ഐപിഎൽ: ആദ്യമത്സരം മുംബൈ – ചെന്നൈ

ന്യൂഡൽഹി ∙ ഈ വർഷത്തെ ഐപിഎലിൽ ആദ്യമത്സരം ഏപ്രിൽ ഏഴിന് മുംബൈ വാങ്കഡെയിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ. മത്സര സമയത്തിൽ മാറ്റമില്ല. 

ക്വാളിഫയർ വൺ, ഫൈനൽ മത്സരങ്ങളും യഥാക്രമം മേയ് 22, 27 തീയതികളിൽ വാങ്കഡെയിൽ നടക്കും. ഏപ്രിൽ ആറിന് ഉദ്ഘാടനച്ചടങ്ങ്. ഒരു മാത്സരം മാത്രമുള്ളപ്പോൾ രാത്രി ഏഴിനും രണ്ടു മത്സരങ്ങളുള്ളപ്പോൾ ആദ്യ മത്സരം വൈകിട്ട് നാലിനും രണ്ടാമത്തേത് ഏഴിനും ആരംഭിക്കും. 12 ദിവസങ്ങളിൽ രണ്ടു മത്സരങ്ങളുണ്ട്.