ബാങ്കോക്ക് ∙ തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ ശേഷിക്കുന്ന ഏക പ്രതീക്ഷയായ പി.വി.സിന്ധു വനിതകളുടെ സിംഗിൾസ് സെമിയിൽ. ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തകർത്താണ് ആറാം സീഡായ സിന്ധുവിന്റെ സെമിപ്രവേശം. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് സിന്ധു യമാഗുച്ചിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കോക്ക് ∙ തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ ശേഷിക്കുന്ന ഏക പ്രതീക്ഷയായ പി.വി.സിന്ധു വനിതകളുടെ സിംഗിൾസ് സെമിയിൽ. ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തകർത്താണ് ആറാം സീഡായ സിന്ധുവിന്റെ സെമിപ്രവേശം. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് സിന്ധു യമാഗുച്ചിയെ വീഴ്ത്തിയത്. സ്കോർ: 21-15, 20-22, 21-13.

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഒളിംപിക് സ്വർണ മെഡൽ ജേതാവ് ചൈനയുടെ ചെൻ യുഫെയ് ആണ് സിന്ധുവിന്റെ എതിരാളി. 51 മിനിറ്റിനുള്ളിൽ ലോക ഒന്നാം നമ്പർ താരത്തെ സിന്ധു മറികടന്നു. മാത്രമല്ല, ഈ വർഷം ആദ്യം ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ യമാഗുച്ചിയോടേറ്റ തോൽവിക്കു പകരം വീട്ടാനും സിന്ധുവിനായി. നിലവിലെ ലോക ചാംപ്യനെതിരെ സിന്ധുവിന്റെ 14–ാം ജയമാണിത്. ഒൻപതു മത്സരങ്ങളിൽ യമാഗുച്ചിയും ജയിച്ചിട്ടുണ്ട്.

ADVERTISEMENT

നേരത്തെ, കൊറിയൻ താരം സിം യുജിനെ തോൽപിച്ചാണ് (21-16, 21-13) സിന്ധു ക്വാർട്ടറിൽ കടന്നത്. അതേസമയം, പുരുഷ വിഭാഗത്തിൽ ക‍ിഡംബി ശ്രീകാന്ത് പുറത്തായിരുന്നു. രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങാതെ ശ്രീകാന്ത് എതിരാളി അയർലൻഡ് താരം നഹാത്ത് ഗെയിന് വാക്കോവർ നൽകുകയായിരുന്നു. മത്സരിക്കാത്തതിന്റെ കാരണം വ്യക്തമല്ല. വനിതാ സിംഗിൾസിൽ മാളവിക ബൻസൂദ് ഡെൻമാർക്കിന്റെ ലിൻ ക്രിസ്റ്റഫേഴ്സിനോടും ((21-16,14-21,14-21) പരാജയപ്പെട്ടിരുന്നു. 

English Summary: PV Sindhu Seizes Semi-final Spot In Thailand Open With Win Over Akane Yamaguchi