സെറീന വില്യംസിന്റെ ആഘോഷ വിജയത്തിലമർന്ന യുഎസ് ഓപ്പൺ ഇന്നലെ സാക്ഷ്യം വഹിച്ചത് യുക്രെയ്ൻ താരം ദാരിയ സ്നിഗറിന്റെ ആനന്ദക്കണ്ണീരിനു കൂടിയാണ്. തന്റെ ആദ്യ ഗ്രാൻസ്‌ലാം മത്സരത്തിലാണ് 124–ാം റാങ്കുകാരിയായ സ്നിഗർ മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പിനെ വീഴ്ത്തിയത് (2–6, 6–0, 4–6). രണ്ടാം സെറ്റ് ഒരു പോയിന്റു പോലും നേടാനാവാതെ നഷ്ടമായെങ്കിലും ദാരിയ മത്സരം കൈവിട്ടില്ല. US Open tennis, USA, Ukraine, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെറീന വില്യംസിന്റെ ആഘോഷ വിജയത്തിലമർന്ന യുഎസ് ഓപ്പൺ ഇന്നലെ സാക്ഷ്യം വഹിച്ചത് യുക്രെയ്ൻ താരം ദാരിയ സ്നിഗറിന്റെ ആനന്ദക്കണ്ണീരിനു കൂടിയാണ്. തന്റെ ആദ്യ ഗ്രാൻസ്‌ലാം മത്സരത്തിലാണ് 124–ാം റാങ്കുകാരിയായ സ്നിഗർ മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പിനെ വീഴ്ത്തിയത് (2–6, 6–0, 4–6). രണ്ടാം സെറ്റ് ഒരു പോയിന്റു പോലും നേടാനാവാതെ നഷ്ടമായെങ്കിലും ദാരിയ മത്സരം കൈവിട്ടില്ല. 

അട്ടിമറി ജയത്തിനു പിന്നാലെ ദാരിയയുടെ കയ്യിൽ നിന്നും റാക്കറ്റ് വഴുതി താഴേക്ക് വീണു; ഒപ്പം കണ്ണുനീർത്തുള്ളികളും. അവിശ്വസനീയത നിറഞ്ഞ ഭാവത്തോടെ ഹാലെപ്പിനു കൈ കൊടുത്ത ദാരിയ പിന്നീടു സംസാരിച്ചപ്പോഴും വികാരാധീനയായി. ‘എനിക്കു സന്തോഷമടക്കാനാകുന്നില്ല, ഈ ജയം യുക്രെയ്നു വേണ്ടിയാണ്, എന്റെ കുടുംബത്തിനു വേണ്ടിയാണ്..’’– റഷ്യയുമായുള്ള യുദ്ധത്തിൽ ചെറുത്തുനിൽപ് തുടരുന്ന സ്വന്തം രാജ്യത്തോടുള്ള ഐക്യദാർഢ്യമായി യുക്രെയ്ൻ പതാകയുടെ നീലയും മഞ്ഞയും നിറങ്ങളിലുള്ള റിബൺ കുത്തിയാണ് ദാരിയ മത്സരിച്ചത്. തന്നെ കയ്യടിച്ചു പ്രോൽസാഹിപ്പിച്ച കാണികൾക്കായി സ്നേഹ ചിഹ്നം കാണിക്കാനും ദാരിയ മറന്നില്ല. ഗ്രാൻസ്‌ലാമിൽ പുതുമുഖമാണെങ്കിലും 2019ൽ വിമ്പിൾഡൻ ജൂനിയർ സിംഗിൾസ് കിരീടം നേടിയിട്ടുണ്ട് ദാരിയ.

ADVERTISEMENT

English Summary: US Open tennis, USA, Ukraine