ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിച്ചതു വഴി കോടിക്കണക്കിനു രൂപ ഫിഫയുടെ ബാങ്ക് അക്കൗണ്ടിൽ വന്നു വീണിട്ടുണ്ടെങ്കിലും അതിലൊന്നും ആതിഥേയ രാജ്യങ്ങൾക്കു വലിയ കാര്യമില്ല. ഏകദേശം 62,000 കോടി രൂപയാണു ഖത്തർ ലോകകപ്പ് ഫുട്ബോളിൽ നിന്നു ഫിഫയ്ക്കുള്ള വരുമാനം. 40,000 കോടി രൂപയോളം ലോകകപ്പിന്റെ സംപ്രേഷണാവകാശം വിറ്റതു വഴി കിട്ടിയിട്ടുണ്ട്. 2018ലെയും 2022ലെയും ലോകകപ്പുകളുടെ സംപ്രേഷണാവകാശം 2011ൽ തന്നെ ഫിഫ വിറ്റിരുന്നു. അതായത് ഈ പണമെല്ലാം നേരത്തേ തന്നെ ഫിഫ പോക്കറ്റിലാക്കി കഴിഞ്ഞു. പരസ്യ ഇനത്തിൽ ഏകദേശം 8000 കോടി രൂപയുടെ വർധനയാണു ഫിഫയ്ക്ക് ഇത്തവണത്തെ ലോകകപ്പിൽ അധികമായുണ്ടായത്. അതാകട്ടെ, ഖത്തറിന്റെ സ്വന്തം ബ്രാൻഡുകൾ നൽകിയ പരസ്യ വരുമാനം മൂലമുണ്ടായ വർധനയാണ്. ഖത്തർ എയർവേയ്സിനു പുറമേ, ഖത്തർ എനർജി, ഖത്തർ നാഷനൽ ബാങ്ക്, ഉറീഡൂ തുടങ്ങിയവരും ലോകകപ്പിനോട് അനുബന്ധിച്ചു ഫിഫയുടെ സ്പോൺസർമാരായി. ഖത്തർ ലോകകപ്പിന്റേത് ഉൾപ്പെടെ കഴിഞ്ഞ 2 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിന്റെ ഒരു പങ്ക് ഖത്തറിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബീഇൻ സ്പോർട്സാണു സ്വന്തമാക്കിയത്. ഫലത്തിൽ സ്റ്റേഡിയം ഉൾപ്പെടെ ലോകകപ്പ് ഫുട്ബോളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചതിനു പുറമേ പരസ്യ ഇനത്തിലും ഖത്തർ ഫിഫയ്ക്കു കോടിക്കണക്കിനു രൂപ നൽകിയിട്ടുണ്ട്.

ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിച്ചതു വഴി കോടിക്കണക്കിനു രൂപ ഫിഫയുടെ ബാങ്ക് അക്കൗണ്ടിൽ വന്നു വീണിട്ടുണ്ടെങ്കിലും അതിലൊന്നും ആതിഥേയ രാജ്യങ്ങൾക്കു വലിയ കാര്യമില്ല. ഏകദേശം 62,000 കോടി രൂപയാണു ഖത്തർ ലോകകപ്പ് ഫുട്ബോളിൽ നിന്നു ഫിഫയ്ക്കുള്ള വരുമാനം. 40,000 കോടി രൂപയോളം ലോകകപ്പിന്റെ സംപ്രേഷണാവകാശം വിറ്റതു വഴി കിട്ടിയിട്ടുണ്ട്. 2018ലെയും 2022ലെയും ലോകകപ്പുകളുടെ സംപ്രേഷണാവകാശം 2011ൽ തന്നെ ഫിഫ വിറ്റിരുന്നു. അതായത് ഈ പണമെല്ലാം നേരത്തേ തന്നെ ഫിഫ പോക്കറ്റിലാക്കി കഴിഞ്ഞു. പരസ്യ ഇനത്തിൽ ഏകദേശം 8000 കോടി രൂപയുടെ വർധനയാണു ഫിഫയ്ക്ക് ഇത്തവണത്തെ ലോകകപ്പിൽ അധികമായുണ്ടായത്. അതാകട്ടെ, ഖത്തറിന്റെ സ്വന്തം ബ്രാൻഡുകൾ നൽകിയ പരസ്യ വരുമാനം മൂലമുണ്ടായ വർധനയാണ്. ഖത്തർ എയർവേയ്സിനു പുറമേ, ഖത്തർ എനർജി, ഖത്തർ നാഷനൽ ബാങ്ക്, ഉറീഡൂ തുടങ്ങിയവരും ലോകകപ്പിനോട് അനുബന്ധിച്ചു ഫിഫയുടെ സ്പോൺസർമാരായി. ഖത്തർ ലോകകപ്പിന്റേത് ഉൾപ്പെടെ കഴിഞ്ഞ 2 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിന്റെ ഒരു പങ്ക് ഖത്തറിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബീഇൻ സ്പോർട്സാണു സ്വന്തമാക്കിയത്. ഫലത്തിൽ സ്റ്റേഡിയം ഉൾപ്പെടെ ലോകകപ്പ് ഫുട്ബോളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചതിനു പുറമേ പരസ്യ ഇനത്തിലും ഖത്തർ ഫിഫയ്ക്കു കോടിക്കണക്കിനു രൂപ നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിച്ചതു വഴി കോടിക്കണക്കിനു രൂപ ഫിഫയുടെ ബാങ്ക് അക്കൗണ്ടിൽ വന്നു വീണിട്ടുണ്ടെങ്കിലും അതിലൊന്നും ആതിഥേയ രാജ്യങ്ങൾക്കു വലിയ കാര്യമില്ല. ഏകദേശം 62,000 കോടി രൂപയാണു ഖത്തർ ലോകകപ്പ് ഫുട്ബോളിൽ നിന്നു ഫിഫയ്ക്കുള്ള വരുമാനം. 40,000 കോടി രൂപയോളം ലോകകപ്പിന്റെ സംപ്രേഷണാവകാശം വിറ്റതു വഴി കിട്ടിയിട്ടുണ്ട്. 2018ലെയും 2022ലെയും ലോകകപ്പുകളുടെ സംപ്രേഷണാവകാശം 2011ൽ തന്നെ ഫിഫ വിറ്റിരുന്നു. അതായത് ഈ പണമെല്ലാം നേരത്തേ തന്നെ ഫിഫ പോക്കറ്റിലാക്കി കഴിഞ്ഞു. പരസ്യ ഇനത്തിൽ ഏകദേശം 8000 കോടി രൂപയുടെ വർധനയാണു ഫിഫയ്ക്ക് ഇത്തവണത്തെ ലോകകപ്പിൽ അധികമായുണ്ടായത്. അതാകട്ടെ, ഖത്തറിന്റെ സ്വന്തം ബ്രാൻഡുകൾ നൽകിയ പരസ്യ വരുമാനം മൂലമുണ്ടായ വർധനയാണ്. ഖത്തർ എയർവേയ്സിനു പുറമേ, ഖത്തർ എനർജി, ഖത്തർ നാഷനൽ ബാങ്ക്, ഉറീഡൂ തുടങ്ങിയവരും ലോകകപ്പിനോട് അനുബന്ധിച്ചു ഫിഫയുടെ സ്പോൺസർമാരായി. ഖത്തർ ലോകകപ്പിന്റേത് ഉൾപ്പെടെ കഴിഞ്ഞ 2 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിന്റെ ഒരു പങ്ക് ഖത്തറിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബീഇൻ സ്പോർട്സാണു സ്വന്തമാക്കിയത്. ഫലത്തിൽ സ്റ്റേഡിയം ഉൾപ്പെടെ ലോകകപ്പ് ഫുട്ബോളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചതിനു പുറമേ പരസ്യ ഇനത്തിലും ഖത്തർ ഫിഫയ്ക്കു കോടിക്കണക്കിനു രൂപ നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശവും കെട്ടടങ്ങി. ഇപ്പോഴും അടങ്ങാത്ത ഒന്നുണ്ട്. അത് ഖത്തറിന്റെ ആവേശമാണ്. ലോകകപ്പ് ഫുട്ബോളിനു വേദിയാകാനായി  2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ഖത്തർ കാത്തിരുന്നത് 2022 ലെ ഡിസംബർ 18ലെ ദേശീയ ദിനത്തിനു വേണ്ടിയായിരുന്നു. 

ഖത്തറിലെ പുൽമൈതാനങ്ങളെ മുഴുവൻ തീപിടിപ്പിച്ച ഒരു മാസമാണു കടന്നു പോയത്. ലോകം മുഴുവൻ ഒരു പന്തിനു ചുറ്റും ഓടിയ 64 മത്സരങ്ങൾ. ലോകകപ്പിനു ഫൈനൽ വിസിലിനു മുഴങ്ങിയതോടെ ഫുട്ബോൾ ആരാധകരെല്ലാം ഖത്തർ വിട്ടൊഴിയും. ആയിരങ്ങൾ ആവേശത്തിലാറാടിയിരുന്ന ഖത്തറിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ കാലിയാകും. അവ നിശബ്ദമാകും.

ADVERTISEMENT

2022ലെ ലോകകപ്പിനു വേദിയൊരുക്കാനുള്ള നീക്കം ഒരു എടുത്തുചാട്ടമായിരുന്നില്ലെന്നു തെളിയിക്കേണ്ട ബാധ്യത ഇനി ഖത്തറിനു മാത്രമാണ്. ലോകത്തു വൻകിട കായിക മാമാങ്കങ്ങൾ സംഘടിപ്പിച്ച രാജ്യങ്ങൾക്കൊന്നും അതിന്റെ ബാലൻസ് ഷീറ്റിൽ ലാഭക്കണക്കുകൾ എഴുതി ചേർക്കാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തികമായി നോക്കിയാൽ ശതകോടികളുടെ അധിക ചെലവാണ് വൻകിട കായിക പരിപാടികൾ ആതിഥേയ രാജ്യങ്ങൾക്കുണ്ടാക്കുന്നത്.

∙ ചില്ലറ കളിയല്ല

ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിച്ചതു വഴി കോടിക്കണക്കിനു രൂപ ഫിഫയുടെ ബാങ്ക് അക്കൗണ്ടിൽ വന്നു വീണിട്ടുണ്ടെങ്കിലും അതിലൊന്നും ആതിഥേയ രാജ്യങ്ങൾക്കു വലിയ കാര്യമില്ല. ഏകദേശം 62,000 കോടി രൂപയാണു ഖത്തർ ലോകകപ്പ് ഫുട്ബോളിൽ നിന്നു ഫിഫയ്ക്കുള്ള വരുമാനം. 40,000 കോടി രൂപയോളം ലോകകപ്പിന്റെ സംപ്രേഷണാവകാശം വിറ്റതു വഴി കിട്ടിയിട്ടുണ്ട്.

2018ലെയും 2022ലെയും ലോകകപ്പുകളുടെ സംപ്രേഷണാവകാശം 2011ൽ തന്നെ ഫിഫ വിറ്റിരുന്നു. അതായത് ഈ പണമെല്ലാം നേരത്തേ തന്നെ ഫിഫ പോക്കറ്റിലാക്കി കഴിഞ്ഞു. പരസ്യ ഇനത്തിൽ ഏകദേശം 8000 കോടി രൂപയുടെ വർധനയാണു ഫിഫയ്ക്ക് ഇത്തവണത്തെ ലോകകപ്പിൽ അധികമായുണ്ടായത്. അതാകട്ടെ, ഖത്തറിന്റെ സ്വന്തം ബ്രാൻഡുകൾ നൽകിയ പരസ്യ വരുമാനം മൂലമുണ്ടായ വർധനയാണ്.

ഗോൾ പോസ്റ്റിനു മുകളിൽ കയറി ലോകകപ്പ് വിജയം ആഘോഷിക്കുന്ന അർജന്റീന താരങ്ങൾ
ADVERTISEMENT

ഖത്തർ എയർവേയ്സിനു പുറമേ, ഖത്തർ എനർജി, ഖത്തർ നാഷനൽ ബാങ്ക്, ഉറീഡൂ തുടങ്ങിയവരും ലോകകപ്പിനോട് അനുബന്ധിച്ചു ഫിഫയുടെ സ്പോൺസർമാരായി. ഖത്തർ ലോകകപ്പിന്റേത് ഉൾപ്പെടെ കഴിഞ്ഞ 2 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിന്റെ ഒരു പങ്ക് ഖത്തറിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബീഇൻ സ്പോർട്സാണു സ്വന്തമാക്കിയത്.

ഫലത്തിൽ സ്റ്റേഡിയം ഉൾപ്പെടെ ലോകകപ്പ് ഫുട്ബോളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചതിനു പുറമേ പരസ്യ ഇനത്തിലും ഖത്തർ ഫിഫയ്ക്കു കോടിക്കണക്കിനു രൂപ നൽകിയിട്ടുണ്ട്. 

∙ 220 ബില്യൻ ഡോളർ

ലോകം കണ്ട ഏറ്റവും ചെലവേറിയ ലോകകപ്പ് ഫുട്ബോളായിരുന്നു ഇത്തവണത്തേത്. ലോകകപ്പ് ഫുട്ബോളിനുള്ള തയാറെടുപ്പിനായി 12 വർഷത്തിനിടെ ഖത്തർ ചെലവഴിച്ചത് ഏകദേശം 220 ബില്യൻ ഡോളറാണെന്നു (ഞെട്ടരുത്! ഏകദേശം 18.20 ലക്ഷം കോടി ഇന്ത്യൻ രൂപ) ഫോബ്സ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. പ്രതിവാരം ചെലവഴിച്ചത് 500 മില്യൻ ഡോളർ (ഏകദേശം 4100 കോടി രൂപ) വീതം.

ADVERTISEMENT

2018ൽ ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിക്കാൻ റഷ്യ ആകെ ചെലവഴിച്ചത് 1.17 ലക്ഷം കോടി രൂപയാണ്. അതിനെക്കാൾ 15 മടങ്ങ് അധികമാണു ഖത്തറിനു ചെലവായത്. സ്റ്റേഡിയം, മെട്രോ നിർമാണം, റോഡ് വികസനം തുടങ്ങി എല്ലാം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനെല്ലാം ചേർത്തുള്ള തുകയാണിത്. 

ഖത്തറിൽനിന്നുള്ള കാഴ്ച. ചിത്രം∙ നിഖിൽരാജ്, മനോരമ

ഇതിനു പുറമേ ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണത്തിനും കോടിക്കണക്കിനു രൂപ ഖത്തർ ചെലവിട്ടു. വൻകിട ഫുട്ബോൾ താരങ്ങളെ ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർമാരാക്കി. മുൻ ഇംഗ്ലിഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിനു മാത്രം നൽകിയത് 2000 കോടി രൂപയാണത്രേ.  (അവലംബം: ഫോബ്സ് മാഗസിൻ).

ലോകകപ്പ് ഫുട്ബോൾ നടത്താൻ ഫിഫ ആകെ ചെലവാക്കിയത് 1.7 ബില്യൻ ഡോളർ. വിജയികൾക്കുള്ള സമ്മാനത്തുക ഉൾപ്പെടെയാണിത്. അതായത് ലോകകപ്പ് ഫുട്ബോൾ കൊണ്ടു ഫിഫ വൻ നേട്ടമുണ്ടാക്കുമ്പോൾ ആതിഥേയ രാഷ്ട്രത്തിനു കടുത്ത സാമ്പത്തിക ബാധ്യതയാണ് ഈ സംഘാടനം മൂലമുണ്ടാകുന്നത്.

2014ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിച്ച ബ്രസീലിനെ പിന്നീട് കാത്തിരുന്നതു വൻ സാമ്പത്തിക മാന്ദ്യമായിരുന്നു. ഏകദേശം 11.7 ബില്യൻ ഡോളറാണു ബ്രസീൽ ചെലവഴിച്ചത്. സ്റ്റേഡിയം നിർമാണത്തിനുൾപ്പെടെ വൻതുക ചെലവാക്കി. എന്നാൽ ലോകകപ്പ് ഫുട്ബോളിനു ശേഷം വലിയ സ്റ്റേഡിയങ്ങൾ പലതും ഉപേക്ഷിക്കുകയാണു ചെയ്തത്. സ്റ്റേഡിയങ്ങൾ പരിപാലിക്കാനായി വീണ്ടും കോടിക്കണക്കിനു രൂപ ചെലവഴിക്കാൻ ബ്രസീലിനു കഴിയുമായിരുന്നില്ല.

∙ ഇനി ഖത്തറിനെ കാത്തിരിക്കുന്നത്

2022 ഡിസംബർ 18 – ഖത്തർ ഇത്രയും കാലം കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടിയായിരുന്നു. ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും ലോകകപ്പായി അതു മാറിയതോടെ ഇനി ഖത്തറിന്റെ ഊഴം കഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുയർന്ന ചെറിയ പ്രതിഷേധങ്ങൾക്കിടയിലും ലോകകപ്പിന്റെ സംഘാടനം മികച്ച രീതിയിൽ പൂർത്തിയാക്കിയതിനു ലോക രാജ്യങ്ങൾക്കു മുന്നിൽ തല ഉയർത്തി പിടിച്ചു തന്നെ നിൽക്കാം. 

ആതിഥേയ രാജ്യമെന്ന നിലയിൽ ലോകകപ്പ് ഫുട്ബോളിനെത്തുകയും ഒരു മത്സരം പോലും ജയിക്കാൻ കഴിയാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുകയും ചെയ്തതിൽ ഖത്തർ ടീമിനു വലിയ സങ്കടമൊന്നുമുണ്ടാകില്ല. ഖത്തറിൽ ഫുട്ബോൾ ഇപ്പോഴും അതിന്റെ ശൈശവ ദശയിൽ തന്നെയാണ്. ലോകകപ്പിൽ വലിയ അദ്ഭുതമൊന്നും ഖത്തർ ദേശീയ ടീം പ്രതീക്ഷിച്ചിട്ടുമില്ല.

1960ലാണു ഖത്തർ ഫുട്ബോൾ അസോസിയേഷൻ രൂപീകരിക്കുന്നത്. പിന്നീടും 10 വർഷത്തിനു ശേഷം 1970ലാണു ഖത്തർ ആദ്യമായി രാജ്യാന്തര ഫുട്ബോൾ മത്സരം കളിക്കുന്നത്. എന്നാൽ, 1981ൽ ഖത്തർ രാജ്യാന്തര ഫുട്ബോളിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചു. അന്ന് ഓസ്ട്രേലിയയിൽ നടന്ന ഫിഫ ലോക യൂത്ത് ചാംപ്യൻഷിപ്പിൽ (ഇന്നത്തെ ഫിഫ അണ്ടർ 20 ലോകകപ്പ്) ഖത്തർ ഫൈനലിലെത്തി. 

ഖത്തറിലെത്തിയ ഫുട്ബോൾ ആരാധകർ. Photo: REUTERS/MarcoDjurica

1992ലെ അറേബ്യൻ ഗൾഫ് കപ്പ് കിരീടം, 2006ലെ ഏഷ്യൻ ഗെയിംസ് കിരീടം എന്നിവയൊക്കെ നേടിയെങ്കിലും 2019ലെ ഏഷ്യൻ കപ്പ് വിജയം തന്നെയാണു ഖത്തറിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം. 2018ലെ ലോകകപ്പ് കളിച്ച രാജ്യങ്ങളായ സൗദി അറേബ്യ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തിയാണ് അന്ന് ഖത്തർ ഏഷ്യൻ കപ്പ് നേടിയത്.

ആതിഥേയ രാജ്യമായതുകൊണ്ടു മാത്രമാണ് ഇത്തവണത്തെ ലോകകപ്പിൽ ഖത്തറിനു കളിക്കാനായത്. ഖത്തർ ഫുട്ബോൾ മുന്നേറ്റത്തിന്റെ വഴിയിൽ തന്നെയാണ്. അടുത്ത തവണ ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടാനായിരിക്കും ഒരു ടീമെന്ന നിലയിൽ ഇനി ഖത്തറിന്റെ പരിശ്രമം. അതിനുള്ള ശ്രമങ്ങൾ അവർ ഇപ്പോഴേ തുടങ്ങും. ഖത്തറിലെ ഫുട്ബോളിന്റെ പരിശീലന കളരിയായ ആസ്പയർ അക്കാദമിയിൽ ഇപ്പോഴേ അതിനുള്ള ഒരുക്കങ്ങൾ അവർ തുടങ്ങും.

∙ ലോകകപ്പിന്റെ ‘ലെഗസി’

ഖത്തർ എന്ന കൊച്ചു രാജ്യത്തിന് ഇത്രയും വലിയ 8 ഫുട്ബോൾ സ്റ്റേഡിയങ്ങൾ ആവശ്യമാണോ? വേണ്ടെന്നു പറയാൻ അത്ര വലിയ ആലോചനയുടെ കാര്യമൊന്നുമില്ല. അതാദ്യം തിരിച്ചറിയുന്നതു ലോകകപ്പ് ഫുട്ബോളിന്റെ സംഘാടനത്തിനു നേതൃത്വം നൽകിയ ഖത്തറിലെ പ്രാദേശിക സംഘാടക സമിതി തന്നെയാണ്.

ദോഹയിൽ‌ ഫുട്ബോൾ മോഡലിനു മുന്നിൽ നിന്നു ഫോട്ടോ എടുക്കുന്ന ആരാധകർ. Photo: Jewel SAMAD / AFP

‘ലെഗസി’ എന്ന ഇംഗ്ലിഷ് വാക്കിന്റെ അർഥം പൈതൃകം അല്ലെങ്കിൽ പാരമ്പര്യം എന്നൊക്കെയാണ്. ലോകകപ്പിന്റെ പ്രാദേശിക സംഘാടക സമിതിയുടെ പേര് ‘സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി’ എന്നാണ്. ആ ലെഗസി വെറുതെ വച്ചതല്ല. 2022ലെ ലോകകപ്പ് ഫുട്ബോളിന്റെ പൈതൃകം ഈ ലോകം മുഴുവൻ എത്തണമെന്ന് ഖത്തർ ആഗ്രഹിച്ചതുകൊണ്ടാണ് ആ ‘ലെഗസി’ അവരുടെ സംഘാടക സമിതിയുടെ പേരിനൊപ്പം ചേർത്തത്.

∙ എന്തു ചെയ്യും ഈ സ്റ്റേഡിയങ്ങൾ?

ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ നടന്ന 8 സ്റ്റേഡിയങ്ങളിൽ അതേ പടി ഇനി നിലനിർത്തുന്നത് ഒരേയൊരു സ്റ്റേഡിയം മാത്രമാണ്– വർഷങ്ങൾക്കു മുൻപു ഖത്തർ നിർമിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം. അതവരുടെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി തലയുയർത്തിപ്പിടിച്ചു നിൽക്കും. അപ്പോൾ മറ്റു സ്റ്റേഡിയങ്ങളുടെ കാര്യമോ?

ലോകകപ്പിനു ശേഷം ഓരോ സ്റ്റേഡിയങ്ങളും എന്തു ചെയ്യാമെന്നു ഖത്തർ ഏറെ നാളുകൾക്കു മുൻപേ തീരുമാനിച്ചിട്ടുണ്ട്. ലോകകപ്പ് സ്റ്റേഡിയങ്ങളിൽ നിന്ന് അഴിച്ചുമാറ്റുന്ന 1.70 ലക്ഷം കസേരകൾ ഖത്തർ വളർന്നു കൊണ്ടിരിക്കുന്ന രാജ്യങ്ങൾക്കു കായിക വികസനത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായി ഖത്തർ സംഭാവനയായി നൽകും. ഒട്ടേറെ ചെറു രാജ്യങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. 

∙ സ്റ്റേഡിയം 974

കണ്ടെയ്നറുകൾ കൊണ്ടു നിർമിച്ച ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയമായ ‘സ്റ്റേഡിയം 974’ പൊളിച്ചടുക്കും. ലോകത്തിന്റെ ഏതു ഭാഗത്തേക്കു വേണമെങ്കിലും കൊണ്ടു പോകാനും അവിടെ സ്റ്റേഡിയം നിർമിക്കാനും ഇതുപയോഗിച്ചു കഴിയും. ഒരു വലിയ സ്റ്റേഡിയമോ, രണ്ടു ചെറിയ സ്റ്റേഡിയങ്ങളോ ഇതുപയോഗിച്ചു നിർമിക്കാം. അതിനു കഴിയുന്ന തരത്തിലാണ് ഈ സ്റ്റേഡിയത്തിലെ ഘടകങ്ങൾ നിർമിച്ചിട്ടുള്ളത്. 974 കണ്ടെയ്നറുകളിലായി കപ്പലിൽ കയറ്റി ഈ സാമഗ്രികൾ ലോകത്തിന്റെ ഏതു ഭാഗത്തേക്കു വേണമെങ്കിലും കൊണ്ടു പോകാം. 

ലോകകപ്പിന്റെ ഓർമയ്ക്കായി സ്റ്റേഡിയം നിന്ന ഭാഗത്തു കടൽതീരത്തോടു ചേർന്നു മനോഹരമായൊരു പുൽമൈതാനം ഖത്തർ ബാക്കിവയ്ക്കും. പ്രവാസികൾ ഉൾപ്പെടെ ഖത്തറിലെ ജനങ്ങൾക്കെല്ലാം ഒത്തു ചേരാൻ കഴിയുന്ന ഒരു ഇടമായി ഈ കേന്ദ്രം മാറും.

പൂർണമായും പൊളിച്ചുമാറ്റുന്ന 974 സ്റ്റേഡിയം

∙ അൽ ജനൂബ് സ്റ്റേഡിയം

അൽ വക്രയിൽ സ്ഥിതി ചെയ്യുന്ന അൽ ജനൂബ് സ്റ്റേഡിയത്തിൽ 44,325 സീറ്റുകളാണ് ഉണ്ടായിരുന്നത്. ലോകകപ്പിനു ശേഷം ഈ സീറ്റുകളുടെ എണ്ണം 20,000 ആയി കുറയ്ക്കും. സ്റ്റേഡിയത്തിനു ചുറ്റുമുള്ള ഭാഗം പാർക്കായി വികസിപ്പിക്കും. പ്രദേശത്തെ ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഒരു കേന്ദ്രമായി ഇവിടം മാറും.

അല്‍ ജനൂബ് സ്‌റ്റേഡിയം.

∙ ലുസെയ്ൽ സ്റ്റേഡിയം

ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ നടന്ന സ്റ്റേഡിയമാണു ലുസെയ്‌ൽ സ്റ്റേഡിയം. ലോകകപ്പിനു ശേഷം ഇതൊരു കമ്യൂണിറ്റി ഹബ്ബായി മാറും. സ്കൂളുകൾ, കടകൾ, കഫെകൾ, ഹെൽത്ത് ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കും.

ലുസെയ്ൽ സ്റ്റേ‍‍ഡിയം

∙ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം

44,667 സീറ്റുകളുള്ള സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 ആയി കുറയ്ക്കും. ഖത്തർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കു വേണ്ടിയാണു സ്റ്റേഡിയം ഇനി ഉപയോഗിക്കുക.

എജ്യൂക്കേഷൻ സ്‌റ്റേഡിയം.

∙ അൽ ബെയ്ത്ത് സ്റ്റേഡിയം

68,895 സീറ്റുകളുള്ള ഈ സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 32,000 ആയി കുറയ്ക്കും. ഖത്തർ സ്റ്റാർസ് ലീഗ് കളിക്കുന്ന അൽഖോർ സ്പോർട്സ് ക്ലബ്ബിന്റെ കേന്ദ്രമായി ഈ സ്റ്റേഡിയം മാറും.

ഉദ്ഘാടന വേദിയായ അൽബെയ്ത് സ്‌റ്റേഡിയം

∙ അഹമ്മദ് ബിൻ അലി സ്റ്റേഡിയം

സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 ആയി കുറയ്ക്കും. 

∙ അൽ തുമാമ സ്റ്റേഡിയം

സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 ആയി കുറയ്ക്കും.

അൽ തുമാമ സ്‌റ്റേഡിയം. ചിത്രങ്ങൾ സുപ്രീം കമ്മിറ്റി.

∙ സാമ്പത്തിക മുന്നേറ്റം

ലോകകപ്പിനു ശേഷം വൻ സാമ്പത്തിക മുന്നേറ്റമുണ്ടാകുമെന്നാണു ഖത്തർ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ നടന്ന എല്ലാ രാജ്യങ്ങളിലും, ബ്രസീൽ ഒഴിച്ച്, ഓഹരി സൂചികയിലും മൊത്ത ആഭ്യന്തര ഉൽപാദനത്തിലും വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ലോകകപ്പ് നടന്നതിനു ശേഷമുള്ള ആദ്യ വർഷം 21.8 ശതമാനവും പിന്നീടുള്ള 13.4 ശതമാനവും വളർച്ചയാണ് ഓഹരി സൂചികയിൽ ഉണ്ടായിട്ടുള്ളത്. 

എന്നാൽ 2014 ലെ ലോകകപ്പിനു ശേഷം ബ്രസീലിൽ ഇത് 34% താഴുകയാണ് ഉണ്ടായത്. ഫുട്ബോൾ അടിസ്ഥാന സൗകര്യ വികസനത്തിനായി കടമെടുത്തതു മാത്രമായിരുന്നില്ല ബ്രസീലിന്റെ പ്രശ്നം. അന്നത്തെ സെമി ഫൈനലിൽ ബ്രസീൽ ജർമനിയോട് 1–7നു തോറ്റു. ആ തോൽവിയെ തുടർന്നു കടുത്ത പ്രതിഷേധം തന്നെ ബ്രസീലിലുണ്ടായി. രാഷ്ട്രീയ പ്രശ്നങ്ങളും പണപ്പെരുപ്പം കൂടിയതും ബ്രസീലിലെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിച്ചു.

എന്നാൽ, 2022ലെ സ്ഥിതി അങ്ങനെയല്ല. ലോകകപ്പിനുള്ള തയാറെടുപ്പുകൾ നടക്കുന്നതു ഖത്തറിലെ ഓഹരി വിപണിക്കു വലിയ കരുത്തായിരുന്നു. അക്കാലയളവിൽ വിപണി 50% വരെയാണു വളർച്ച കൈവരിച്ചത്. ഈ മുന്നേറ്റം നിലനിർത്തുക എന്നതാണു ഖത്തർ നേരിടുന്ന വെല്ലുവിളികളിലൊന്ന്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പണമൊഴുകുമ്പോൾ വിപണി കുതിക്കുന്നതു സാധാരണമാണ്. എന്നാൽ മുൻപത്തെ പോലെ ലോകകപ്പിനു ശേഷവും സർക്കാർ പണമൊഴുക്കുമെന്നു പ്രതീക്ഷിക്കാനാകില്ല.

∙ ടൂറിസം മുന്നേറ്റം

ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഫുട്ബോൾ എന്നത് ഒരു സംഭവം മാത്രമാണ്. അതുമായി ബന്ധപ്പെട്ടു നടക്കുന്ന അനുബന്ധ വ്യവസായങ്ങൾ ഒട്ടേറെയാണ്. അതിൽ പ്രധാനപ്പെട്ടതാണു ടൂറിസം. ലോകത്തിനു മുന്നിൽ ഖത്തറിനെ ഒരു ടൂറിസം കേന്ദ്രമാക്കി ഉയർത്തി കാണിക്കുകയെന്ന ലക്ഷ്യവും ലോകകപ്പിനുണ്ടായിരുന്നു. അതുവഴി ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടാനായിരുന്നു ഖത്തറിന്റെ ശ്രമം.

അൽ തുമാമ സ്റ്റേഡിയത്തിനകത്തെ ദൃശ്യം

അത് എത്ര കണ്ടു വിജയിച്ചുവെന്നറിയണമെങ്കിൽ ഇനിയുള്ള വർഷങ്ങളിൽ ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവ് വർധിക്കണം. ആദ്യത്തെ ഒരു വർഷം നിർണായകമാണ്. തുറന്ന മനസ്സോടെ സഞ്ചാരികളെ സ്വീകരിക്കാൻ ഖത്തർ തയാറായാൽ മാത്രമേ ടൂറിസം വളർച്ച നേടുകയുള്ളൂ. മദ്യമുൾപ്പെടെയുള്ള കാര്യങ്ങൾ ആതിഥേയ, ടൂറിസം വ്യവസായത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ്. എന്നാൽ അക്കാര്യത്തിൽ ലോകം പ്രതീക്ഷിക്കുന്നത്ര തുറന്ന സമീപനം ഖത്തറിനുണ്ടാകില്ലെന്നു തന്നെയാണു ലോകകപ്പ് ഫുട്ബോൾ വ്യക്തമാക്കുന്നത്. 

 2019ൽ 21 ലക്ഷം വിദേശ സഞ്ചാരികളാണു ഖത്തറിൽ എത്തിയത്. 2030 ആകുമ്പോഴേക്കും അത് 60 ലക്ഷമാക്കി ഉയർത്താനാണു ഖത്തർ ലക്ഷ്യമിടുന്നത്. ഒരു ടൂറിസം ഡെസ്റ്റിനേഷനായി ഖത്തറിനെ ലോക വേദികളിൽ അവതരിപ്പിക്കാൻ ലോകകപ്പിനു കഴിഞ്ഞോയെന്നതിൽ നിന്നാണ് ഇതിനുള്ള ഉത്തരം കിട്ടേണ്ടത്. 

മലയാളികൾ ഉൾപ്പെടെയുള്ളവർ നേരത്തേ തന്നെ പ്രവാസി ബന്ധുക്കളെ കാണാനായും മറ്റും ഖത്തറിൽ എത്താറുണ്ട്. എന്നാൽ, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ അങ്ങനെ പതിവായി എത്തുന്ന ടൂറിസം ‍കേന്ദ്രമല്ല ഖത്തർ. വിമാനങ്ങളുടെ ട്രാൻസിറ്റ് ഹബ്ബെന്ന നിലയിൽ ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ ഒട്ടേറെ പേർ എത്താറുണ്ട്. അവരെ ദോഹ നഗരത്തിലേക്കു കൂടി ആകർഷിക്കാൻ ഖത്തറിനു കഴിഞ്ഞാൽ ലോകകപ്പ് നീട്ടിയ പ്രതീക്ഷ വെറുതെയാകില്ല.

∙ പ്രകൃതി വാതകം അഥവാ പണം

മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ പോലെ എണ്ണയിൽ കുതിർന്നതല്ല ഖത്തറിന്റെ സമ്പദ് വ്യവസ്ഥ. അത് പ്രകൃതി വാതകത്തിൽ നിന്നു രൂപപ്പെട്ടതാണ്. കടമെടുത്തല്ല ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. അതു സ്വന്തം കയ്യിലെ പണം കൊണ്ടു തന്നെയാണ്. വൻ പ്രകൃതി വാതക ശേഖരം സ്വന്തമായുള്ള ഖത്തർ കരുതൽ ധനശേഖരത്തിന്റെ കാര്യത്തിൽ ലോകത്തു മുൻപന്തിയിലാണ്. അതുകൊണ്ടു തന്നെ ഗ്രീസിനെയോ ബ്രസീലിനെയോ പോലെ ലോകകപ്പ് നടത്തി കടത്തിൽ മുങ്ങുമെന്നു ഭയം ഖത്തറിനില്ല.

നിലവിൽ പ്രതിവർഷം 770 ലക്ഷം ടൺ പ്രകൃതി വാതകമാണു ഖത്തർ ഉൽപാദിപ്പിക്കുന്നത്. 2027 ആകുമ്പോഴേക്കും അത് 1260 ലക്ഷം ടണ്ണായി ഉയർത്താനാണു ഖത്തർ ലക്ഷ്യമിടുന്നത്. ലോകകപ്പിനു ശേഷം ഖത്തർ എൽഎൻജി ഗെയിംസ് കളിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടെന്നു കരുതരുത്. ചൈനയിലേക്കു പ്രതിവർഷം 40 ലക്ഷം ടൺ പ്രകൃതി വാതകം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഖത്തർ ഇതിനകം ഒപ്പുവച്ചു കഴിഞ്ഞു.

2030ലെ ഖത്തർ എങ്ങനെയായിരിക്കണം എന്നതിലേക്കുള്ള ചൂണ്ടു പലകയായ ഖത്തർ ദർശന രേഖ 2030നു രാജ്യം നേരത്തേ തന്നെ രൂപം നൽകിയിട്ടുണ്ട്. ലോകകപ്പിന്റെ സംഘാടനത്തോടെ മിഡിൽഈസ്റ്റ് രാജ്യങ്ങൾക്കിടയിൽ ഒരു സവിശേഷ പദവി ഖത്തറിനു കൈവന്നിട്ടുണ്ട്. അതു പരമാവധി പ്രയോജനപ്പെടുത്താനാകും ഖത്തറിന്റെ ഇനിയുള്ള ശ്രമങ്ങൾ.

∙ സ്പോർട്ടിങ് ഹബ്ബ്

ലോകകപ്പിന്റെ സംഘാടനത്തോടെ കായിക മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാൻ ഖത്തറിനു കഴിഞ്ഞിട്ടുണ്ട്. ആ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ലോകത്തെ ഒരു സ്പോർട്ടിങ് ഹബ്ബായി മാറാനുള്ള ശ്രമവും ഖത്തർ നടത്തും. പാരീസ് സെന്റ് ജർമെയ്ൻ ഉൾപ്പെടെ മുൻനിര ഫുട്ബോൾ ക്ലബ്ബുകൾ ഇപ്പോൾ തന്നെ ഖത്തറിന്റെ ഉടമസ്ഥതയിലാണ്. ഇത്തരം വൻകിട ക്ലബ്ബുകൾ ഇടയ്ക്കിടെ പരിശീലനത്തിനായി ഖത്തറിൽ എത്താറുമുണ്ട്.

ഈ രീതിയിൽ എല്ലാ കായിക വിനോദങ്ങൾക്കും പറ്റിയ ഒരു കേന്ദ്രമായി സ്വയം ബ്രാൻഡ് ചെയ്യാൻ കഴിഞ്ഞാൽ മറ്റു വൻകിട കായിക പരിപാടികൾക്കും ഖത്തറിന് ആതിഥ്യം വഹിക്കാൻ സാധിക്കും. പ്രകൃതി വാതകത്തിൽ മാത്രമൂന്നിയ സമ്പദ് ‌വ്യവസ്ഥയിൽ നിന്നു മാറി മറ്റു പല മേഖലകളിൽ നിന്നും പണമുണ്ടാക്കാൻ ലോകകപ്പ് വഴി തുറക്കുമെന്നു ഖത്തർ പ്രതീക്ഷിക്കുന്നുണ്ട്.

English Summary: Football World Cup is done; What is Next With Qatar Now?