മുംബൈ∙ തിങ്കളാഴ്ച നടന്ന ഐപിഎൽ ഫൈനലിൽ ഗുജറാത്തിന് പരാജയപ്പെടുത്തി കിരീടം നേടിയതോടെ ഇത് അഞ്ചാം തവണയാണ് ചൈന്നൈ സൂപ്പർ കിങ്സ് ഐപിൽ കപ്പിൽ മുത്തമിടുന്നത്. അവസാന പന്തുവരെ ആവേശം കൊള്ളിച്ച മത്സരത്തിൽ അവസാന രണ്ടു പന്തുകളും അതിർത്തി കടത്തിയ രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനമാണ് ചെന്നൈയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ തിങ്കളാഴ്ച നടന്ന ഐപിഎൽ ഫൈനലിൽ ഗുജറാത്തിന് പരാജയപ്പെടുത്തി കിരീടം നേടിയതോടെ ഇത്  അഞ്ചാം തവണയാണ് ചൈന്നൈ സൂപ്പർ കിങ്സ് ഐപിൽ കപ്പിൽ മുത്തമിടുന്നത്. അവസാന പന്തുവരെ ആവേശം കൊള്ളിച്ച മത്സരത്തിൽ അവസാന രണ്ടു പന്തുകളും അതിർത്തി കടത്തിയ രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ഇത്തവണ വിജയിച്ചതോടെ ഐപിഎൽ കിരീട ‌നേട്ടത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പം എത്തിയിരിക്കുകയാണ് ചെന്നൈ. അഞ്ചു തവണ ഐപിഎൽ ജേതാക്കളായ മുംബൈയ്ക്ക് ആയിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ കിരീടം നേടിയ റെക്കോർഡ്. കിരീട നേട്ടത്തിൽ ഒപ്പത്തിനൊപ്പം എത്തിയതോടെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരെ കുറിച്ചുള്ള താരതമ്യം വീണ്ടും സജീവമായി– മഹേന്ദ്രസിങ് ധോണിയും രോഹിത് ശർമയും.

എന്നാൽ ഈ താരതമ്യങ്ങളെയെല്ലാം തള്ളിക്കളയുകയാണ് പാക്കിസ്ഥാൻ മുൻ താരമായ സൽമാൻ ബട്ട്. രണ്ടു താരങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും പ്രത്യേകിച്ച് ഫിറ്റ്നസിന്റെ കാര്യത്തിലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ‘രണ്ടു താരങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. രോഹിത് ശർമയ്ക്ക് ഒരു വലിയ പദവിയുണ്ട്, അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനാണ്. അദ്ദേഹം എല്ലാ തരത്തിലും മുന്നിൽനിൽക്കേണ്ടയാളാണ്, ഉദാഹരണത്തിന് ഫിറ്റ്നസ് ഒരു വലിയ കാര്യമാണ്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ നിങ്ങളുടെ ടീമഗംങ്ങളിൽനിന്ന് എന്തെങ്കിലും ആവശ്യപ്പെടണമെങ്കിൽ ആദ്യം നിങ്ങൾക്ക് അത് ഉണ്ടായിരിക്കണം. നിങ്ങൾ എന്നും അവർക്ക് മുന്നിൽ തന്നെ നിൽക്കണം. 

ADVERTISEMENT

രോഹിത് ശർമയെ നോക്കുമ്പോൾ നിങ്ങൾക്ക് മന‍സ്സിലാകും, ഫിറ്റ്നസിന്റെ കാര്യത്തിൽ അദ്ദേഹം ഒരുപാട് മെച്ചപ്പെടാനുണ്ടെന്ന്. അത് മെച്ചപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ ബാറ്റിങും ആത്മവിശ്വാസവും സ്വതവേ ‌ഉയരും. എന്നാൽ ഇതേകുറിച്ച് ഒരുപാട് കാലമായി ചർച്ചകൾ വരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം വേണ്ടത്ര ഫിറ്റ് ആകുന്നില്ല എന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ അദ്ദേഹത്തിന് അതിന്റെ ഉത്തരം അറിയാമായിരിക്കും’– സൽമാൻ ബട്ട് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

 English Summary: "Don't Know Why He Isn't Fit Enough": Ex Pakistan Star's Jibe At Rohit Sharma Over Comparison With MS Dhoni