ടോക്കിയോ∙ ഒളിംപിക്സ് അത്‌ലറ്റിക്സിൽ ഒരു നൂറ്റാണ്ടു പിന്നിട്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ജാവലിൻ ത്രോയിലൂടെ ഇന്ത്യയ്ക്ക് സ്വർണ മെഡൽ സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ്. ഏഴു മെഡലുകളുമായി ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ∙ ഒളിംപിക്സ് അത്‌ലറ്റിക്സിൽ ഒരു നൂറ്റാണ്ടു പിന്നിട്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ജാവലിൻ ത്രോയിലൂടെ ഇന്ത്യയ്ക്ക് സ്വർണ മെഡൽ സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ്. ഏഴു മെഡലുകളുമായി ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സാഹചര്യത്തിൽ മറ്റു താരങ്ങൾക്കും ബൈജൂസിന്റെ സമ്മാനമുണ്ട്. വ്യക്തിഗത ഇനങ്ങളിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ എല്ലാ താരങ്ങൾക്കും ഓരോ കോടി രൂപ വീതമാണ് ബൈജൂസ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി നേടിയ മീരാബായ് ചാനു, ഗുസ്തിയിൽ വെള്ളി നേടിയ രവികുമാർ ദാഹിയ, ബാഡ്മിന്റൻ സിംഗിൾസിൽ വെങ്കലം നേടിയ പി.വി. സിന്ധു, ബോക്സിങ്ങിൽ വെങ്കല മെഡൽ ജേതാവായ ലവ്‌ലിന ബോർഗോഹെയ്ൻ, ഗുസ്തിയിൽ വെങ്കലം നേടിയ ബജ്‌രംഗ് പൂനിയ എന്നിവർക്കാണ് ഓരോ കോടി രൂപ ലഭിക്കുക. രാജ്യത്തെ കായിക താരങ്ങൾക്കുള്ള പ്രോത്സാഹനം എന്ന നിലയ്ക്കാണ് ഈ സമ്മാനം പ്രഖ്യാപിക്കുന്നതെന്ന് ബൈജൂസ് പ്രസ്താവനയിൽ അറിയിച്ചു.

ADVERTISEMENT

കോവിഡ് വ്യാപനവും അനന്തര ഫലമായുള്ള ലോക്ഡൗണും സൃഷ്ടിച്ച വെല്ലുവിളികൾ മറികടന്നാണ് താരങ്ങൾ ഒളിംപിക്സിൽ ചരിത്രനേട്ടം കൈവരിച്ചതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ അഭിമാനം ഉയർത്തിയതിനൊപ്പം, ഇന്ത്യയ്ക്ക് ഇനിയും കൂടുതൽ ഒളിംപിക് ചാംപ്യൻമാരെ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷ പകരാനും ഇവർക്കായെന്ന് ബൈജൂസ് ചൂണ്ടിക്കാട്ടി.

‘രാജ്യത്തിന്റെ വളർച്ചയിൽ കായിക മേഖലയ്ക്ക് തനതായ പങ്കുണ്ട്. ഇത് നമ്മുടെ ഒളിംപിക് മെഡൽ വിജയികളെ ആദരിക്കുന്ന സമയമാണ്. ഈ ആദരവും പ്രോത്സാഹനവും നാലു വർഷത്തിലൊരിക്കൽ സംഭവിക്കേണ്ട കാര്യമല്ല. എല്ലാ ദിവസവും വേണം. അവർ ഓരോരുത്തരും അർഹിക്കുന്ന ആദരവ് തന്നെയാണ് അത്. ടോക്കിയോ ഒളിംപിക്സിൽ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ താരങ്ങളുടെ കഠിനാധ്വാനത്തിനും ത്യാഗത്തിനും സമ്മാനം നൽകുകയാണ്’ – ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ പറഞ്ഞു.

ADVERTISEMENT

‘രാജ്യത്തിനായി കൂടുതൽ വിജയങ്ങൾ സ്വന്തമാക്കാൻ ഈ താരങ്ങൾക്കും ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണാൻ നമ്മുടെ കുട്ടികൾക്കും ഈ സമ്മാനങ്ങൾ പ്രോത്സാഹനമാകുമെന്ന് കരുതുന്നു. കായിക രംഗത്ത് കൂടുതൽ ചാംപ്യൻമാരെ സൃഷ്ടിക്കാനുള്ള പ്രതിഭാ സമ്പത്ത് നമ്മുടെ രാജ്യത്തിനുണ്ട്. വിജയികളായവരെ ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കായിക മേഖലയെ ഇഷ്ടപ്പെടുന്നവർ എന്ന നിലയിൽനിന്ന് കായിക മേഖലയുടെ ഭാഗങ്ങളായി മാറാൻ ഇന്ത്യയ്ക്ക് കഴിയും. നമ്മുടെ അഭിമാനമുയർത്തിയ ഈ നേട്ടങ്ങൾക്ക് നന്ദി’ – ബൈജൂ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

English Summary:  BYJU'S announces Rs. 2 Crores for Neeraj Chopra and Rs. 1 Crore each for other individual olympic medal winners