ഓക്‌ലൻഡ്∙ അണ്ടർ–20 ഫിഫ ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീമിൽ ഇടം നേടി ഇന്ത്യൻ വംശജനായ ആര്യൻ രാജ്. ഈ മാസം അർജന്റീനയിൽ ആരംഭിക്കുന്ന ലോകകപ്പിൽ ആര്യൻ രാജ് ന്യൂസീലൻഡ് ടീമിനായി പന്തുതട്ടും. ആറാം വയസിൽ തുടങ്ങിയ ഫുട്‌ബോളിനോടുള്ള അടങ്ങാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലൻഡ്∙ അണ്ടർ–20 ഫിഫ ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീമിൽ ഇടം നേടി ഇന്ത്യൻ വംശജനായ ആര്യൻ രാജ്. ഈ മാസം അർജന്റീനയിൽ ആരംഭിക്കുന്ന ലോകകപ്പിൽ ആര്യൻ രാജ് ന്യൂസീലൻഡ് ടീമിനായി പന്തുതട്ടും. ആറാം വയസിൽ തുടങ്ങിയ ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശമാണ് ലോകകപ്പ് ടീമിൽ ഇടം നേടുന്നതിനായി ആര്യൻരാജിനെ പ്രാപ്ത‌നാക്കിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ന്യൂസീലൻഡിനെ പ്രതിനിധീകരിക്കുന്ന ആര്യൻ, ഓഷ്യാനിയ ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.

ആര്യൻ രാജ് ഫുട്‌ബോൾ മത്സരത്തിനിടെ

‘‘കുട്ടിക്കാലത്ത് എല്ലാവരും കാറുകളുടേയും കളിപ്പാട്ടങ്ങളുടേയും പിന്നാലെ പോയപ്പോൾ, ഞാൻ ഫുട്‌ബോൾ തട്ടിയാണു വളർന്നത്. ഇതാണ് എന്റെ പാത. ഫുട്‌ബോൾ, എന്റെ ജീവിതം എവിടെ എത്തിക്കുമെന്നതു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പുറം രാജ്യത്തെ ക്ലബുകളിൽ കളിക്കാനാകുമോയെന്നതും, കൂടുതൽ പരിചയ സമ്പത്ത് നേടാനാകുമോ എന്നതുമാണ് ഞാൻ ശ്രദ്ധിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുക, അതിനെ പിന്തുടരുക’’- ആര്യൻ പ്രതികരിച്ചു.

ആര്യൻ രാജ് ഫുട്‌ബോൾ മത്സരത്തിനിടെ
ADVERTISEMENT

ആര്യൻ രാജിന് ആറു വയസ് പ്രായമുള്ളപ്പോഴാണ് ഇന്ത്യയിൽ നിന്ന് മാതാപിതാക്കൾ രാജ്‌ പുഷ്‌പാംഗദനും, കവിതാ രാജും സഹോദരി ശ്വേഷയുമായി ന്യൂസീലൻഡിലേക്ക് കുടിയേറുന്നത്. കുട്ടിക്കാലത്ത് തുടങ്ങിയ ഫുട്‌ബോളിനോടുള്ള താൽപര്യം കണ്ട് മാതാപിതാക്കൾ ആര്യനെ ഫുട്‌ബോൾ ക്ലബിൽ ചേർത്തു.

ആദ്യം ഓക്‌ലൻഡിലുള്ള ബക്ക്‌ലൻഡ് ബീച്ച് എഎഫ്സിയിൽ അംഗമായിരുന്നു. പിന്നീട് ആറു വർഷത്തിന് ശേഷം ഇസ്റ്റേണ്‍ സബാർബ്സ് എഎഫ്സിയിൽ അംഗമായി. വിർജിൽ വാൻദെ,പോൾ പോഗ്‌ബ എന്നിവരാണ് ആര്യൻ രാജിന്റെ ഇഷ്ടതാരങ്ങൾ. രാജ്യത്തിനായി മികച്ച വിജയങ്ങൾ നേടുന്നതിനായി കഠിന പരിശീലനത്തിലാണ് ആര്യൻ രാജ്.

ആര്യൻ രാജ് ഫുട്‌ബോൾ മത്സരത്തിനിടെ
ADVERTISEMENT

English Summary: Kiwi-Indian to play for New Zealand in Under 20 FIFA World Cup