ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ നേപ്പാളിനെ 23 റൺസിന് തോൽപിച്ച് ഇന്ത്യ സെമിയിൽ പ്രവേശിച്ചു. 203 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ നേപ്പാളിന്റെ ഇന്നിങ്സ് 179 റൺസിൽ അവസാനിച്ചു. 15 പന്തിൽ 32 റൺസ് നേടിയ ദിപേന്ദ്രസിങ് എയ്‌രിയാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവർ 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ നേപ്പാളിനെ 23 റൺസിന് തോൽപിച്ച് ഇന്ത്യ സെമിയിൽ പ്രവേശിച്ചു. 203 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ നേപ്പാളിന്റെ ഇന്നിങ്സ് 179 റൺസിൽ അവസാനിച്ചു. 15 പന്തിൽ 32 റൺസ് നേടിയ ദിപേന്ദ്രസിങ് എയ്‌രിയാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ 4ന് 202, നേപ്പാൾ 20 ഓവറിൽ 9ന് 179.

കുശാൽ ഭുർതെൽ (32 പന്തിൽ 28), കുശാൽ മല്ല (22 പന്തിൽ 29), സുന്ദീപ് ജോറ (12 പന്തിൽ 29) എന്നിവർ പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വക്കറ്റുകൾ വീണു. ആസിഫ് ഷെയ്ഖ് (6 പന്തിൽ 10), രോഹിത് പൗഡൽ (5 പന്തിൽ 3), സോംപാൽ കാമി (5 പന്തിൽ 7), ഗുൽസൻ ഝാ (6 പന്തിൽ 6), കരൺ കെസി (13 പന്തിൽ 18*), സന്ദീപ് ലാമിച്ചാൻ (4 പന്തിൽ 5) എന്നിങ്ങനെയാണ് മറ്റു നേപ്പാള്‍ ബാറ്റർമാരുടെ സ്കോർ. അർഷദീപ് സിങ് രണ്ടും, രവിശ്രീനിവാസൻ സായ് കിഷോർ ഒരുവിക്കറ്റും വീഴ്ത്തി.

ADVERTISEMENT

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ സെഞ്ചറിക്കരുത്തിലാണ് മികച്ച ഇന്നിങ്സ് പടുത്തുയർത്തിയർത്തിയത്. 48 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയ ജയ്സ്വാള്‍ തൊട്ടടുത്ത പന്തിൽ പുറത്തായി. രാജ്യാന്തര ട്വന്റി20യിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും ജയ്സ്വാളിന് സ്വന്തമായി. 8 ഫോറും 7 സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. 

ആദ്യ വിക്കറ്റിൽ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്–ജയ്സ്വാള്‍ സഖ്യം 103 റൺസാണ് അടിച്ചുകൂട്ടിയത്. പത്താം ഓവറിൽ ദിപേന്ദ്രസിങ് എയ്‌രിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 23 പന്തിൽ 25 റൺസ് നേടിയ ഗെയ്ക്‌വാദ് രോഹിത് പൗഡലിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെവന്ന തിലക് വർമയും (10 പന്തിൽ 2) ജിതേഷ് ശർമയും (4 പന്തിൽ 5) നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ വമ്പൻ അടികളുമായി റിങ്കുസിങ് കളം നിറഞ്ഞതോടെ സ്കോർ 200 കടന്നു. 19 പന്തിൽ 25 റൺസുമായി ശിവം ദുബെയും, 15 പന്തിൽ 37 റൺസുമായി റിങ്കുസിങും പുറത്താകാതെ നിന്നു. 

ADVERTISEMENT

English Summary: India Enters Asian Games Men's Cricket Semi Finals