തിരുവനന്തപുരം ∙ പ്രഥമ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസിനെതിരെ കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കായിക മത്സരങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് മനുഷ്യന്റെ ആനന്ദിപ്പിക്കുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രഥമ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസിനെതിരെ കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കായിക മത്സരങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് മനുഷ്യന്റെ ആനന്ദിപ്പിക്കുമെന്നും അതുകൊണ്ടാണ്, ലോകകപ്പിൽ പങ്കെടുത്തില്ലെങ്കിലും കേരളത്തിന്റെ നിസ്സീമമായ പിന്തുണയ്ക്ക് ഫിഫ നന്ദി അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ ഫെസ്റ്റിവലിലൂടെ ക്യൂബ-കേരള സഹകരണത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂണിൽ നടത്തിയ ക്യൂബ സന്ദർശനത്തിൽ ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിന് ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ ശ്രമമാണ് രാജ്യാന്തര ചെസ് ഫെസ്റ്റിവൽ. ലോകത്താകെയുള്ള ചൂഷിത വർഗ്ഗത്തിന്റെ വിമോചനത്തിന് പോരാടിയ ചെ ഗുവേരയുടെ പേരിൽ നടത്തുന്ന ഈ ടൂർണമെന്റ് കേരളത്തിലെ ചെസ്സിനും കായികമേഖലക്ക് ആകെയും പുതിയ ഒരു ഊർജം നൽകും. ക്യൂബയും കേരളവും പല കാര്യത്തിലും സമാനതകൾ ഉള്ള രണ്ട് ദേശങ്ങളാണ്. ഇടതുപക്ഷാഭിമുഖ്യം, ആരോഗ്യമേഖലയിലെ മുന്നേറ്റം, ചെസിനോടും ചതുരംഗം കളിയോടുമൊക്കെയുള്ള നമ്മുടെ ആവേശമൊക്കെ സമാനതകൾ ഉള്ളതാണ്. ഇരു ദേശങ്ങളുടെ സഹകരണം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ സഹായിക്കും. 

ADVERTISEMENT

സംസ്ഥാനത്തെ കായികമേഖല വളർച്ചയുടെ വഴിയിലാണ്. ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പ്‌, സന്തോഷ് ട്രോഫി, നാഷനൽ ഷൂട്ടിങ് മൽസരം പാരീസ് ഒളിംപിക്‌സ് യോഗ്യതാ മത്സരമായ മൗണ്ടെയ്ൻ സൈക്ലിങ് കോംപറ്റിഷൻ അടക്കം നിരവധി കായിക മാമാങ്കങ്ങൾ ഇതിനോടകം സംസ്ഥാനത്ത് നടന്നു. കേരളത്തിന്റെ കായികരംഗത്തെ സംഘടനാ മികവ് ഉയർത്തിക്കാട്ടുന്ന ഒന്ന് കൂടിയാകും ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളവും ക്യൂബയും തമ്മിലുള്ള സഹകരണം ഉറപ്പിക്കുന്നതിന് ഇരു ദേശങ്ങളുടെയും സഹോദര്യത്തിലെ പുതിയ ഒരേടാണ് ഈ ചെസ് ഫെസ്റ്റിവലെന്ന് ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലെസാന്ദ്രോ സിമാന്‍കസ് മാരിന്‍ പറഞ്ഞു. ലോകത്താകെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ചെ ഒരു അടയാളമാണ്. പലസ്തീനടക്കമുള്ള ദേശങ്ങളിലെ പോരാട്ടത്തിൽ ചെയുടെ സ്വാധീനവും ഉണ്ട്. ഈ ഫെസ്റ്റിവൽ കേരളത്തിന് പുതിയ ദിശാബോധം നൽകും. ഇനിയും നിരവധി ഉദ്യമങ്ങൾക്കുള്ള ഒരു തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ചടങ്ങിൽ ക്യൂബൻ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും ആദരിച്ചു. കായിക-യുവജനകാര്യ മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍, അഡിഷനൽ ചീഫ് സെക്രട്ടറി ഡോ ജയതിലക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, ചെസ് ഒളിംപ്യന്‍ എന്‍.ആര്‍.അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാര്‍, കായിക അഡീ. ഡയറക്ടര്‍ ഷാനവാസ് ഖാന്‍ ഇ. എന്നിവര്‍ പ്രസംഗിച്ചു.

English Summary:

First Che International Chess Festival begins