ചെന്നൈ∙ ഐപിഎൽ പതിനാറാം സീസണിൽ പ്ലേഓഫ് ഉറപ്പിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽനിന്ന് അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്. ടീമിനുള്ളിൽ ചില പൊട്ടലുംചീറ്റലുകളും ഉടലെടുത്തതായാണ് വിവിധ സ്പോർട്സ് വെബ്സൈറ്റുകൾ റിപ്പോർട്ടു

ചെന്നൈ∙ ഐപിഎൽ പതിനാറാം സീസണിൽ പ്ലേഓഫ് ഉറപ്പിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽനിന്ന് അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്. ടീമിനുള്ളിൽ ചില പൊട്ടലുംചീറ്റലുകളും ഉടലെടുത്തതായാണ് വിവിധ സ്പോർട്സ് വെബ്സൈറ്റുകൾ റിപ്പോർട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഐപിഎൽ പതിനാറാം സീസണിൽ പ്ലേഓഫ് ഉറപ്പിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽനിന്ന് അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്. ടീമിനുള്ളിൽ ചില പൊട്ടലുംചീറ്റലുകളും ഉടലെടുത്തതായാണ് വിവിധ സ്പോർട്സ് വെബ്സൈറ്റുകൾ റിപ്പോർട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഐപിഎൽ പതിനാറാം സീസണിൽ പ്ലേഓഫ് ഉറപ്പിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽനിന്ന് അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്. ടീമിനുള്ളിൽ ചില പൊട്ടലുംചീറ്റലുകളും ഉടലെടുത്തതായാണ് വിവിധ സ്പോർട്സ് വെബ്സൈറ്റുകൾ റിപ്പോർട്ടു െചയ്യുന്നത്. ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണിയും രവീന്ദ്ര ജഡേജയും തമ്മിലാണ് പ്രശ്നങ്ങൾ എന്നാണ് പുറത്തുവരുന്ന വിവരം.

ശനിയാഴ്ച, ‍ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരശേഷം ധോണിയും ജ‍ഡേജയും തമ്മിൽ മൈതാനത്തുവച്ച് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഡൽഹിയെ 77 റൺസിനു തോൽപിച്ച ശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെയായിരുന്നു ജഡേജയും ധോണിയും തമ്മിലുള്ള വാഗ്വാദം. മത്സരത്തിൽ മികച്ച പ്രകടനമാണു ബാറ്റിങ്ങിൽ രവീന്ദ്ര ജഡേജ നടത്തിയത്. ചെന്നൈ ഇന്നിങ്സിൽ അവസാന പന്തുകൾ നേരിട്ട ജഡേജ ഏഴു പന്തുകളിൽനിന്ന് 20 റൺസ് നേടിയിരുന്നു.

ADVERTISEMENT

അതേസമയം ബോളിങ്ങിൽ ജഡേജയ്ക്കു തിളങ്ങാൻ സാധിച്ചില്ല. നാല് ഓവറുകൾ പന്തെറിഞ്ഞ താരം 50 റൺസു വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ഇതിൽ ജഡേജയെ ധോണി ശകാരിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് ഒരു വിഭാഗം പറഞ്ഞു. എന്നാൽ ഇതു സഹതാരങ്ങൾ തമ്മിലുള്ള വെറും സംഭാഷണം മാത്രമാണെന്നും ഇരുവരും തമ്മിൽ കലഹിച്ചതാണെന്നുള്ള റിപ്പോർട്ടിന് അടിസ്ഥാനമില്ലെന്നുമായിരുന്നു ഒരുവിഭാഗം ആരാധകരുടെ പക്ഷം.

പക്ഷേ കാര്യങ്ങൾ അത്ര നിസ്സാരമല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഞായറാഴ്ച രവീന്ദ്ര ജ‍ഡേജയുടെ ട്വീറ്റാണ് വീണ്ടും ചർച്ചകൾക്ക് വഴിവച്ചത്.  ‘‘കർമ്മം നിങ്ങളിലേക്ക് മടങ്ങിവരും, എത്രയും വേഗം അല്ലെങ്കിൽ പിന്നീട്. തീർച്ചയായും അതു വന്നിരിക്കും’’– ഈ വാക്കുകൾ എഴുതിയ പോസ്റ്റർ ‘തീർച്ചയായും’ എന്ന കുറിപ്പോടെയാണ് ജ‍‍ഡേജ പങ്കുവച്ചത്. ഇതോടെ ധോണിയുമായുള്ള പ്രശ്നമാണ് ജഡേജ ഉദ്ദേശിച്ചതെന്ന തരത്തിലുള്ള ചർച്ചകൾ ആരംഭിച്ചു. ജഡേജയുടെ ഭാര്യയും ഗുജറാത്ത് ബിജെപി എംഎൽഎയുമായ റിവാബ ജഡേജ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

ADVERTISEMENT

കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ ജഡേജയെ ക്യാപ്റ്റനാക്കിയ ചെന്നൈ തുടര്‍തോല്‍വികളെ തുടര്‍ന്ന് ധോണിയെ വീണ്ടും ക്യാപ്റ്റനായിക്കിയിരുന്നു. പിന്നീട് സീസണൊടുവില്‍ ജഡേജ ചെന്നൈ ടീം വിടുമെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുകയും ജഡേജ ചെന്നൈ ടീമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍നിന്നു നീക്കം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ സീസണ് മുൻപ് ധോണി ഇടപെട്ട് ജഡേജയും ടീം മാനേജ്മെന്‍റുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ധോണിയും ജഡേജയും തമ്മിൽ ഉടക്കിലാണെന്ന തരത്തിൽ വാർത്ത പുറത്തുവരുന്നത്. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ചെന്നൈ നേരിടുന്നത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരം. 14 വർഷം ഐപിഎൽ കളിച്ചതിൽ ഇതു 12–ാം തവണയാണ് ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് ഉറപ്പിക്കുന്നത്. 14 മത്സരങ്ങളിൽനിന്ന് എട്ട് വിജയം സ്വന്തമാക്കിയ ചെന്നൈ 17 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ്.

ADVERTISEMENT

English Summary: Ravindra Jadeja mystery deepens amid MS Dhoni spat after wife's outrageous reaction to 'definitely' tweet