കോയമ്പത്തൂർ ∙ കോഴിക്കോട്ടെ തോൽവിക്കു ഗോകുലം കേരള എഫ്സി ചെന്നൈയുടെ സ്വന്തം മൈതാനത്ത് പകരംവീട്ടി. ഐ ലീഗ് ഫുട്ബോളിൽ, കോഴിക്കോട്ട് തങ്ങളെ 3–2നു മറികടന്ന ചെന്നൈ സിറ്റി എഫ്സിയെ അവരുടെ ഹോം ഗ്രൗണ്ടായ കോയമ്പത്തൂരിൽ ഗോകുലം 1–0നു തോൽപിച്ചു. 79–ാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫ് വിജയഗോൾ നേടി. ജയത്തോടെ 11

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂർ ∙ കോഴിക്കോട്ടെ തോൽവിക്കു ഗോകുലം കേരള എഫ്സി ചെന്നൈയുടെ സ്വന്തം മൈതാനത്ത് പകരംവീട്ടി. ഐ ലീഗ് ഫുട്ബോളിൽ, കോഴിക്കോട്ട് തങ്ങളെ 3–2നു മറികടന്ന ചെന്നൈ സിറ്റി എഫ്സിയെ അവരുടെ ഹോം ഗ്രൗണ്ടായ കോയമ്പത്തൂരിൽ ഗോകുലം 1–0നു തോൽപിച്ചു. 

79–ാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫ് വിജയഗോൾ നേടി. ജയത്തോടെ 11 കളികളിൽനിന്നു 17 പോയിന്റുമായി ലീഗിൽ ഗോകുലം മൂന്നാം സ്ഥാനത്തേക്കുയർന്നു. മോഹൻ ബഗാനും പഞ്ചാബുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. 

ADVERTISEMENT

ചെന്നൈ സിറ്റി 7–ാം സ്ഥാനത്തായി. ഗോകുലത്തിന്റെ അടുത്ത മത്സരം 21നു നെറോക്കയ്ക്കെതിരെ. എതിരാളിയുടെ പ്രതിരോധം പൊളിച്ചുള്ള നീക്കങ്ങളുമായാണ് ഇരുടീമുകളും കളി തുടങ്ങിയത്.43–ാം മിനിറ്റിൽ ഉജ്വല സേവിലൂടെ ഗോൾകീപ്പർ സി.കെ.ഉബൈദ് ഗോകുലത്തെ രക്ഷിച്ചു. ആദ്യം ഫിറ്റോയുടെ ഫ്രീകിക്ക് തടുത്തു, പിന്നാലെ റീബൗണ്ടും തട്ടിത്തെറിപ്പിച്ചു. 

ക്ലബ്ബുമായി പുതുതായി കരാറൊപ്പിട്ട യുഗാണ്ടൻ താരം കിപ്സനെ രണ്ടാം പകുതിയിൽ ഇറക്കിയ ഗോകുലം പരിശീലകൻ സാന്റിയാഗോ വരേലയുടെ തീരുമാനത്തിനു ഫലമുണ്ടായി. ആന്ദ്രെ എറ്റിയെനെയുടെ ലോങ്ബോൾ നെഞ്ചിലെടുത്ത കിപ്സൻ പന്ത് മാർക്കസിനു മറിച്ചു. മാർക്കസിന്റെ വമ്പനടിയി‍ൽ വല കുലുങ്ങി (1–0).