ചെന്നൈ ∙ പ്രൈം വോളിബോൾ ലീഗ് കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഹീറോസ് ഇന്നു ഫൈനലിനിറങ്ങുന്നു. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ആരംഭിക്കുന്ന ഫൈനലിൽ ലീഗിലെ പുതുമുഖങ്ങളായ ഡൽഹി തൂഫാൻസാണ് കാലിക്കറ്റിന്റെ എതിരാളികൾ. ലീഗിലെ ചാംപ്യൻമാർ ലോക ക്ലബ് ചാംപ്യൻഷിപ്പിനും യോഗ്യത നേടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ കാലിക്കറ്റ് ക്യാപ്റ്റൻ ജെറോം വിനീത്, യുവതാരങ്ങൾ നിറഞ്ഞ ഡൽഹിയെ കുറച്ചു കാണുന്നില്ലെന്നും വ്യക്തമാക്കി. ലീഗ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയ 2 കളികളിൽ ഓരോന്നു വീതം ഇരു ടീമുകളും വിജയിച്ചിരുന്നു. 

ADVERTISEMENT

പ്രാഥമിക ലീഗ് റൗണ്ടിലും സൂപ്പർ 5 തലത്തിലും പോയിന്റു പട്ടികയിൽ ഒന്നാമതായാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്.  മത്സരങ്ങൾ കടുപ്പമേറിയതായിരുന്നു, ഫൈനലിൽ എത്തുക എളുപ്പമായിരുന്നില്ല. എങ്കിലും കിരീടം നേടാനുള്ള കഴിവും നിശ്ചയദാർഢ്യവും തങ്ങൾക്കുണ്ടെന്നു ജെറോം വിനീത് പറഞ്ഞു. സൂപ്പർ 5ൽ ഒന്നാമതെത്തിയതോടെ അപ്രസക്തമായ അവസാന മത്സരത്തിൽ പ്രമുഖ താരങ്ങൾക്കു വിശ്രമം നൽകിയതാണ് കളി തോൽക്കാൻ കാരണമെന്ന് പരിശീലകൻ കിഷോർ കുമാർ പറഞ്ഞു. ഫൈനലിനു മുൻപ് താരങ്ങൾക്കു പരുക്കേൽക്കുന്നതിനുള്ള സാധ്യത മുന്നിൽ കണ്ടെടുത്ത തീരുമാനമായിരുന്നു അത്. 

 അരങ്ങേറ്റ സീസണിൽ തന്നെ ഫൈനലിൽ എത്താൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഡൽഹി പരിശീലകൻ മനോജ് നായർ പറഞ്ഞു. 6 മലയാളി താരങ്ങളാണ് ഡൽഹി ടീമിലുള്ളത്. ഏതു കരുത്തരെയും തോൽപിക്കാൻ കഴിവുള്ള യുവ താരനിരയാണ് സാഖ്‌ലൈൻ താരിഖിന്റെ നേതൃത്വത്തിലുള്ള ഡൽഹി തൂഫാൻസിനുള്ളത്. സൂപ്പർ 5 ഘട്ടത്തിൽ കാലിക്കറ്റിനെ പരാജയപ്പെടുത്തിയത് ഡൽഹിക്കു മുൻതൂക്കം നൽകുമെന്നും മനോജ് പറഞ്ഞു.