ബാർസിലോന ∙ നൂകാംപ് സ്റ്റേഡിയത്തിൽ, ബയൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ പന്തു കാലിൽ തൊടും മുൻപേ ബാർസിലോന തോൽപിക്കപ്പെട്ടിരുന്നു! 3 ഗോളടിച്ച് മൗനികളാക്കിയ ബയണല്ല, അതിനും മുൻപേ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ ബാർസിലോനയെ വീഴ്ത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ നൂകാംപ് സ്റ്റേഡിയത്തിൽ, ബയൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ പന്തു കാലിൽ തൊടും മുൻപേ ബാർസിലോന തോൽപിക്കപ്പെട്ടിരുന്നു! 3 ഗോളടിച്ച് മൗനികളാക്കിയ ബയണല്ല, അതിനും മുൻപേ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ ബാർസിലോനയെ വീഴ്ത്തി കടന്നുപോയി . വിക്ടോറിയ പ്ലെസനെ 4–0നു തോൽപിച്ച ഇന്റർ മിലാൻ ഗ്രൂപ്പ് സിയിൽനിന്നു 2–ാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക്. അതോടെ, ഒന്നാം സ്ഥാനക്കാരായ ബയൺ മ്യൂണിക്കിനെതിരായ മത്സരം ബാർസിലോനയ്ക്ക് അർഥശൂന്യതയുടേതായി. രണ്ടാംനിര ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗിൽ ഇനി ബാർസിലോന കളിക്കും. തുടർച്ചയായ 2–ാം സീസണിലാണു മുൻ സ്പാനിഷ് ചാംപ്യൻമാർ നോക്കൗട്ട് കാണാതെ പുറത്താകുന്നത്. അതും തുടർച്ചയായി 17 വർഷം നോക്കൗട്ടിൽ കളിച്ചതിനു ശേഷം!

ബാർസയുടെ സ്വന്തം നൂകാംപ് സ്റ്റേഡിയത്തിൽ, സാദിയോ മാനെ (10–ാം മിനിറ്റ്), എറിക് മാക്സിം ചോപോ മോട്ടിങ് (31), ബെഞ്ചമിൻ പവാർദ് (90+5) എന്നിവരാണു ബയണിന്റെ ഗോളുകൾ നേടിയത്. കഴിഞ്ഞ സീസൺ വരെ ബയണിൽ കളിച്ച പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി ബാർസ നിരയിൽ എല്ലാറ്റിനും മൂകസാക്ഷിയായി.

ADVERTISEMENT

സ്പെയിനിൽ അതേ രാത്രിയിൽ രണ്ടാമത്തെ ദുരന്തവും അരങ്ങേറി. ജർമൻ ക്ലബ് ബയേർ ലെവർക്യൂസനെതിരെ ജയിക്കാൻ ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി പാഴാക്കിയ അത്‌ലറ്റിക്കോ മഡ്രിഡ് ബാർസയുടെ വഴിയേ പുറത്തേക്കു നടന്നു. 

മത്സരം 2–2 സമനില. മുൻ റയൽ മഡ്രിഡ് താരമായ സാബി അലോൻസോ പരിശീലിപ്പിക്കുന്ന ലെവർക്യൂസനെതിരെ പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ യാനിക് കരാസ്കോയ്ക്കു സാധിച്ചില്ല. ലെവർക്യൂസൻ ഗോളി ലൂക്കാസ് ഹ്രാഡെക്കി തടുത്തിട്ട ഷോട്ട് സൗൾ നിഗുവേസ് വീണ്ടും ഗോളിലേക്ക് അടിച്ചുനോക്കിയെങ്കിലും പന്തു പോസ്റ്റിൽത്തട്ടി മടങ്ങി. കഴിഞ്ഞ 10 വർഷത്തിനിടെ ഡിയേഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ നോക്കൗട്ട് കാണാതെ ഔട്ടാകുന്നത് ഇതു 2–ാം തവണ.

 യൂറോപ്പിൽ ലിവർപൂളിന്റെ കൊടി ഉയർന്നു തന്നെ നിൽക്കുമെന്നു പ്രഖ്യാപിച്ച് യുർഗൻ ക്ലോപ്പിന്റെ ടീം നോക്കൗട്ട് വണ്ടി പിടിച്ചു. ഗ്രൂപ്പ് എയിൽ 2–ാം സ്ഥാനക്കാരായാണ് ലിവർപൂളിന്റെ നോക്കൗട്ട് പ്രവേശം. ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെ അവരുടെ ഗ്രൗണ്ടിൽ 3–0നു ലിവർപൂൾ തോൽപിച്ചു. ഗോളടിച്ചത് മുഹമ്മദ് സലാ, ഡാർവിൻ ന്യൂനസ്, ഹാർവി എലിയട്ട് എന്നിവർ. അയാക്സ് പുറത്തായി. 

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ

ADVERTISEMENT

ഇന്റർ മിലാൻ –4, വിക്ടോറിയ –0

ബ്രൂഗി –0, പോർട്ടോ –4

നാപ്പോളി–3, റേഞ്ചേഴ്സ് –0

അയാക്സ് –0, ലിവർപൂൾ –3

ADVERTISEMENT

ബാർസിലോന–0, ബയൺ –3

അത്‌ലറ്റിക്കോ –2, ലെവർക്യൂസൻ –2

ടോട്ടനം–1, സ്പോർടിങ്–1

ഐൻട്രാച്റ്റ്–2, മാഴ്സൈ–1 

നോക്കൗട്ട് ഉറപ്പിച്ച ടീമുകൾ:

ലിവർപൂൾ, ബയൺ മ്യൂണിക്, 

ബെൻഫിക്ക, ചെൽസി, ക്ലബ് ബ്രൂഗി, ബൊറൂസിയ ഡോർട്മുണ്ട്,  ഇന്റർ മിലാൻ, 

മാഞ്ചസ്റ്റർ സിറ്റി, നാപ്പോളി, പിഎസ്ജി, എഫ്സി പോർട്ടോ, റയൽ മഡ്രിഡ്

English Summary: Barcelona, Bayern Munich, Europa League