ചെന്നൈ ∙ ഞായറാഴ്ച എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സിനെ 78 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്സ് തകര്‍ത്തത്. ചെന്നൈ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് ടീം 134ന് ഓൾ ഔട്ടായി. 98 റൺസ് നേടിയ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്, 4 വിക്കറ്റു വീഴ്ത്തിയ തുഷാർ ദേഷ്പാണ്ഡെ എന്നിവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഞായറാഴ്ച എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സിനെ 78 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്സ് തകര്‍ത്തത്. ചെന്നൈ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് ടീം 134ന് ഓൾ ഔട്ടായി. 98 റൺസ് നേടിയ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്, 4 വിക്കറ്റു വീഴ്ത്തിയ തുഷാർ ദേഷ്പാണ്ഡെ എന്നിവരാണ് ചെന്നൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഇതിനിടെ ക്രീസിലെത്തിയ ചെന്നൈ ബാറ്റർ എം.എസ്.ധോണിയുടെ ബാറ്റിങ് പ്രകടനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യ സാക്ഷിയുടെ വിഡിയോ വൈറലായി.

ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറിൽ, അഞ്ചാം നമ്പര്‍ ബാറ്ററായാണ് ധോണി ഇറങ്ങിയത്. ടി.നടരാജനാണ് സൺറൈസേഴിസിനായി അവസാന ഓവർ എറിഞ്ഞത്. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി നേടിക്കൊണ്ടാണ് ധോണി തുടങ്ങിയത്. ഗാലറിയിൽ ചെന്നൈ ആരാധകർക്കൊപ്പം ധോണിക്കായി കൈയടിക്കാൻ ഭാര്യ സാക്ഷിയുമുണ്ടായിരുന്നു. ആഘോഷത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തൊട്ടടുത്ത പന്തിൽ ധോണി സിംഗിൾ നേടിയതോടെ ശേഷിച്ച പന്തുകൾ ശിവം ദുബെ നേരിട്ടു.

ADVERTISEMENT

ധോണിക്ക് ഐപിഎലിൽ 150–ാം വിജയമാണ് ഞായറാഴ്ചത്തേത്. ടൂർണമെന്റ് ചരിത്രത്തിൽ ഇത്രയും വിജയങ്ങളുടെ ഭാഗമാകുന്ന ആദ്യ താരമാണ് ധോണി. ഇതിൽ 135 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായാണ് ധോണി സ്വന്തമാക്കിയത്. 15 മത്സരങ്ങളിലെ വിജയം 2016, 2017 സീസണുകളിൽ റൈസിങ് പുണെ സൂപ്പർജയന്റ്സിനൊപ്പം നേടിയതാണ്. രവീന്ദ്ര ജഡേജയും രോഹിത് ശർമയുമാണ് പട്ടികയിലെ അടുത്ത സ്ഥാനക്കാർ. ഇരുവരും 133 വീതം ജയത്തിൽ പങ്കാളികളായിട്ടുണ്ട്.

English Summary:

Sakshi Dhoni's celebration after MSD hits 4 against SRH goes viral