ക്വാർട്ടർ വരെ നേരിടാൻ താരതമ്യേന കടുപ്പം കുറഞ്ഞ എതിരാളികൾ. പിന്നെ ഫ്രാൻസോ ഇംഗ്ലണ്ടോ. ഹ്യൂഗോ സാഞ്ചെസ് പറഞ്ഞതുപോലെ ലോകകപ്പിൽ സെമിഫൈനൽ വരെയുള്ള അനായാസ മുന്നേറ്റം സ്വപ്നം കണ്ടിരുന്നോ കോച്ച് ലൂയി എൻറിക്വെയും സ്പാനിഷ് ടീമും? പ്രീ ക്വാർട്ടർ ഘട്ടം പിന്നിടുമ്പോൾ അതേ സ്പെയിൻ മടങ്ങുകയാണ്. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെക്കെതിരെ 7 ഗോൾ അടിച്ച് ആരാധകരെ ആവോളം മോഹിപ്പിച്ച സ്പെയിൻ. 2–ാം മത്സരത്തിൽ പൊരുതിക്കളിച്ച ജർമനിക്കെതിരെ സമനില (1–1). 3–ാം മത്സരത്തിൽ ജപ്പാനോടു തോൽവി (2–1). പന്തവകാശം കുത്തകയാക്കിവച്ച, പാസിങ്ങിൽ മായാജാലങ്ങൾ കാട്ടിയ സ്പെയിൻ, ഒടുവിൽ മൊറോകോയ്ക്കെതിരെ പെനൽറ്റി സ്പോട്ടിൽനിന്നു പോലും ലക്ഷ്യം കാണാനാവാതെ പുറത്തേക്ക്. താളം തെറ്റുന്ന ടിക്കി–ടാക്ക ശൈലിയുടെ മറ്റൊരു അധ്യായമാണോ ഖത്തറിലും സ്പെയിൻ കുറിച്ചത്. പ്ലാൻ എ പിഴയ്ക്കുമ്പോൾ സാധാരണ ഒരു പ്ലാൻ ബി പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. പാസിങ്ങും പവർ ഗെയിമും ചേർന്ന ട്രിക്കി ടാറ്റ എന്ന അവരുടെ പ്ലാൻ കളത്തിൽ കാണാനായോ? സ്പാനിഷ് ഫുട്ബോളിനെ ഇനിയും മുന്നോട്ടുനയിക്കുക എൻറിക്വെയുടെ പിഴയ്ക്കുന്ന പാസിങ് പരീക്ഷണങ്ങളോ? 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പോടെ ഒരിക്കൽ മാത്രം വിരിഞ്ഞ സ്പാനിഷ് വസന്തം ഇനിയും അകലെയോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബ്രസീലുമായുള്ള ക്വാർട്ടർ ഒഴിവാക്കാൻ ജപ്പാനോടു സ്പെയിൻ മനപ്പൂർവം തോൽക്കുകയായിരുന്നു’– ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു പിന്നാലെ റയൽ മഡ്രിഡിന്റെ മുൻ മെക്സിക്കൻ ഇതിഹാസതാരം ഹ്യൂഗോ സാഞ്ചെസിന്റേതായിരുന്നു ഈ അഭിപ്രായപ്രകടനം.‘വളരെ റിസ്ക് ഏറിയ ഒരു തിരുമാനമാണ് അത്. സ്പെയിൻ ബ്രസീലിനെ ഭയപ്പെടുന്നു എന്ന് അതിന് അർഥമില്ല, സ്പെയിൻ ബ്രസീലിനെ ഏറെ ബഹുമാനിക്കുന്നു.’ ക്വാർട്ടർ വരെ നേരിടാൻ താരതമ്യേന കടുപ്പം കുറഞ്ഞ എതിരാളികൾ. പിന്നെ ഫ്രാൻസോ ഇംഗ്ലണ്ടോ. ഹ്യൂഗോ സാഞ്ചെസ് പറഞ്ഞതുപോലെ ലോകകപ്പിൽ സെമിഫൈനൽ വരെയുള്ള അനായാസ മുന്നേറ്റം സ്വപ്നം കണ്ടിരുന്നോ കോച്ച് ലൂയി എൻറിക്വെയും സ്പാനിഷ് ടീമും? പ്രീ ക്വാർട്ടർ ഘട്ടം പിന്നിടുമ്പോൾ അതേ സ്പെയിൻ മടങ്ങുകയാണ്. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെക്കെതിരെ 7 ഗോൾ അടിച്ച് ആരാധകരെ ആവോളം മോഹിപ്പിച്ച സ്പെയിൻ. 2–ാം മത്സരത്തിൽ പൊരുതിക്കളിച്ച ജർമനിക്കെതിരെ സമനില (1–1). 3–ാം മത്സരത്തിൽ ജപ്പാനോടു തോൽവി (2–1). പന്തവകാശം കുത്തകയാക്കിവച്ച, പാസിങ്ങിൽ മായാജാലങ്ങൾ കാട്ടിയ സ്പെയിൻ, ഒടുവിൽ മൊറോകോയ്ക്കെതിരെ പെനൽറ്റി സ്പോട്ടിൽനിന്നു പോലും ലക്ഷ്യം കാണാനാവാതെ പുറത്തേക്ക്. താളം തെറ്റുന്ന ടിക്കി–ടാക്ക ശൈലിയുടെ മറ്റൊരു അധ്യായമാണോ ഖത്തറിലും സ്പെയിൻ കുറിച്ചത്. പ്ലാൻ എ പിഴയ്ക്കുമ്പോൾ സാധാരണ ഒരു പ്ലാൻ ബി പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. പാസിങ്ങും പവർ ഗെയിമും ചേർന്ന ട്രിക്കി ടാറ്റ എന്ന അവരുടെ പ്ലാൻ കളത്തിൽ കാണാനായോ? സ്പാനിഷ് ഫുട്ബോളിനെ ഇനിയും മുന്നോട്ടുനയിക്കുക എൻറിക്വെയുടെ പിഴയ്ക്കുന്ന പാസിങ് പരീക്ഷണങ്ങളോ? 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പോടെ ഒരിക്കൽ മാത്രം വിരിഞ്ഞ സ്പാനിഷ് വസന്തം ഇനിയും അകലെയോ?   

∙ ‘ഒടുക്കത്തെ’ കൈവശാവകാശം 

ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്പെയിനിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയ മൊറോക്കൻ താരങ്ങളുടെ ആഹ്ലാദം. പിൻനിരയിൽ നിരാശയോടെ സ്നാനിഷ് താരങ്ങൾ (AFP).
ADVERTISEMENT

ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനെതിരെ ജർമനി പന്ത് കൈവശം വച്ചത് 74%. കോസ്റ്ററിക്കക്കെതിരെ സ്പെയിനിന്റെ ശരാശരി 82%. ജപ്പാനെതിരെ തോറ്റപ്പോഴും ഇത് 83% ആയി ഉയർന്നു. മൊറോക്കോയ്ക്കെതിരെ 77% ആയിരുന്നു സ്പാനിഷ് പന്തവകാശം. പക്ഷേ മൊറോക്കെയുടെയും ജപ്പാന്റെയും ജർമനിയുടെ പന്തവകാശമല്ലായിരുന്നു സ്പെയിനിന്റെ പന്തവകാശമെന്ന് ലൂസിഫർ സ്റ്റൈലിൽ പറയേണ്ടിവരും. കാലിൽ പശയിട്ടൊട്ടിച്ച പോലെ പന്ത് വയ്ക്കുന്നതിലല്ല കാര്യമെന്നതിന്റെ തെളിവായിരുന്നു 3 മത്സരങ്ങളും.

ജപ്പാനെതിരെ ജർമനിക്ക് 2–1ന് തോൽവി വഴങ്ങേണ്ടിവന്നപ്പോൾ ഏഴഴകിലായിരുന്നു കോസ്റ്ററിക്കയ്ക്കെതിരെ സ്പെയിനിന്റെ വിജയം. പന്തു കൈവിടുന്നതിലെ പിശുക്കിനൊപ്പം എണ്ണം പറഞ്ഞ 7 ഗോളുകളും പിറന്നു, ലോകകപ്പ് ചരിത്രത്തില സ്പെയിനിന്റെ ഏറ്റവും വലിയ മാർജിനിലുള്ള വിജയവും. ഗോളടിക്കാതെ വെറുതെ പന്തുപിടിച്ചുവച്ചു കളിക്കുന്നവരെന്നാണ് സ്പെയിനിന്റെ കളിശൈലിയെക്കുറിച്ച് ഉയർന്നു കേട്ടിട്ടുള്ള പരാതികളിലൊന്ന്. കളി കാണാൻ രസമെങ്കിലും ഗോളില്ലെങ്കിലെന്താണ് കാര്യം? മൊറോക്കോയ്ക്കെതിരായ തോൽവിയോടെ സ്പെയിൻ നാട്ടിലേക്കു മടങ്ങുമ്പോൾ ഉത്തരമില്ലാത്തതും ഇതേ ചോദ്യത്തിനു തന്നെ!

∙ അന്ന് ഗോൾ ക്ഷാമം

സ്പെയിന്‍ – ജർമനി മത്സരത്തിൽ നിന്ന്.

2010ൽ ലോക ചാംപ്യൻമാരായപ്പോൾ പോലും സ്പെയിൻ അടിച്ചത് വെറും 8 ഗോളുകൾ മാത്രമായിരുന്നു. ഗ്രൂപ്പ് തലം മുതൽ ഫൈനൽ വരെയുള്ള ഏഴു കളികളിൽനിന്ന് ആകെ 8 ഗോളുകളെന്നത് ആരെയും അമ്പരിപ്പിക്കും. എതിരാളികളെ വട്ടംകറക്കി കുറിയ പാസുകൾകൊണ്ട് മൈതാനത്ത് ബോളോട്ടം നടത്തുന്ന ടിക്കി ടാക്ക ശൈലിയുടെ വിജയകരമായ പരീക്ഷണം കൂടിയായിരുന്നു സ്പെയിനിന് ആ ലോകകപ്പ്. അതുവരെ കണ്ടുപരിചയമില്ലാത്ത പാസുമാലയ്ക്കു മുൻപിൽ മറ്റു ടീമുകൾ വെള്ളം കുടിച്ചു. കിരീടം ചൂടിയെങ്കിലും ഗോളെണ്ണം ചോദ്യചിഹ്നമായി തുടർന്നു. ടിക്കി ടാക്ക ഒരേപോലെ ആരാധകരെയും വിമർശകരെയുമുണ്ടാക്കി. 

ADVERTISEMENT

എന്നാൽ 2012 യൂറോ കപ്പിൽ സ്പെയിൻ ഈ ചോദ്യങ്ങൾക്കെല്ലാം കിരീടം കൊണ്ടു മറുപടി നൽകി. ഗ്രൂപ്പ് സ്റ്റേജിൽ ആകെ നേടിയത് 6 ഗോൾ. ക്വാർട്ടറിൽ ഫ്രാൻസിനെതിരെ (2–0) ജയിച്ചപ്പോൾ സെമിയിൽ പോർചുഗലിനെ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ഫൈനലിലെത്തിയത്. ടൂർണമെന്റിൽ ആകെ നേടിയ 12 ഗോളുകളിൽ 4 എണ്ണം ആദ്യഘട്ടത്തിൽ അയർലൻഡിനെതിരെയും 4 എണ്ണം ഫൈനലിൽ ഇറ്റലിക്കെതിരെയുമായിരുന്നു. ബാക്കി കളികളിൽനിന്നായിരുന്നു ബാക്കി നാലെണ്ണമെന്നത് ഗോൾ ക്ഷാമത്തിന്റെ മറ്റൊരുദാഹരണമായി. 2014 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്താകുമ്പോൾ സ്പെയിനിന്റെ ആകെ ഗോൾ നേട്ടം വെറും 4 എണ്ണം മാത്രമായിരുന്നു. 2016 യൂറോയിൽ 3 കളിയിൽനിന്ന് 5 ഗോളുകൾ നേടിയാണ് പ്രാഥമിക ഘട്ടം കടന്നത്. നോക്കൗട്ടിൽ പരാജയപ്പെട്ട് പുറത്താകുമ്പോൾ ഇറ്റലിയുടെ 2 ഗോളിനു സ്പെയിനിനു മറുപടിയൊന്നുമുണ്ടായിരുന്നില്ല. 2018 റഷ്യ ലോകകപ്പിൽ 4 കളികളിൽനിന്നായി സ്പെയിൻ നേടിയത് 7 ഗോളുകളായിരുന്നു. കഴിഞ്ഞ യൂറോകപ്പിൽ 3 കളികളിൽനിന്ന് 6 ഗോളുകളുമായായിരുന്നു പ്രീ ക്വാർട്ടർ പ്രവേശനം. ക്രൊയേഷ്യയ്ക്കെതിരെയടിച്ചത് 3ന് എതിരെ 5 ഗോളുകൾ. ക്വാർട്ടറിൽ സ്വിറ്റ്സൻനഡിനോട് 1–1 സമനില, ഷൂട്ടൗട്ടിൽ ജയിച്ച് സെമിയിലേക്ക്. ഇറ്റലിക്കു മുൻപിൽ നിശ്ചിതസമയത്ത് 1–1 ന് പിടിച്ചുനിന്നെങ്കിലും ഷൗട്ടൗട്ടിൽ ഫൈനലിന്റെ പടിവാതിൽക്കലിലെത്തി വിട പറയേണ്ടിവന്നു. ഈ രണ്ടു കളിയിലും ഗോളടിക്കുന്നതിലെ വിമുഖത തന്നെയാണ് സ്പെയിനിനു വിനയായത്. വിജയങ്ങളുണ്ടാകുന്നുണ്ടെങ്കിലും പലതും ആധികാരികമല്ലെന്നായിരുന്നു 2010 മുതലുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ടിക്കി ടാക്കയുടെ പ്രതാപം ആദ്യകാലത്തെപ്പോലെയില്ലായിരുന്നെങ്കിലും ഷോർട് പാസ് പ്ലേയിൽ തന്നെയായിരുന്നു ടീം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 

ഖത്തറിൽനിന്നു മടങ്ങുമ്പോഴും സ്പെയിനിന്റെ അക്കൗൽ 9 ഗോളുണ്ട്. 2010ൽ ലോകകിരീടം നേടുമ്പോൾ ഉള്ളതിനെക്കാൾ അധികം. പക്ഷേ, ടൂർണമെന്റിലെ മുന്നേറ്റം എവിടെവരെ? ഷോർട് പാസ് പ്ലേ സ്പെയിനിനെ കൈവിടുകയാണോയെന്ന ആരാധകരുടെ ചോദ്യം വീണ്ടും ഉത്തരമില്ലാതെ അവശേഷിക്കുന്നു. 

∙ ഫലിക്കാതെ പുത്തൻ ‘ട്രിക്കി ടാക്ക’

ഇനിയേസ്റ്റ, ചാവി.

ഗോളടിക്കാൻ മടികാട്ടുന്നവരെന്ന ചീത്തപ്പേര് മാറ്റിയെടുക്കാനുറച്ചാണ് സ്പെയിൻ ഖത്തറിലെത്തിയത്. 2010ൽ ആദ്യമായി പരീക്ഷിച്ച ടിക്കി ടാക്കയിൽ അൽപം കൂടി ആവേശവും വേഗവും ചേർത്തുള്ള ട്രിക്കി ടാക്കയാണ് സ്പെയിൻ പരീക്ഷിച്ചത്. ലൂയിസ് എൻറിക്വെയുടെ തലയിൽ വിരിയുന്നത് താരങ്ങൾ ആദ്യ കളിയിൽ കൃത്യമായി നടപ്പാക്കുകയും ചെയ്തു. കോസ്റ്ററിക്കയ്ക്കെതിരെയുള്ള കളിയിൽ 1043 പാസുകളാണ് ടീം മെനഞ്ഞെടുത്തത്. ഇതിൽ ആയിരത്തോളമെണ്ണം കുഞ്ഞൻപാസുകളും. 102 മിനിറ്റായിരുന്നു (ഇൻജറി ടൈമടക്കം) ടീം കളത്തിലുണ്ടായിരുന്നത്. ചിലന്തി വലകെട്ടുന്നതെന്നപോലെയുള്ള പാസുവലകളുടെ അവസാന അറ്റമെന്നോണം കോസ്റ്ററിക്കൻ ഗോളി കെയ്‌ലർ നവാസി പിന്നിട്ട് പന്ത്  വല പൊട്ടിച്ചത് 7 വട്ടം. പാസൊരുക്കത്തിൽ മാത്രമല്ല കളിയുടെ താളത്തിലും വേഗമുണ്ട്. ആദ്യ കളിയിൽ 36 തവണയാണ് കോസ്റ്ററിക്കൻ പൊനൽറ്റി ബോക്സിൽ സ്പെയിൽ ബോളെത്തിച്ചത്. 7 ഗോളുകളിടിച്ചത് 6 വ്യത്യസ്ഥ കളിക്കാരെന്നതും ടീമിന്റെ താരപ്പെരുക്കമായി വിലയിരുത്തപ്പെട്ടു. ഗോളടിക്കും സ്പെയിനിനെ ആരാധകർ വീണ്ടും വാഴ്ത്തിപ്പാടി. 

ADVERTISEMENT

ചാവിയും ഇനിയേസ്റ്റയും അടക്കിഭരിച്ച മിഡ്ഫീൽഡിൽ സെർജിയോ ബുസ്കെറ്റ്സ് ആണ് ജനറലായി കളിയൊരുക്കിയത്. ഈ സീനിയറിനൊപ്പം പത്തൊൻപതുകാരൻ പെഡ്രിയും പതിനെട്ടുകാരൻ ഗാവിയും. പാസുകൾ ഒരുക്കുന്നതിന്റെ കണക്കെടുത്താൽ മൂവരും ഒപ്പത്തിനൊപ്പം. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം!

മുന്നേറ്റനിരയിൽ ഡാനി ഒൽമോ – മാർക്കോ അസ്സെൻസിയോ – ഫെറാൻ ടോറസ് – നിക്കോ വില്യംസ്– ആൽവാരോ മോറാത്ത തുടങ്ങിയവരെല്ലാം അപകടകാരികൾ തന്നെ. അവസരം മുതലെടുക്കുന്ന കാര്യത്തിൽ ഇവരെയാരും പഠിപ്പിക്കേണ്ടതില്ല. പക്ഷേ  ടിക്കി ടാക്കയ്ക്കു ലോകം കയ്യടിച്ചപ്പോൾ അതിന്റെ വിജയത്തിനു ‘മുന്നിലുണ്ടായിരുന്ന’ 2 ഫോർവേഡുകളെ സ്പെയിൻ ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ടെന്നു ഖത്തർ തെളിയിച്ചു. ഫെർണാണ്ടോ ടോറെസ്, ഡേവിഡ് വിയ എന്നിവരെ.  

∙ പ്രായം മോഹം നൽകി

ഷൂട്ടൗട്ടിൽ മൊറോക്കോയോടു തോറ്റ സ്പാനിഷ് താരങ്ങളുടെ നിരാശ.

പ്രായംകൊണ്ട ഈ ലോകകപ്പിലെ ഏറ്റവും യുവത്വം നിറഞ്ഞ ടീമികളിലൊന്നായിരുന്നു സ്പെയിൻ. മുൻപിലുള്ളത് ഘാനയും യുഎസും മാത്രം. സ്പെയിനിന്റെ ശരാശരി പ്രായം 25.3 വയസ്സ്. അതിന്റെ ഊർജമൊക്കെ ഗ്രൗണ്ടിൽ കാണാനുമുണ്ടായിരുന്നു. ഇരുപതോ അതിൽ താഴെയോ പ്രായമുള്ള 6 കളിക്കാരായിരുന്നു സ്കാഡിൽ. സൂപ്പർ സബ്ബുകളായുള്ളതും യുവരക്തങ്ങൾ. 34 വയസ്സുള്ള ബുസ്കെറ്റ്സായിരുന്നു സ്ക്വാഡിലെ ഏറ്റവും പ്രായം കൂടിയയാൾ. 2010ൽ കിരീടം നേടിയ ടീമിവലുണ്ടായിരുന്ന ടീമിലെ ഏക അംഗവും ബുസ്കെറ്റ്സാണ്. മുപ്പത്തിമൂന്നുകാരായ ജോർഡി ആൽബയും സീസർ അസ്പിലുകേറ്റയുമായിരുന്നു ടീമിലെ മറ്റു ചേട്ടായിമാർ. 

ഇവർക്കൊക്കെ ഇനിയൊരു ലോകകപ്പിനു കൂടിയുള്ള ബാല്യമുണ്ടെന്നു കരുതാനാകില്ല. അപ്പോൾപ്പിന്നെ ഒരു കാര്യം ഉറപ്പാണ്. ഈ കൗമാരക്കാരുടെയും യുവാക്കളുടെയും കാലുകളിൽത്തന്നെയാണു സ്പെയിനിന്റെ ഭാവി. കളത്തിലെ ഒത്തിണക്കത്തിന്റെ പേരിൽ ചാവി– ഇനിയേസ്റ്റ ഇതിഹാസ സഖ്യമായിപ്പോലും താരതമ്യപ്പെടുത്തി ആളുകൾ സംസാരിച്ചു തുടങ്ങി എന്നതുതന്നെ പെദ്രിയെയും ഗാവിയെയും സംബന്ധിച്ചു വലിയ അംഗീകാരം തന്നെയാണ്. പക്ഷേ ഈ താരതമ്യം അസ്ഥാനത്തായില്ല എന്നു തെളിയിക്കാൻ വരും വർഷങ്ങളിൽ ഇവർക്കു ബാധ്യതയുണ്ട്. അതു കൊണ്ടൊന്നും തീരുന്നില്ല, മധ്യനിരയ്ക്കൊപ്പം താളത്തിൽ ചുവടുവച്ചു നീങ്ങി ബോക്സിനുള്ളിൽ കയറി ഗോളടിക്കുന്ന, ഗോളടിപ്പിക്കുന്ന സ്ട്രൈക്കർമാരെയാണ് ടിക്കി ടാക്ക കൊതിക്കുന്നത്. ഇനി തനതു ടിക്കി ടാക്കിയുടെ വകഭേദമായ ട്രിക്കി ടാക്ക ആണെങ്കിൽ ബോക്സിനു പുറത്തെത്തുമ്പോൾ കളി പഴയ ടിക്കി ടാക്ക ആകരുതെന്നു മാത്രം!  

English Summary: What next for Spain & Luis Enrique after shock loss to Morocco on penalties?