മുംബൈ∙ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായുള്ള സൗഹൃദ മത്സരത്തിനിടെ ബിഗ് ബോസ് വിജയിയുടെ പന്തിൽ പുറത്തായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കർ. റോബിൻ ഉത്തപ്പ, ബോളിവുഡ് താരം അക്ഷയ് കുമാർ, നടൻ സൂര്യ തുടങ്ങിയവരും പങ്കെടുത്ത മത്സരത്തിലാണ് സച്ചിന്റെ പുറത്താകൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായുള്ള സൗഹൃദ മത്സരത്തിനിടെ ബിഗ് ബോസ് വിജയിയുടെ പന്തിൽ പുറത്തായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കർ. റോബിൻ ഉത്തപ്പ, ബോളിവുഡ് താരം അക്ഷയ് കുമാർ, നടൻ സൂര്യ തുടങ്ങിയവരും പങ്കെടുത്ത മത്സരത്തിലാണ് സച്ചിന്റെ പുറത്താകൽ. ബിഗ് ബോസ് വിജയി മുനവർ ഫറൂഖിയുടെ പന്തിൽ ടോപ് എഡ്ജ് ചെയ്ത സച്ചിനെ ഫീൽഡർ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

സച്ചിൻ തെൻഡുൽക്കർ നയിച്ച മാസ്റ്റേഴ്സ് ഇലവനും ബോളിവുഡ് താരം അക്ഷയ് കുമാർ ക്യാപ്റ്റനായ കിലാഡി ഇലവനും തമ്മിലായിരുന്നു ഐഎസ്പിഎല്ലിന്റെ ഉദ്ഘാടന മത്സരം. 16 പന്തുകൾ നേരിട്ട സച്ചിൻ 30 റൺസാണു മത്സരത്തിൽ നേടിയത്. മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്റെ പുറത്താകൽ. സ്റ്റേഡിയം നിശബ്ദം എന്നായിരുന്നു സച്ചിൻ പുറത്തായപ്പോൾ കമന്റേറ്ററുടെ പ്രതികരണം.

ADVERTISEMENT

മത്സരത്തിൽ അക്ഷയ് കുമാറിന്റെ കിലാഡി ഇലവനെ സച്ചിന്റെ മാസ്റ്റേഴ്സ് ഇലവൻ 5 റൺസിന് തോൽപിച്ചു. ജമ്മു കശ്മീരിന്റെ പാര ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആമിർ ഹുസൈന്റെ ജഴ്സി ധരിച്ചാണ് സച്ചിൻ മത്സരത്തിൽ കളിക്കാനിറങ്ങിയത്. കശ്മീർ സന്ദർശനത്തിനിടെയാണ് സച്ചിൻ ആമിർ ഹുസൈനെ പരിചയപ്പെടുന്നത്. ആമിറും ഐഎസ്പിഎൽ കളിക്കാൻ സച്ചിന്റെ ടീമിൽ ഇറങ്ങി.

English Summary:

Sachin Tendulkar Gets Dismissed By Bigg Boss Winner Munawar Faruqui