സേവാഗ് കളത്തിലില്ലെന്ന വിഷമം വേണ്ട; വീരുവിന്റെ തന്ത്രങ്ങളുമായി സാഹയുണ്ട്

മുംബൈയ്ക്കെതിരെ അർധസെഞ്ചുറി നേടിയ പഞ്ചാബ് താരം വൃദ്ധിമാൻ സാഹ ബാറ്റിങ്ങിനിടെ

മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിൽനിന്നു പഠിച്ച ബാറ്റിങ് തന്ത്രങ്ങളുമായാണ് താൻ പത്താം സീസൺ ഐപിഎലിനിറങ്ങുന്നതെന്ന് കിങ്സ് ഇലവൻ പഞ്ചാബ് താരം വൃദ്ധിമാൻ സാഹ. ‘‘ടീം ഇന്ത്യയുടെ ഡ്രസ്സിങ് റൂമിൽ ആദ്യമായി കാലുകുത്തിയതു മുതൽ വീരു ഭായ് എനിക്കു വഴികാട്ടിയായിരുന്നു. ബാറ്റിങ്ങിനോടുള്ള അദ്ദേഹത്തിന്റെ ആക്രമണോൽസുക മനോഭാവം മാതൃകയാക്കേണ്ടതാണ്..’’

പഞ്ചാബ് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് മേധാവിയാണ് സേവാഗ് ഇപ്പോൾ. ‘‘സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് വീരു എന്നോട് പ്രധാനമായും പറഞ്ഞത്. ട്വന്റി20യിൽ റണ്ണെടുക്കാതെ പന്ത് വിട്ടുകളയുന്നത് നല്ല രീതിയല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം..’’– സാഹ പറഞ്ഞു.