ചാരുംമൂട്∙ കിതപ്പില്ലാത്ത കുതിപ്പുമായി എൺപതാം വയസ്സിലും ചന്ദ്രമതിയമ്മ. മനസ്സിന്റെ ചെറുപ്പത്തിൽ പ്രായം വകവയ്ക്കാതെ എൺ‌പതാം വയസ്സിലും ചന്ദ്രമതിയമ്മ കായികരംഗത്ത് മുന്നേറുന്നു. മുന്നേറ്റത്തിനിടയിൽ വാരിക്കൂട്ടുന്ന സ്വർണ്ണ മെഡലുകൾക്കും പുരസ്ക്കാരങ്ങൾക്കും കണക്കുകളില്ല. അവസാനമായി 2018ൽ ബാംഗ്ലൂരിൽ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട്∙ കിതപ്പില്ലാത്ത കുതിപ്പുമായി എൺപതാം വയസ്സിലും ചന്ദ്രമതിയമ്മ. മനസ്സിന്റെ ചെറുപ്പത്തിൽ പ്രായം വകവയ്ക്കാതെ എൺ‌പതാം വയസ്സിലും ചന്ദ്രമതിയമ്മ കായികരംഗത്ത് മുന്നേറുന്നു. മുന്നേറ്റത്തിനിടയിൽ വാരിക്കൂട്ടുന്ന സ്വർണ്ണ മെഡലുകൾക്കും പുരസ്ക്കാരങ്ങൾക്കും കണക്കുകളില്ല. അവസാനമായി 2018ൽ ബാംഗ്ലൂരിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ നടത്തത്തിലും ലോങ്ജംപിലും 800 മീറ്റർ ഓട്ടത്തിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഈ 80–ാം വയസ്സിലും ചെറുപ്പക്കാരേക്കാൾ ഉഷാറായാണ് മൈതാനങ്ങളിൽ ചന്ദ്രമതിയമ്മ കുതിച്ചുചാട്ടം നടത്തുന്നത്. വീട്ടമ്മയായ ചന്ദ്രമതിയമ്മ 2018ൽ ഭർത്താവ് ഭാസ്ക്കരൻപിള്ളയുടെ മരണശേഷം മത്സരങ്ങൾക്ക് പോകാറില്ല. ബ്രസീലിലേക്ക് ഈ സമയമായിരുന്നു സെലക്ഷൻ കിട്ടിയത്. ഇതിനും പോകാൻ കഴിഞ്ഞില്ല.

ADVERTISEMENT

ചെറുപ്പം മുതൽ തന്നെ കലാ–കായിക മത്സരങ്ങളിൽ അതീവ താത്പര്യമുണ്ടായിരുന്നു. അന്ന് പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മത്സരത്തിൽ 5000 മീറ്റർ നടത്തത്തിലും 400 മീറ്റർ ഓട്ടത്തിലും ലോങ്ജംപിലും സ്വർണ മെഡൽ നേടി. പിന്നീട് തിരുവനന്തപുരത്ത് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ രണ്ട് സ്വർണം നേടി. ഇത് നടത്തത്തിനും ഓട്ടത്തിനും ആയിരുന്നു. ലോങ്ജംപിൽ രണ്ടാം സ്ഥാനത്തെത്തി.

ഇത് കൂടാതെ നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012ൽ ജില്ലാ തലത്തിലും 2013ലും 2014ലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മൂന്ന് സ്വർണ മെഡലും സർട്ടിഫിക്കറ്റും പുരസ്ക്കാരങ്ങളും നേടാൻ കഴിഞ്ഞു.

ADVERTISEMENT

1958–59 വർഷങ്ങളിൽ എസ്എസ്എൽസി പാസ്സായി. സ്കൂളിൽ മത്സരങ്ങളിലെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. നാടകമത്സരം, ഉപന്യാസമത്സരം, ഫാൻസി ഡ്രസ്, ത്രോബോൾ, ബാഡ്മിന്റൺ, കസേരകളി, ചിത്രംവര എന്നിവയിൽ സ്കൂൾ കാലങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് ഒന്നാംസ്ഥാത്തെത്തുമായിരുന്നു. പ്രദേശത്ത് പഞ്ചായത്ത് തലത്തിൽ നടക്കുന്ന ഓണപ്പരിപാടികളിലും പങ്കെടുക്കും. പ്രായം ഒരു പ്രശ്നമല്ലാതെ കലാകായിക രംഗങ്ങളിൽ കുതിച്ചുചാട്ടം നടത്തുന്ന ചന്ദ്രമതിയമ്മ അവസാനമായി കഴിഞ്ഞ ചെങ്ങന്നൂർ ഫെസ്റ്റിൽ പങ്കെടുത്ത് ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാനത്ത് ഗുസ്തി ഒഴിച്ച് ഒരു കായിക മത്സരരത്തിലും തന്നെ മറികടക്കാൻ ആരും തന്നെയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ചന്ദ്രമതിയമ്മ.

Content Highlights: Chandramathiyamma, Athletics, Sports