ഗുവാഹത്തി ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അണ്ടർ 21 പെൺകുട്ടികളുടെ വോളിബോളിൽ കേരളത്തിനു സ്വർണം. ഫൈനലിൽ ബംഗാളിനെ തോൽപിച്ചു (26–24, 25–16, 25–21). ലീഗ് റൗണ്ട് മുതൽ ഫൈനൽ വരെ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണു കേരളത്തിന്റെ വിജയം. ലീഗ് റൗണ്ടിലും കേരളം ബംഗാളിനെ തോൽപിച്ചിരുന്നു. സെമിയിൽ ഹരിയാനയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അണ്ടർ 21 പെൺകുട്ടികളുടെ വോളിബോളിൽ കേരളത്തിനു സ്വർണം. ഫൈനലിൽ ബംഗാളിനെ തോൽപിച്ചു (26–24, 25–16, 25–21). ലീഗ് റൗണ്ട് മുതൽ ഫൈനൽ വരെ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണു കേരളത്തിന്റെ വിജയം. 

ലീഗ് റൗണ്ടിലും കേരളം ബംഗാളിനെ തോൽപിച്ചിരുന്നു. സെമിയിൽ ഹരിയാനയെ മറികടന്നു. 

ADVERTISEMENT

ടീം: കെ.എസ്.ജിഷ (ക്യാപ്റ്റൻ), മുത്തു ഇളക്യ, മരിയ സെബാസ്റ്റ്യൻ, ടി.എസ്.അലീന, എം.കെ.സീതാലക്ഷ്മി, കെ.വീണ, റിനി റിച്ചഡ്, കെ.വിജിത, അനിറ്റ തോമസ്, അന്ന മാത്യു, അനഘ രാധാകൃഷ്ണൻ, എം.വി.മന്ന്യ. പരിശീലകൻ: സണ്ണി ജോസഫ്. മാനേജർ: ജയ്സമ്മ മൂത്തേടം. 

അണ്ടർ 21 ജൂഡോയിൽ (78 കിലോയ്ക്കു മുകളിൽ) തൃശൂർ സെന്റ് മേരീസ് കോളജ് വിദ്യാർഥിനി മേഘ സണ്ണിക്കു സ്വർണം. 

ADVERTISEMENT

അങ്കമാലി സ്വദേശിനിയാണ്. കേരള സ്പോർട്സ് കൗൺസിൽ സെന്ററിലെ ശരത് ചന്ദ്രനാണു പരിശീലകൻ. ഖേലോ ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ ജൂഡോയി‍ൽ കേരളത്തിന്റെ ആദ്യ സ്വർണനേട്ടമാണിത്. സൈക്ലിങ് (അണ്ടർ 21) ടൈം ട്രയലിൽ മലയാളിതാരം അലീന റെജി വെങ്കലം നേടി. 

English Summary: Kerala bags volleyball gold in Khelo India games