ചീറ്റിപ്പോയി യൂറോപ്യൻ സൂപ്പർ ലീഗ്. സമ്മിശ്ര പ്രതികരണങ്ങളാണു ഫുട്ബോൾ ലോകത്ത്. പെരുമ്പറകൊട്ടി രംഗത്തുവന്ന വമ്പൻ ക്ലബുകൾ പിൻമാറാനെന്താണു കാരണം? പല കാരണങ്ങൾ ചേർന്നുണ്ടായ ഒറ്റക്കാരണമാണ് പിൻമാറ്റത്തിനു പിന്നിൽ. എതിർപ്പ്. ആരാധകരുടെ പ്രതിഷേധം. കളിക്കാരുടെ എതിർപ്പ്. പരിശീലകരുടെ വിയോജിപ്പ്. സർക്കാരുകളുടെ

ചീറ്റിപ്പോയി യൂറോപ്യൻ സൂപ്പർ ലീഗ്. സമ്മിശ്ര പ്രതികരണങ്ങളാണു ഫുട്ബോൾ ലോകത്ത്. പെരുമ്പറകൊട്ടി രംഗത്തുവന്ന വമ്പൻ ക്ലബുകൾ പിൻമാറാനെന്താണു കാരണം? പല കാരണങ്ങൾ ചേർന്നുണ്ടായ ഒറ്റക്കാരണമാണ് പിൻമാറ്റത്തിനു പിന്നിൽ. എതിർപ്പ്. ആരാധകരുടെ പ്രതിഷേധം. കളിക്കാരുടെ എതിർപ്പ്. പരിശീലകരുടെ വിയോജിപ്പ്. സർക്കാരുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീറ്റിപ്പോയി യൂറോപ്യൻ സൂപ്പർ ലീഗ്. സമ്മിശ്ര പ്രതികരണങ്ങളാണു ഫുട്ബോൾ ലോകത്ത്. പെരുമ്പറകൊട്ടി രംഗത്തുവന്ന വമ്പൻ ക്ലബുകൾ പിൻമാറാനെന്താണു കാരണം? പല കാരണങ്ങൾ ചേർന്നുണ്ടായ ഒറ്റക്കാരണമാണ് പിൻമാറ്റത്തിനു പിന്നിൽ. എതിർപ്പ്. ആരാധകരുടെ പ്രതിഷേധം. കളിക്കാരുടെ എതിർപ്പ്. പരിശീലകരുടെ വിയോജിപ്പ്. സർക്കാരുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീറ്റിപ്പോയി യൂറോപ്യൻ സൂപ്പർ ലീഗ്. സമ്മിശ്ര പ്രതികരണങ്ങളാണു ഫുട്ബോൾ ലോകത്ത്. പെരുമ്പറകൊട്ടി രംഗത്തുവന്ന വമ്പൻ ക്ലബുകൾ പിൻമാറാനെന്താണു കാരണം? പല കാരണങ്ങൾ ചേർന്നുണ്ടായ ഒറ്റക്കാരണമാണ് പിൻമാറ്റത്തിനു പിന്നിൽ. എതിർപ്പ്. ആരാധകരുടെ പ്രതിഷേധം. കളിക്കാരുടെ എതിർപ്പ്. പരിശീലകരുടെ വിയോജിപ്പ്. സർക്കാരുകളുടെ കണ്ണുരുട്ടൽ. എല്ലാറ്റിനുമുപരി ഫുട്ബോൾ ഭരണ സംഘടകളായ യുവേഫയുടെയും ഫിഫയുടെയും വിലക്കു ഭീഷണികൾ. എല്ലാവർക്കും എതിർപ്പാണെങ്കിൽ ലീഗ് പിൻവലിച്ചേക്കാം എന്ന സമീപനമായിരുന്നില്ല ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് എത്തിച്ചത്. ‘സ്ഥാപക അംഗങ്ങൾ’ ഔദ്യോഗികമായി ലീഗ് തുടങ്ങുന്നതിനു മുൻപേ പിൻവലിഞ്ഞതോടെയാണ്. അതുകൊണ്ടാണു  ഫുട്ബോൾ ലോകം സമ്മിശ്രവികാരങ്ങളിൽ ആയത്.

യൂറോപ്പിലെങ്ങും എതിർപ്പിന്റെ സ്വരമാണു കൂടുതലെങ്കിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും സാധാരണ കളിപ്രേമികൾ മത്സരച്ചൂടിന്റെ മറ്റൊരു തലം കാണാനാവുമെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവിടങ്ങളിലെ കളിക്കാർക്കും ചില പ്രതീക്ഷകൾ പൊട്ടിമുളച്ചിരുന്നു. മുൻനിര ക്ലബുകൾ അതതു രാജ്യങ്ങളിലെ ലീഗുകളിൽനിന്ന് അയോഗ്യരാക്കപ്പെടുമ്പോൾ താഴേത്തട്ടിലെ ടീമുകൾ  സ്ഥാനക്കയറ്റത്തോടെ മുകളിലേക്കുവരും. അപ്പോൾ 3–4 നിര ക്ലബുകൾക്കു പുതുജീവനുണ്ടാകും. അവിടെ ഏഷ്യയിലെയും ആഫ്രിക്കയിലെയും കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും, ലാറ്റിനമേരിക്കയെന്ന ഫുട്ബോൾ നഴ്സറിയിലെ യുവാക്കൾക്കു മുൻപത്തേക്കാളേറെ തൊഴിലവസരം തെളിയും എന്നിങ്ങനെയെല്ലാം ആളുകൾ പ്രതീക്ഷിച്ചിരുന്നു.

ADVERTISEMENT

യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ പക്ഷേ ഇംഗ്ലണ്ടിൽ സാധാരണക്കാർക്കു പ്രതിഷേധം മാത്രമേയുള്ളൂ. ‘വമ്പൻമാർ’ എന്നു സ്വയം മുദ്രകുത്തുന്നവരെ പ്രീമിയർ ലീഗിൽനിന്നു തരംതാഴ്ത്തണമെന്നതാണ് അന്നാട്ടി‍ൽ ശരാശരി ഫുട്ബോൾ ആരാധകർ ആവശ്യപ്പെടുന്നത്. സാധാരണക്കാരായ കാണികളെ മറന്ന് ആട്ടത്തിന് ഇറങ്ങിത്തിരിച്ചവർക്കു പലവിധ ശിക്ഷകളാണു ‘ജനവിധി’യിൽ തെളിയുന്നത്.

∙തരംതാഴ്ത്തൽ: പ്രീമിയർ ലീഗിൽനിന്ന് ‘തെമ്മാടികളെ’ താഴത്തെ തട്ടുകളിലേക്കു വിന്യസിക്കുക.

∙സാമ്പത്തിക നടപടികൾ: ഉത്തരവാദിത്തം മറന്നവർക്ക് പിഴയിടുക, മര്യാദ പഠിപ്പിക്കുക.

∙ഉടമകളെ ശിക്ഷിക്കുക, ആരാധകരെ വെറുതേവിടുക: ഉടമകളുടെ തോന്ന്യാസത്തിന് ആരാധകരെന്തുപിഴച്ചു? ശിക്ഷ ഉടമകൾക്കു മാത്രമാവണം.

ADVERTISEMENT

∙ഉടമകളെ ശിക്ഷിക്കുക, കളിക്കാരെ വെറുതേവിടുക.

∙ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളെ ജർമൻ ബുണ്ടസ്‌ലിഗ മാതൃകയിൽ ഉടമസ്ഥാവകാശ സംവിധാനത്തിലാക്കുക: വൻകിട വ്യവസായികൾക്ക് ഉടമസ്ഥാവകാശമില്ല, അംഗങ്ങൾതന്നെ ഉടമകൾ.

∙നേരിട്ടുള്ള തരംതാഴ്ത്തൽ വേണ്ട, പകരം പ്രീമിയർ ലീഗിലെ ഈ ‘വഴിപിഴച്ച’ ക്ലബുകളുടെ പോയിന്റുകൾ വെട്ടിക്കുറയ്ക്കുക.

∙തരംതാഴ്ത്തൽ വേണ്ട, പക്ഷേ ചില ടൂർണമെന്റുകളിൽനിന്നു വിലക്ക് ഏർപ്പെടുത്തണം.

ADVERTISEMENT

‘ശിക്ഷാവിധി’ ആരിൽനിന്നുണ്ടാവും, എങ്ങനെയുണ്ടാവും തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഇനിയും കാത്തിരിക്കണം. പക്ഷേ സൂപ്പർ ലീഗ് പ്രഖ്യാപനവും തുടർന്നുണ്ടായ പ്രതിഷേധവും പിൻമാറ്റവുമെല്ലാം ചില പോസിറ്റീവ് അടയാളങ്ങൾ തരുന്നുണ്ട്.

∙ആരാധകർ പ്രഖ്യാപിച്ചു: ‘‘ഫുട്ബോൾ ഞങ്ങളുടേതാണ്, നിങ്ങളുടേതല്ല.’’

∙യൂറോപ്യൻ ക്ലബുകളിലെ പണാധിപത്യത്തോടു പൊതുജനം അനുകൂലമല്ല.

∙ക്ലബുകൾ ഭരിക്കുന്നവരല്ല അതിന്റെ ശക്തി, ആരാധകരാണ്. അവർക്ക് ഐക്യവും അതുവഴി ശക്തിയും കൈവന്നിരിക്കുന്നു.

∙ചെറുക്ലബുകൾ അച്ചടക്കലംഘനം നടത്തിയാ‍ൽ നടപടി, വലിയവർക്കു ശിക്ഷയില്ല എന്ന സമീപനം ശരിയല്ലെന്ന തുറന്നുപറച്ചിൽ.

∙ക്ലബുകളെ ശിക്ഷിക്കുമ്പോൾ അത് ആരാധകർക്കെതിരായ ശിക്ഷയായി മാറരുത്.

∙യൂറോപ്യൻ ഫുട്ബോളിലെ ‘തിരുത്തലിന്’ ഇതൊരു അവസരമാണ്. ഫുട്ബോൾ യഥാർഥത്തിൽ യൂറോപ്പിൽ എവിടെനിൽക്കുന്നു എന്നളക്കാൻ കഴിഞ്ഞു.

∙കൂടുതൽ ആരാധകപങ്കാളിത്തമുള്ള, വിവിധ തലങ്ങളിൽ സഹകരണമുള്ള പുതിയ സംവിധാനത്തിനു നേരമായി.

∙‘പ്ലയർ പവർ’ എന്ന പ്രയോഗത്തോട് അധികാരവർഗത്തിന് ഇതുവരെ വെറുപ്പായിരുന്നു. കളിക്കാരുടെ ശബ്ദം അവഗണിക്കാനാവില്ലെന്നു വ്യക്തമായി.

∙ടീം ലൈനപ്പിലെ സ്ഥാനത്തെക്കുറിച്ചുള്ള ചിന്തയ്ക്കപ്പുറം കളിക്കാർ ക്ലബ് എക്സിക്യുട്ടീവുകളെ ചോദ്യം ചെയ്തു തുടങ്ങി.

യൂറോപ്യൻ ഫുട്ബോളിൽ അർഥവത്തായ മാറ്റങ്ങൾ വേണമെന്നതാണു മേൽപ്പറഞ്ഞ പോസിറ്റീവ് അടയാളങ്ങളുടെ സന്ദേശം. അതു ക്ലബ് നടത്തിപ്പിലും ബജറ്റിലും പണം കൊണ്ടുവരുന്നതിലും ചെലവിടുന്നതിലും ആരാധകരോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം പ്രതിഫലിക്കണം. ക്ലബ് നടത്തിപ്പിന്റെ ഘടനമാറണം. ലീഗുകളുടെ ചില സ്വഭാവങ്ങൾ മാറണം. ടിവി സംപ്രേഷണാവകാശത്തിന്റെ തുക കൂട്ടിക്കോളൂ. പക്ഷേ നേരിട്ടു കളികാണാൻ സ്റ്റേഡിയത്തിൽ എത്തുന്നവനെ പിഴിയരുത്. ഇതെല്ലാമാണ് ഇഎസ്എൽ എന്ന ചീറ്റിപ്പോയ സംരംഭത്തിൽനിന്നു ഫുട്ബോൾ ലോകം ആർജിച്ചെടുത്ത അവകാശങ്ങൾ. 

∙ ടീമുകളുടെ പിൻമാറ്റത്തിലേക്കു നയിച്ച 72 മണിക്കൂർ 

∙ഏപ്രിൽ 18 ഞായർ ഉച്ചനേരം (ബ്രിട്ടിഷ് സമയം): ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ 12 ക്ലബുകൾ പുതിയൊരു ലീഗിൽ കളിക്കുമെന്നു പ്രഖ്യാപനം. 10 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകൾ. പിന്നെ പ്ലേഓഫ് അങ്ങനെ പോകുന്നു വാചകമടി. പ്രതിഷേധത്തിന്റെ വെള്ളിടികൾ വെട്ടാൻ തുടങ്ങുന്നു.

∙വൈകിട്ടു 4.00: സൂപ്പർ ലീഗിനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് രംഗത്ത്. ‘‘അത്യാഗ്രഹം’’ എന്നാണു വിശേഷിപ്പിച്ചത്. ഈ വിനാശകരമായ പദ്ധതിക്കു തടയിടാൻ എന്തും ചെയ്യും എന്നു പ്രഖ്യാപനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ളവർ സൂപ്പർ ലീഗിനെതിരെ രംഗത്ത്.

∙രാത്രി 11.00: ‘സൂപ്പർ ലീഗ് കഴിവതും വേഗം തുടങ്ങുമെന്നു’ പ്രഖ്യാപനം. 12 ടീമുകളുടെ പേരുകൾ ഔദ്യോഗികമായി പുറത്തുവിടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആർസെനൽ, ടോട്ടനം, ചെൽസീ, എഫ്സി ബാർസിലോന, റയൽ മഡ്രീഡ്, അത്‌ലറ്റിക്കോ മഡ്രീഡ്, എസി മിലാൻ, ഇന്റർ മിലാൻ, യൂവന്റസ്. അർധരാത്രിക്കു മുൻപേ ഫിഫ ഇടപെടുന്നു.

 

∙ഏപ്രിൽ 19 തിങ്കൾ രാവിലെ 7.30: യുവേഫയും ഫിഫയും വിലക്ക് ഏർപ്പെടുത്തിയാൽ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കാൻ സൂപ്പർലീഗ് സാരഥികൾ. നേരിടുമെന്ന് ഫുട്ബോൾ ഭരണക്കാരെ വാക്കാൽ അറിയിക്കുകയും ചെയ്യുന്നു.

∙രാവിലെ 8.30: യൂറോപ്യൻ ക്ലബ് അസോസിയേഷനിൽനിന്ന് (ഇസിഎ) 12 ക്ലബുകളുടെയും പ്രതിനിധികളുടെ രാജി. ‘മാൻ യൂ’ എക്സിക്യുട്ടീവ് വൈസ് ചെയർമാൻ എഡ് വൂഡ്‌വേഡും ‘മാൻ സിറ്റി’ ചീഫ് എക്സിക്യുട്ടീവ് ഫെറാൻ സോറിയാനോയും യുവേഫയിലെ സ്ഥാനങ്ങൾ ഒഴിയുന്നു. പുതിയ ലീഗിനെ അനുകൂലിക്കുന്നില്ലെന്നു സ്പെയിനിലെ ‘ലാ ലിഗ’.

 

∙11.40: സൂപ്പർ ലീഗിനെതിരെ കളിക്കാർ. ‘ജനം ഉണ്ടാക്കിയത് കാശുകാർ അടിച്ചു മാറ്റുന്നു’  എന്ന പൊട്ടിത്തെറിക്കലുമായി ആദ്യം രംഗത്തുവന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും പാരിസ് സെന്റ് ഷെർമാൻ മിഡ്ഫീൽഡറുമായ ആൻഡർ ഹെറേറ. വൈകാതെ, ഗാരി ലിനേക്കറിൽ തുടങ്ങി മുൻതാരങ്ങളുടെ പ്രതിഷേധം. 

∙2.00: ‘ഫുട്ബോളിന് അവമതിപ്പുണ്ടാക്കുന്ന, സ്വാർഥതാൽപര്യമുള്ള, കളിപ്രേമികളെ ഭിന്നിപ്പിക്കാനുള്ള പദ്ധതി’യാണു സൂപ്പർ ലീഗെന്നു യുവേഫ അധ്യക്ഷൻ. നിമിഷങ്ങൾക്കകം പുതിയ യുവേഫ ചാംപ്യൻസ് ലീഗ് മത്സരക്രമം പ്രഖ്യാപിക്കുന്നു. 2024 മുതൽ നിലവിൽവരുന്ന പുതിയ ക്രമം അനുസരിച്ച് ഒരേ ലീഗിൽ 36 ടീം, ഓരോ ടീമിനും 10 മാച്ച് വീതം.

∙വൈകിട്ട് 5.00: ഇസിഎ അധ്യക്ഷനാവാനുള്ള അവസരം പിഎസ്ജി അധ്യക്ഷൻ നാസർ അൽ–ഖലാഫി നിരസിക്കുന്നു. പിഎസ്ജി പുതിയ സൂപ്പർ ലീഗിൽ ചേരാൻ ഒരുങ്ങുന്നതുകൊണ്ടല്ല, നിലവിലുള്ള ജോലിഭാരം കൂട്ടാൻ ഉദ്ദേശിക്കുന്നില്ല എന്നു വിശദീകരണം.

 

∙വൈകിട്ട് 7.00: ലിവർപൂൾ–ലീഡ്സ് മാച്ചിന് ലീഡ്സ് ആരാധകർ പ്രതിഷേധ പ്രകടനമായെത്തുന്നു. അവരുടെ കൈകളിൽ സൂപ്പർലീഗ് വിരുദ്ധ പോസ്റ്ററുകൾ. പ്രകടനത്തിനിടെ ഒരാൾ ലിവർപൂളിന്റെ ജഴ്സി കത്തിക്കുന്നു. സ്റ്റേഡിയത്തിനകത്ത് എല്ലാവരുടെയും ശ്രദ്ധ ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പിൽ. 2019ൽ പറഞ്ഞ കാര്യത്തിൽ മാറ്റമില്ലെന്നു ക്ലോപ്. യൂറോപ്പിൽ സൂപ്പർ ലീഗ് ഒരിക്കലും ഉണ്ടാവില്ലെന്നായിരുന്നു 2019ൽ പറഞ്ഞത്. ലിവർപൂൾ കളിക്കാരുടെ കുപ്പായത്തിൽ ചാംപ്യൻസ് ലീഗ് ലോഗോയ്ക്കു സമീപം ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: ‘‘ഏൺ ഇറ്റ്’’. ‘‘ഫുട്ബോൾ ഫോർ ദ് ഫാൻസ്’’.  ഇതേ വാചകങ്ങളുള്ള കുപ്പായങ്ങൾ ആരോ കൊണ്ടുപോയി ലിവർപൂൾ ഡ്രസിങ് റൂമിൽ വച്ചു. വേണമെങ്കിൽ കളികഴിയുമ്പോ‍ൾ അവർക്കും ഇതുധരിച്ചു പ്രകടനത്തിൽ പങ്കാളികളാകാമല്ലോ. ഇതുപക്ഷേ ക്ലോപ്പിനെ പ്രകോപിതനാക്കി.

 

∙രാത്രി 11.00: യുഎസ്സിലെ മേജർലീഗ് സോക്കർ ഫ്രാഞ്ചൈസി ഉടമകൂടിയായ ഡേവിഡ് ബെക്കാം സമൂഹമാധ്യമങ്ങളിൽ കുറിച്ചു: ‘‘ആരാധകരില്ലാതെ ഒന്നുമില്ല. കളി യോഗ്യതയുടെ അടിസ്ഥാനത്തിലാവണം. എല്ലാവർക്കും വേണ്ടിയാവണം.’’

∙ഏപ്രി‍ൽ 20 ചൊവ്വ രാവിലെ 6.00: സ്പാനിഷ് ടിവിയിൽ ഇഎസ്എൽ അധ്യക്ഷൻ ഫ്ലോറന്റീനോ പെരസിന്റെ അഭിമുഖം. ഫുട്ബോളിനെ രക്ഷിക്കാനാണു ശ്രമമെന്നു പ്രഖ്യാപനം. ‘‘ചാംപ്യൻസ് ലീഗിൽനിന്നു ഞങ്ങളെ പുറത്താക്കാനാവില്ല, ഞങ്ങൾക്കു നിയമപരിരക്ഷയുണ്ട്.’’

∙രാവിലെ 9.30: ഫിഫയിൽനിന്നൊരു സുപ്രധാന സൂചന– പാതി അകത്തും, പാതി പുറത്തുമായിക്ലബുകൾക്കു തുടരാനാവില്ല.

∙ഉച്ചയ്ക്കു 12.00: ഫുട്ബോൾ അസോസിയേഷൻ (എഫ്എ), പ്രീമിയർ ലീഗ്, ഫാൻ ഗ്രൂപ്പ് പ്രതിനിധികളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടനിൽ ചർച്ചയിൽ. സൂപ്പർ ലീഗിനെ തടയുമെന്ന് ആവർത്തിക്കുന്നു.

 

∙2.00: സൂപ്പർ ലീഗിനു പുറത്തുള്ള 14 പ്രീമിയർ ലീഗ് ക്ലബുകളുടെ യോഗം. സൂപ്പർ ലീഗിനെ തടയാൻ എന്തും ചെയ്യുമെന്നു പ്രഖ്യാപനം. 

∙വൈകിട്ട് 5.00: ബുണ്ടസ്‌ലിഗയിലെ ഏറ്റവും വലിയ ക്ലബ് ബയേൺ മ്യൂനിക് പ്രഖ്യാപിച്ചു: ‘‘സൂപ്പർ ലീഗിലേക്ക് ഇല്ല.’’

∙രാത്രി 7.00: മാഞ്ചസ്റ്റർ സിറ്റി സൂപ്പർ ലീഗിൽനിന്നു പിൻമാറിയേക്കുമെന്നു ബിബിസി. 

∙8.00: മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പറയുന്നു: ‘‘2021 അവസാനത്തോടെ സ്ഥാനമൊഴിയും.’’. ലിവർപൂൾ ക്യാപ്റ്റൻ ജോർദൻ ഹെൻഡേഴ്സൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു: ‘‘സൂപ്പർ ലീഗിലേക്കു പോകുന്നതിനെതിരായിരുന്നു, മൊത്തത്തിൽ ടീമിന്റെ നിലപാട്.’’

∙രാത്രി 10.45: ഇഎസ്എൽ അംഗങ്ങളായ 6 പ്രീമിയർ ലീഗ് ടീമുകളുടെയും പ്രഖ്യാപനം–‘‘ഇഎസ്എലിൽനിന്ന് ഔദ്യോഗികമായി പിൻവാങ്ങുന്നു.’’

English Summary: European Super League - Latest Updates