കഴിഞ്ഞ തവണത്തെ അനുഭവങ്ങളിൽനിന്നു ഞങ്ങൾ പലതും പഠിച്ചു. എങ്ങനെ ചെലവു കുറയ്ക്കാമെന്നതു വിശദമായി പഠിച്ചിട്ടുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കുകയാണ്. രണ്ടു വേദിയായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ ഒറ്റവേദിയാണ്. വേദി പ്രഖ്യാപിക്കാൻ നേരമായില്ല. ഒരിടത്തുനിന്നു രണ്ടാമത്തെ സ്ഥലത്തേക്കു കളിവേദി മാറ്റുമ്പോൾ വരുന്ന അധികച്ചെലവ് ഇത്തവണ ഉണ്ടാവില്ല.

കഴിഞ്ഞ തവണത്തെ അനുഭവങ്ങളിൽനിന്നു ഞങ്ങൾ പലതും പഠിച്ചു. എങ്ങനെ ചെലവു കുറയ്ക്കാമെന്നതു വിശദമായി പഠിച്ചിട്ടുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കുകയാണ്. രണ്ടു വേദിയായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ ഒറ്റവേദിയാണ്. വേദി പ്രഖ്യാപിക്കാൻ നേരമായില്ല. ഒരിടത്തുനിന്നു രണ്ടാമത്തെ സ്ഥലത്തേക്കു കളിവേദി മാറ്റുമ്പോൾ വരുന്ന അധികച്ചെലവ് ഇത്തവണ ഉണ്ടാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ തവണത്തെ അനുഭവങ്ങളിൽനിന്നു ഞങ്ങൾ പലതും പഠിച്ചു. എങ്ങനെ ചെലവു കുറയ്ക്കാമെന്നതു വിശദമായി പഠിച്ചിട്ടുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കുകയാണ്. രണ്ടു വേദിയായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ ഒറ്റവേദിയാണ്. വേദി പ്രഖ്യാപിക്കാൻ നേരമായില്ല. ഒരിടത്തുനിന്നു രണ്ടാമത്തെ സ്ഥലത്തേക്കു കളിവേദി മാറ്റുമ്പോൾ വരുന്ന അധികച്ചെലവ് ഇത്തവണ ഉണ്ടാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വോളിബോൾ പ്രേമികൾ ആവേശത്തിലാണ്. മുടങ്ങിപ്പോയ പ്രൊ വോളി ലീഗിനു പരിഹാരമായി പ്രൈം വോളിബോൾ ലീഗ് (പിവിഎൽ) വരുന്നു. അതിനേക്കാൾ ആവേശം പകരുന്ന വിശേഷമിതാ: പുതിയ ലീഗിൽ തിളങ്ങാൻ പ്രാദേശിക കളിക്കാർക്ക് അവസരം. ലീഗിനെക്കുറിച്ചും  മുന്നോട്ടുവയ്ക്കുന്ന സാധ്യതകളെക്കുറിച്ചും അതിന്റെ അമരക്കാരിൽ ഒരാളായ പി.ടി. സഫീർ  മനോരമ ഓൺലൈനുമായി സംഭാഷണത്തിൽ. പ്രഥമ പ്രൊ വോളി ലീഗിൽ മിന്നുന്ന പ്രകടനം നടത്തിയ കാലിക്കറ്റ് ഹീറോസിന്റെ ഉടമകൂടിയാണു സഫീർ.

പ്രൊ വോളി ലീഗും പ്രൈം വോളി ലീഗും തമ്മിൽ എന്താണു വ്യത്യാസം?

ADVERTISEMENT

∙ഫ്രാഞ്ചൈസി എന്ന നിലയിൽ ഞങ്ങളെ ഏറ്റവുമധികം ആകർഷിക്കുന്ന ഘടകം മറ്റൊന്നുമല്ല. ഫ്രാഞ്ചൈസി ഉടമകൾക്ക് ലീഗിലും പങ്കാളിത്തമുണ്ടാകും ഇത്തവണ. ലീഗ് നടത്തിപ്പിൽ പ്രധാനറോളുണ്ടാകും. നേരത്തേ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്ഐ) സംഘടിപ്പിച്ചുകൊണ്ടിരുന്ന ലീഗിനു പകരം പ്രൈം വോളി ലീഗ് എന്നതൊരു സ്വകാര്യലീഗ് ആണ്. പൊതുപങ്കാളിത്തമുള്ള സ്വകാര്യ ലീഗ് എന്നു പറയാം. സംഘാടകർ സ്വകാര്യമേഖലയിൽനിന്നാണ്. അതു വലിയ നേട്ടമാണ്.  

രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന, വിവിധ രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യപ്പെടുന്നൊരു ലീഗിൽ പ്രമുഖ സ്ഥാനത്തു കേരളത്തിൽനിന്നു 2 ഫ്രാഞ്ചൈസികൾ ഉണ്ടെന്നതും അവർ ലീഗ് നടത്തിപ്പിൽ നിർണായകപങ്കുവഹിക്കുന്നു എന്നുള്ളതും ചെറിയ കാര്യമല്ല. കഴിഞ്ഞ തവണ ലീഗ് മുടങ്ങിപ്പോയതിൽ ഏറ്റവും നഷ്ടമുണ്ടായതു കളിക്കാർക്കാണ്. കളിക്കാരുടെ ആവശ്യങ്ങൾക്കുവേണ്ടി  സംഘടിപ്പിക്കുക എന്നതാവും ഇത്തവണത്തെ ലീഗിന്റെ പ്രാഥമികലക്ഷ്യം. കളിക്കാർക്കുവേണ്ടി നിലകൊള്ളുന്ന ലീഗ് എന്നതാണ് ഇതിനായി കാശുമുടക്കുന്നവരുടെ കാഴ്ചപ്പാട്.

വിവിധ തരം ഫ്രാഞ്ചൈസികൾ തമ്മിൽ സഹകരണം ഉറപ്പാക്കുന്നത് എങ്ങനെ? വെല്ലുവിളികൾ എന്തൊക്കെ?

∙കൂട്ടായ പ്രവർത്തനം ആയിരിക്കും. മറ്റു ഫ്രാഞ്ചൈസികളെ കളത്തിനകത്തു മാത്രമാവും എതിരാളികളായി കാണുക. കളത്തിനു പുറത്ത് സംഘാടകർ ഒറ്റക്കെട്ടാണ്. ലീഗിന്റെ വിജയത്തിനായി, കളിക്കാർക്കായി എന്തെല്ലാം ചെയ്തുകൊടുക്കാമോ, അവയെല്ലാം ചെയ്യും. പരസ്പരം സഹകരിക്കും, പിന്തുണ നൽകും. 

പിവിഎൽ ടീമുടമകൾ. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ
ADVERTISEMENT

മുടങ്ങിപ്പോയ ലീഗിനു പകരം പുതിയൊരു ലീഗ് വരുന്നു എന്നു കേട്ടപ്പോൾ സോണി ടിവി അതിനു പിന്തുണ വാഗ്ദാനം ചെയ്യുകയും പിന്നീടു സംപ്രേഷണച്ചുമതല ഏറ്റെടുക്കുകയും ചെയ്തതു ഞങ്ങളുടെ കൂട്ടായ്മയിലുള്ള വിശ്വാസംകൊണ്ടാണ്. അതു ‍ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. സ്വന്തം ടീം പടുത്തുയർത്തണം, മറ്റു ഫ്രാഞ്ചൈസികളുമായി സഹകരിക്കണം, ലീഗ് നടത്തിപ്പിനു സംവിധാനം ഉണ്ടാക്കണം, അതു നന്നായി പ്രവർത്തിക്കുന്നു എന്നുറപ്പാക്കണം. 

ഈ ലക്ഷ്യങ്ങളെല്ലാം എങ്ങനെ കൈവരിക്കും? ഇതിനൊക്കെ സമയം കിട്ടുമോ? എല്ലാ ജോലികൾക്കും വിദഗ്ധരുടെ വിഭവശേഷി കിട്ടുമോ?

∙നിലവിൽ ഞങ്ങൾക്കൊരു സ്ഥാപനമുണ്ട്.  അതിൽ വോളിബോൾ താരങ്ങൾക്കു ജോലി നൽകുന്നുണ്ട്. അവരുടെ വിഭവശേഷി ഉപയോഗപ്പെടുത്താം. വോളിബോൾ ഞങ്ങൾക്കൊരു പാഷൻ ആണ്. അതുകൊണ്ടുതന്നെ ഏതു പാതിരാത്രിക്കും പുലർച്ചെയും വോളിബോളിന്റെ വിജയത്തിനായി പണിയെടുക്കാൻ മടിയില്ല. വിശ്രമമില്ലാതെ പണിയെടുത്താൽ അതിന്റെ ഫലം കിട്ടും എന്നുതന്നെയാണ് അനുഭവം പഠിപ്പിച്ചിട്ടുള്ളത്. ഞങ്ങൾക്കു മടിയില്ല.

സാമ്പത്തികകാര്യങ്ങൾ എങ്ങനെയാണ്? പ്രത്യേകിച്ചു കോവിഡ് തളർത്തിയ സാമ്പത്തികം...?

ADVERTISEMENT

∙കഴിഞ്ഞ തവണത്തെ അനുഭവങ്ങളിൽനിന്നു ഞങ്ങൾ പലതും പഠിച്ചു. എങ്ങനെ ചെലവു കുറയ്ക്കാമെന്നതു വിശദമായി പഠിച്ചിട്ടുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കുകയാണ്. രണ്ടു വേദിയായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ ഒറ്റവേദിയാണ്. വേദി പ്രഖ്യാപിക്കാൻ നേരമായില്ല. ഒരിടത്തുനിന്നു രണ്ടാമത്തെ സ്ഥലത്തേക്കു കളിവേദി മാറ്റുമ്പോൾ വരുന്ന അധികച്ചെലവ് ഇത്തവണ ഉണ്ടാവില്ല. തുടക്കം മുതൽ ഫൈനൽവരെ ഒരേ നഗരത്തിൽ, ഒറ്റവേദിയിൽ ആവും മത്സരങ്ങൾ. കോവിഡിൽനിന്ന് നമുക്കു തിരിച്ചുവന്നേ പറ്റൂ. അതിന് ആരെങ്കിലും അവസരം നൽകിയേ പറ്റൂ. തുടക്കംവേണം. സാമ്പത്തികമായ അച്ചടക്കം പാലിച്ചുകൊണ്ട് വോളിബോളിന്റെ പ്രഫഷനൽ വളർച്ചയ്ക്കു തുടക്കമിടാനുള്ള ശ്രമമാണിത്.

കാണികൾക്കു കളികാണാൻ അവസരം എന്നതിനപ്പുറം എന്തു നൽകാനാണ് ഉദ്ദേശിക്കുന്നത്?

∙പടിപടിയായി കാണികൾക്ക് വിവിധ കാര്യങ്ങൾ നൽകാനാണു പദ്ധതിയിടുന്നത്.  റൂറൽ ഹീറോസിനെ ഓരോ ടീമിലും ഉൾപ്പെടുത്തുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. പ്രാദേശിക തലത്തിൽ, ഗ്രാമങ്ങളിൽ എത്രയോ നല്ല കളിക്കാരുണ്ട്. പക്ഷേ അവരെല്ലാവരും കളിപ്രേമി എന്ന നിലയിൽ അവസാനിച്ചുപോവുകയാണ്. പ്രാദേശികതലത്തിലെ കളിക്കാരെ പ്രഫഷനൽ തലത്തിലേക്ക് ഏറ്റെടുക്കുക, വളർത്തുക. അതാണു ഞങ്ങൾ ലക്ഷ്യമിടുന്നത്. ഏതൊരു സാധാരണ വോളിബോൾ പ്രേമിയുടെയും മനസ്സിൽ അതൊരു തീയുണ്ടാക്കും. ആവേശത്തിന്റെ തീ. എനിക്കു കഴിവുണ്ടെങ്കിൽ പ്രഫഷനൽ ലീഗ് കളിക്കാമെന്ന ഒരു ആഗ്രഹത്തിന്റെ തീ. അങ്ങനെ തിരഞ്ഞെടുക്കുമ്പോൾ പ്രായപരിധിയും മറ്റും ഘടകമാവില്ല. കളിമിടുക്കു മാത്രമാവും നിർണായകമാവുക.

ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം

പ്രാദേശിക കളിക്കാരെ കണ്ടെത്താൻ എങ്ങനെയാണു സംവിധാനം?

∙അതു ടീം മാനേജ്മെന്റുകളുടെ ചുമതലയാണ്. ചിലർ ഗ്രാമീണ മേഖലയിൽ ‘ഡ്രൈവ്’ നടത്തും. അല്ലാതെയും കണ്ടെത്താൻ മാർഗങ്ങളുണ്ട്. രാജ്യാന്തര കളിക്കാരുമായി പരിശീലനം നടത്താനും കളത്തിൽ ഇറങ്ങാനും അവസരമുണ്ടെന്നറിഞ്ഞാൽ സിലക‌്ഷനുവേണ്ടി ആയിരങ്ങൾ എത്തുമെന്നാണു വിശ്വാസം.

പ്രഫഷനൽ താരങ്ങളെ ഇക്കുറിയും ലേലം വഴിയാകുമോ തിരഞ്ഞെടുക്കുന്നത്?

തീർച്ചയായും. ലേലം ഉണ്ടാകും. ഡിസംബറിലാവും. അതിന്റെ വേദി നിശ്ചയിച്ചിട്ടില്ല. 

കേരള വോളിബോളിൽ എന്നും വനിതകളുടെ തിളക്കമുണ്ട്. വനിതകൾക്കായൊരു പ്രഫഷനൽ ലീഗ് എന്നുവരും?

∙വനിതകൾക്ക് അവസരം നൽകുക എന്നതു മനസ്സിലുണ്ട്. പ്രായോഗികമായ ചില തടസ്സങ്ങൾ നീക്കി കുറ്റമറ്റ രീതിയിൽവേണം സംഘടിപ്പിക്കാൻ. സാവധാനത്തിൽ വനിതാലീഗിലേക്കു കടക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. 

പ്രൈം വോളി ലീഗ് എന്നു തുടങ്ങും?

∙കോവിഡ് വ്യാപനത്തിന്റെ തോതിൽ കുറവുണ്ടായാൽ ജനുവരിയിൽ തുടങ്ങാം. അല്ലെങ്കിൽ ഫെബ്രുവരി–മാർച്ച്.

English Summary: PT Safeer Talks about Pro Volleyball League 2021