: ഭക്ഷണത്തിലൂടെ ‘മെർക്കുറി’ വിഷബാധ; പിന്നിൽ ആരെന്ന് അറിയില്ലെന്ന് പാക്ക് മുൻ താരം

‘‘ഇക്കാര്യത്തിൽ രോഹിത് ശർമയ്ക്കും പിഴവു പറ്റി. സൂര്യകുമാർ യാദവിന്റെ ആത്മവിശ്വാസം തകർന്നിരിക്കുന്ന സമയത്ത് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുക കൂടി ചെയ്തു. സൂര്യകുമാര്‍ യാദവിനെ താരങ്ങൾ പ്രോത്സാഹിപ്പിക്കണമായിരുന്നു. സൂര്യയുടെ സ്ഥിരം സ്ഥാനത്തുതന്നെ ബാറ്റു ചെയ്യാൻ അനുവദിക്കണമായിരുന്നു.’’– ഡാനിഷ് കനേരിയ പ്രതികരിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യകുമാർ യാദവ് പുറത്തായിരുന്നു.

ADVERTISEMENT

English Summary: Ex-Pakistan cricketer on Suryakumar Yadav's triple golden duck