റഷ്യൻ അധിനിവേശത്തെത്തുടർ‌ന്ന് കളിക്കളങ്ങളിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്ന യുക്രെയ്ൻ ദേശീയ ഫുട്ബോൾ ടീമിന് തിരിച്ചുവരവിൽ തുടർച്ചയായ രണ്ടാം ജയം. സൗഹൃദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് എംപോളിയെ യുക്രെയ്ൻ 3–1നു തോൽപിച്ചു. കഴിഞ്ഞയാഴ്ച ജർമൻ ക്ലബ്...Ukraine football, Ukraine national Football team, Ukraine war, Ukraine football team vs Empoli

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ റഷ്യൻ അധിനിവേശത്തെത്തുടർ‌ന്ന് കളിക്കളങ്ങളിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്ന യുക്രെയ്ൻ ദേശീയ ഫുട്ബോൾ ടീമിന് തിരിച്ചുവരവിൽ തുടർച്ചയായ രണ്ടാം ജയം. സൗഹൃദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് എംപോളിയെ യുക്രെയ്ൻ 3–1നു തോൽപിച്ചു. കഴിഞ്ഞയാഴ്ച ജർമൻ ക്ലബ് ബൊറൂസിയ മൻഷൻഗ്ലാഡ്ബാഹിനെയും യുക്രെയ്ൻ തോൽപിച്ചിരുന്നു.

മുന്നിലും പിന്നിലും യുക്രെയ്ൻ അനുകൂല സന്ദേശങ്ങൾ എഴുതിയ ജഴ്സി ധരിച്ചാണ് യുക്രെയ്ൻ താരങ്ങൾ കളിക്കാനിറങ്ങിയത്. മുന്നിൽ യുക്രെയ്ൻ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ‘യുണൈറ്റഡ് ഫോർ യുക്രെയ്ൻ’ എന്നാണെഴുതിയത്. പിന്നിൽ യുക്രെയ്ൻ നഗരങ്ങളുടെ പേര് കൊളാഷ് ചെയ്ത് ജഴ്സി നമ്പരും. 

ADVERTISEMENT

ജൂൺ ഒന്നിന് ഗ്ലാസ്ഗോയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ യൂറോപ്യൻ പ്ലേഓഫ് മത്സരത്തിൽ യുക്രെയ്ൻ സ്കോട്‌ലൻഡിനെ നേരിടും. അതിൽ ജയിച്ചാൽ വെയ്ൽസുമായി അന്തിമ പ്ലേഓഫ് മത്സരം. 

English Summary: Ukraine's soccer team beats Italian club Empoli