ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തു പടിക്കൽ വന്ന ആഹ്ലാദത്തിന്റെ പകപ്പിലാണ് ബെംഗളൂരുവിലെ വീട്ടിൽ ദേവ്ദത്ത് പടിക്കലിന്റെ അച്ഛൻ ബാബുനു കുന്നത്ത്. ‘ഇന്നലെ രാത്രി വിളിച്ചപ്പോഴും ദേവ് ടെസ്റ്റ് ടീമിൽ അരങ്ങേറ്റം നടത്തുമോയെന്നു പറഞ്ഞിരുന്നില്ല. രജത് പാട്ടിദാറിന് ഒരു അവസരംകൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ധരംശാലയിൽ കളികാണാൻ പോയ പരിചയക്കാരിലൊരാൾ രാവിലെ അഭിനന്ദന സന്ദേശം അയച്ചപ്പോൾ പറ്റിക്കുകയാണെന്നാണ് കരുതിയത്. ടിവി വച്ചപ്പോൾ കാണുന്നത് ദേവ്ദത്തിന് ടെസ്റ്റ് ക്യാപ് സമ്മാനിക്കുന്നതാണ്’– ബാബുനു ‘മനോരമ’യോടു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്രയും നാൾ കാത്തിരുന്ന മനോഹര നിമിഷം വന്നെത്തുമ്പോൾ നേരിൽ കാണാൻ കഴിയാത്തതിൽ നിരാശയില്ലേ?

ADVERTISEMENT

 ഒട്ടും നിരാശയില്ല. കാരണം ദേവിന്റെ മത്സരങ്ങൾ ടിവിയിൽ കാണുന്നതാണ് എനിക്കിഷ്ടം. സ്റ്റേഡിയത്തിൽ പോയി കാണുന്നത് കുറവാണ്. ഇതുവരെ ഒറ്റ ഐപിഎൽ മത്സരവും നേരിട്ടു കണ്ടിട്ടില്ല. ഇന്നിപ്പോൾ ദേവിന്റെ അമ്മ അമ്പിളി പുറത്തു പോയിരിക്കുകയാണ്. മൂത്ത സഹോദരി ചാന്ദ്നി ഡ്രീം ഇലവനിലെ ജോലിയുമായി മുംബൈയിലും. വരും ദിവസങ്ങളിൽ ചാന്ദ്നി കളി കാണാൻ ധരംശാലയിലേക്കു പോയേക്കും. 

ടെസ്റ്റിൽ ഇങ്ങനെയൊരു അരങ്ങേറ്റം മനസ്സിൽ കണ്ടിരുന്നോ?

ADVERTISEMENT

ഒരു മാസം മുൻപു പോലും പ്രതീക്ഷിച്ചതല്ല. ദേവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ടെസ്റ്റ് കളിക്കണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ഇത്തവണ രഞ്ജിയിൽ വെറും നാലു മത്സരമേ കളിച്ചിട്ടുള്ളുവല്ലോ, നന്നായി റൺസടിച്ചത് ഗുണം ചെയ്തു. ധരംശാലയിൽ പിച്ച് അത്ര ബാറ്റിങ് അനുകൂലമെന്ന് തോന്നുന്നില്ല. അവനു നന്നായി കളിക്കാനാകട്ടെ. അവന്റെ ബാറ്റിങ് കാണാൻ കാത്തിരിക്കുകയാണ് ഞാൻ. 

ദേവ്ദത്ത്; ഫുൾ മലയാളി

ADVERTISEMENT

ബെംഗളൂരുവിലെ ബാനസ്‌വാഡിയിലാണ് താമസമെങ്കിലും ദേവ്ദത്ത് പടിക്കൽ ‘മുഴുവൻ’ മലയാളി തന്നെയാണ്. അച്ഛൻ ബാബുനു കുന്നത്ത് പാലക്കാട് ചിറ്റൂർ സ്വദേശിയാണ്. അമ്മ അമ്പിളി പടിക്കലിന്റെ വീട് മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്. അമ്മയുടെ വീട്ടുപേരാണ് ദേവ്ദത്തിനൊപ്പമുള്ള പടിക്കൽ. 4 വയസ്സുവരെ കേരളത്തിലായിരുന്നു ദേവ്. അതിനുശേഷം അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ. 11 വയസ്സിലാണ് ബാബുനു മകന്റെ ക്രിക്കറ്റ് ഭാവിയുംകൂടി പരിഗണിച്ച് ബെംഗളൂരുവിലേക്കു മാറിയത്.

ബെംഗളൂരുവിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റ് (കെഐഒസി) ആണ് ദേവിലെ ക്രിക്കറ്ററെ പരുവപ്പെടുത്തിയത്. 2021ൽ മുൻനിര താരങ്ങളുടെ അഭാവത്തിൽ ശ്രീലങ്ക പര്യടനം നടത്തിയ ഇന്ത്യൻ ട്വന്റി20 ടീമിലൂടെയാണ് ദേവ്ദത്ത് പടിക്കലിന്റെ രാജ്യാന്തര അരങ്ങേറ്റം. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ദേവ് ഇത്തവണ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലാണ്.

English Summary:

Devdutt Padikkal to play first test match