മുംബൈ ∙ കഴുത്തിൽ ഇറുക്കിപ്പിടിച്ച ബാറ്റുമായി ഒരു പുൾ ഷോട്ട്, കാൽവിരലുകളാൽ കറക്കിയെറിയുന്ന ലെഗ് സ്പിൻ; താരനിബിഡമായ ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗ് (ഐഎസ്പിഎൽ) ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ സൂപ്പർ താരമായത് കശ്മീരിൽ നിന്നുള്ള മുപ്പത്തിനാലുകാരൻ ആമിർ ഹുസൈനായിരുന്നു. സച്ചിൻ തെൻഡുൽക്കർ നയിച്ച മാസ്റ്റേഴ്സ് ഇലവനും ബോളിവുഡ് താരം അക്ഷയ് കുമാർ ക്യാപ്റ്റനായ കിലാഡി ഇലവനും തമ്മിൽ നടന്ന ഐഎസ്പിഎൽ ഉദ്ഘാടന മത്സരത്തിൽ സച്ചിന്റെ ടീമിലാണ് ആമിർ കളിച്ചത്. ഇക്കഴിഞ്ഞ കശ്മീർ യാത്രയ്ക്കിടെയാണ് സച്ചിൻ ആമിറിനെ പരിചയപ്പെടുന്നത്. അന്ന് ആമിറിന് സച്ചിൻ ഒരു ബാറ്റ് സമ്മാനിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കഴുത്തിൽ ഇറുക്കിപ്പിടിച്ച ബാറ്റുമായി ഒരു പുൾ ഷോട്ട്, കാൽവിരലുകളാൽ കറക്കിയെറിയുന്ന ലെഗ് സ്പിൻ; താരനിബിഡമായ ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗ് (ഐഎസ്പിഎൽ) ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ സൂപ്പർ താരമായത് കശ്മീരിൽ നിന്നുള്ള മുപ്പത്തിനാലുകാരൻ ആമിർ ഹുസൈനായിരുന്നു.

സച്ചിൻ തെൻഡുൽക്കർ നയിച്ച മാസ്റ്റേഴ്സ് ഇലവനും ബോളിവുഡ് താരം അക്ഷയ് കുമാർ ക്യാപ്റ്റനായ കിലാഡി ഇലവനും തമ്മിൽ നടന്ന ഐഎസ്പിഎൽ ഉദ്ഘാടന മത്സരത്തിൽ സച്ചിന്റെ ടീമിലാണ് ആമിർ കളിച്ചത്. ഇക്കഴിഞ്ഞ കശ്മീർ യാത്രയ്ക്കിടെയാണ് സച്ചിൻ ആമിറിനെ പരിചയപ്പെടുന്നത്. അന്ന് ആമിറിന് സച്ചിൻ ഒരു ബാറ്റ് സമ്മാനിച്ചിരുന്നു. പിന്നാലെയാണ് ഐഎസ്പിഎലിൽ തന്റെ ടീമിൽ കളിക്കാൻ ആമിറിനെ സച്ചിൻ ക്ഷണിച്ചു.

ADVERTISEMENT

Read Also: ഋഷഭ് പന്ത് എന്നൊരാൾ ഇവിടെയുണ്ട്, കളി കണ്ടുകാണില്ല: ഇംഗ്ലണ്ട് താരത്തിന് രോഹിത് ശർമയുടെ മറുപടി

ചെറുപ്പത്തിൽ നടന്ന വാഹനാപകടത്തിൽ ഇരു കൈകളും നഷ്ടപ്പെട്ട ആമിർ, ജമ്മു കശ്മീർ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. വലതുകാൽ ഉപയോഗിച്ച് പന്തെറിയുകയും ബാറ്റ് കഴുത്തിൽ ഇറുക്കിപ്പിടിച്ച് കളിക്കുകയും ചെയ്യുന്ന ആമിർ, 2013 മുതലാണ് ക്രിക്കറ്റിൽ സജീവമാകുന്നത്. സച്ചിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത ആമിർ, ഒരു ഓവർ പന്തെറിയുകയും ചെയ്തു. മത്സരത്തിൽ തന്റെ 10–ാം നമ്പർ ജഴ്സി ആമിറിനു നൽകിയ സച്ചിൻ, ആമിറിറെ ജഴ്സി അണിഞ്ഞാണ് കളിച്ചത്. 

ADVERTISEMENT

മാസ്റ്റേഴ്സ് ഇലവന് വിജയം 

ഉദ്ഘാടന മത്സരത്തിൽ അക്ഷയ് കുമാറിന്റെ കിലാഡി ഇലവനെ സച്ചിന്റെ മാസ്റ്റേഴ്സ് ഇലവൻ 5 റൺസിന് തോൽപിച്ചു. 

English Summary:

Para cricketer Aamir Hussain, the star in the opening match of ISPL