ന്യോൺ∙ യുവേഫ ചാംപ്യന്‍സ് ലീഗിൽ പ്രീക്വാർട്ടർ മത്സര ക്രമമായി. യുസിഎൽ കഴിഞ്ഞ സീസൺ‌ ഫൈനലിൽ ഏറ്റുമുട്ടിയ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡും ഇംഗ്ലിഷ് ക്ലബ് ലിവർപൂളും പ്രീക്വാർട്ടറിൽ നേർക്കു നേർ വരും. പിഎസ്ജി ബയൺ മ്യൂണിക്കിനെയും ബോറുസിയ ഡോട്ട്മുണ്ട് ചെൽസിയെയും നേരിടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യോൺ (സ്വിറ്റ്സർലൻഡ്) ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽത്തന്നെ ഇത്തവണ രണ്ടു ‘ഫൈനൽ ആവർത്തനങ്ങൾ’. 2020 ഫൈനലിൽ ഏറ്റുമുട്ടിയ ബയൺ മ്യൂണിക്കും പിഎസ്ജിയും ഏറ്റുമുട്ടും. 2018, 2022 ഫൈനലിസ്റ്റുകളായ റയൽ മഡ്രിഡും ലിവർപൂളും തമ്മിലാണ് മറ്റൊരു മത്സരം. 

ലിവർപൂളിനെതിരെ രണ്ടു ഫൈനലുകളിലും റയലിനായിരുന്നു ജയം. ബയൺ പിഎസ്ജിക്കെതിരെ ജയിച്ചു കിരീടം ചൂടി. ലോകകപ്പിനു ശേഷം അടുത്ത വർഷം ഫെബ്രുവരി 14നാണ് ആദ്യപാദ മത്സരങ്ങൾ. രണ്ടാം പാദം മാർച്ച് 7ന്. 

ADVERTISEMENT

എച്ച് ഗ്രൂപ്പിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയ്ക്കു പിന്നിൽ രണ്ടാമതായതാണ് ഇത്തവണയും പിഎസ്ജിയുടെ വഴി കടുപ്പമാക്കിയത്. 

ഗ്രൂപ്പ് ജേതാക്കളായതോടെ ബെൻഫിക്കയ്ക്കു പ്രീക്വാർട്ടറിൽ കിട്ടിയത് താരതമ്യേന ദുർബലരായ ബൽജിയം ക്ലബ് ബ്രൂഹെയെ. 

ചാംപ്യൻസ് ലീഗിലെ പ്രീക്വാര്‍ട്ടർ പോരാട്ടങ്ങള്‍

പിഎസ്ജി– ബയൺമ്യൂണിക്ക്

ADVERTISEMENT

ബൊറൂസിയ ഡോട്ട്മുണ്ട്– ചെൽസി

ഫ്രാങ്ക്ഫുർട്– നാപോളി

എസി മിലാൻ– ടോട്ടനം ഹോട്സ്പർ

ലിവർപൂൾ– റയൽ മ‍ഡ്രിഡ്

ADVERTISEMENT

ക്ലബ് ബ്രുഗെ– ബെൻഫിക

ആർബി ലെപ്സിഗ്– മാഞ്ചസ്റ്റർ സിറ്റി

ഇന്റർ മിലാന്‍– പോര്‍ട്ടോ

English Summary: UEFA Champions League, Round of 16 draw