ജപ്പാനിൽ വേനലവധിയാണ്. കൂടെ വാരാന്ത്യവും ! മേഘാവൃതമായ മാനം, വീശിയടിക്കുന്ന കാറ്റ് , ഇടയ്ക്കിടെ ചന്നം പിന്നം മഴ! 2020 ഒളിംപിക്‌സ് അവസാനിക്കാൻ ഇനിയൊരു ദിവസം മാത്രം! 57 വർഷങ്ങൾക്ക് ശേഷം ഒളിംപിക്‌സ് വന്നത്...Neeraj Chopra, Neeraj Chopra manorama news, Neeraj Chopra, India's first individual Olympic gold medallist, javelin throw, Neeraj Chopra age, Neeraj Chopra, Olympics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാനിൽ വേനലവധിയാണ്. കൂടെ വാരാന്ത്യവും ! മേഘാവൃതമായ മാനം, വീശിയടിക്കുന്ന കാറ്റ് ,  ഇടയ്ക്കിടെ ചന്നം പിന്നം മഴ! 2020 ഒളിംപിക്‌സ്  അവസാനിക്കാൻ ഇനിയൊരു  ദിവസം മാത്രം! 57 വർഷങ്ങൾക്ക് ശേഷം ഒളിംപിക്‌സ് വന്നത് കൊടിയിറങ്ങുമ്പോൾ ശാന്ത സമുദ്രത്തിൽ നിന്നും ഒരു കൊടുങ്കാറ്റ് ടോക്കിയോ നഗരത്തെ ലക്ഷ്യമാക്കി വരുന്നുണ്ട്. അതു കൊണ്ട് തന്നെ ഞായറാഴ്ച പുറത്തിറങ്ങാൻ പറ്റുമോയെന്നുറപ്പില്ല. കോവിഡ് ആയതു കൊണ്ട് നാട്ടിൽ പോകാനും നിവൃത്തിയില്ല. 

സുഹൃത്തുക്കൾ  തന്നെ കുടുംബം!  വീട്ടിൽ കളിക്കാൻ വന്ന സുഹൃത്തിന്റെ മക്കളെ സ്വന്തം കുട്ടികളോടൊപ്പം കൂട്ടി  ആളൊഴിഞ്ഞ നഗര മധ്യത്തിൽ  ഒറ്റയ്ക്ക് നിൽക്കുന്ന ഒളിമ്പിക്സ് ദീപശിഖ കാണാൻ പോയത് ഇന്നലെ പാതിരാത്രിയായിരുന്നു. മത്സരങ്ങൾ ഫോണിൽ ലൈവ് കാണുന്നുണ്ട്.  മുൻപ് സ്വർണ പ്രതീക്ഷകൾ പലതും വെള്ളിയും  വെങ്കലവുമായി മാറിയതിനാൽ പ്രതീക്ഷകൾ ഇത്തിരി താഴ്ത്തി വച്ചാണ് നീരജിന്റെ മത്സരം കണ്ടത് . ആദ്യം 87.03 മീറ്റർ, രണ്ടാമത് 87.58 , മൂന്നാമത്  76.79 ... ഇടയ്ക്ക് ചില ചെക്ക്  വെല്ലുവിളികൾ. ഒടുവിൽ സുവർണനിമിഷം !! ദൈവമേ 138കോടി ജനങ്ങളുടെ കാത്തിരിപ്പ് സഫലമാക്കി അത്‌ലറ്റിക്സിൽ ഒരു  സ്വർണം !

ADVERTISEMENT

14 വർഷമായി ജീവിക്കുന്ന ജപ്പാൻ മണ്ണിൽ നിൽക്കുമ്പോൾ  അലയടിച്ചു വരുന്ന ഇന്ത്യൻ  ദേശീയ ഗാനം കേട്ട് കോരിത്തരിച്ചതാണ് ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളൊന്ന് .  സ്വർണ നിറത്തിൽ കാണുന്ന ഒളിമ്പിക് സ്റ്റേഡിയത്തിന് വാരകൾക്കകലെ നിന്ന് അത് ഫോണിൽ പകർത്തിയപ്പോൾ കണ്ണുകളോടൊപ്പം ഹൃദയവും  നിറഞ്ഞു പോയിരുന്നു.  ചരിത്ര നിമിഷത്തിന് ഞങ്ങളും സാക്ഷികളായിരിക്കുന്നു. നീരജ് ഹൃദയം നിറഞ്ഞ നന്ദി !

English Summary: Neeraj Chopra Olympic victory