ജക്കാർത്ത ∙ ഇന്തൊനീഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും കി‍ഡംബി ശ്രീകാന്തും സെമിയിൽ. മലയാളി താരം എച്ച്.എസ്.പ്രണോയിയെ ക്വാർട്ടറിൽ കീഴടക്കിയാണു ശ്രീകാന്ത് സെമിയിലെത്തിയത് (21-7,21-18). ഒളിംപിക് ചാംപ്യൻ വിക്ടർ അക്സെൽസനെ അട്ടിമറിച്ചെത്തിയ പ്രണോയിക്ക് ആ മികവു ക്വാർട്ടറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത ∙ ഇന്തൊനീഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും കി‍ഡംബി ശ്രീകാന്തും സെമിയിൽ. മലയാളി താരം എച്ച്.എസ്.പ്രണോയിയെ ക്വാർട്ടറിൽ കീഴടക്കിയാണു ശ്രീകാന്ത് സെമിയിലെത്തിയത് (21-7,21-18).

ഒളിംപിക് ചാംപ്യൻ വിക്ടർ അക്സെൽസനെ അട്ടിമറിച്ചെത്തിയ പ്രണോയിക്ക് ആ മികവു ക്വാർട്ടറിൽ ആവർത്തിക്കാനായില്ല. ആദ്യ സെറ്റിൽ നിറംമങ്ങിയ പ്രണോയ് രണ്ടാം സെറ്റിൽ പൊരുതിയ ശേഷം കീഴടങ്ങി. തുർക്കിയുടെ നെസ്‍ലിഹാൻ യിജിത്തിനെതിരെ പി.വി.സിന്ധുവിന്റെ ജയം അനായാസമായിരുന്നു (21-13, 21-10). റാങ്കിങ്ങിലെ മേധാവിത്വം സിന്ധു കളത്തിലും പുറത്തെടുത്തതോടെ 35 മിനിറ്റിനുള്ളിൽ മത്സരം തീർന്നു. 

ADVERTISEMENT

ഒന്നാം സീഡ‍് ജപ്പാന്റെ അകാനെ യമഗുച്ചിയാണ് സെമിയിൽ‌ സിന്ധുവിന്റെ എതിരാളി. ഒളിംപിക്സ്  മത്സരമടക്കം ഈ വർഷം ഇരുവരും തമ്മിൽ നടന്ന 2 പോരാട്ടങ്ങളിലും സിന്ധുവിനായിരുന്നു ജയം.

English Summary: PV Sindhu and Kidambi Srikanth Enter Semi-Finals of Indonesia Masters