സ്റ്റോക്കോം ∙ ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്ര ലോക അത്‍‌ലറ്റിക്സിൽ മറ്റൊരു ചരിത്രനേട്ടം കൂടി എറിഞ്ഞിട്ടു. സ്റ്റോക്കോം ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത നീരജിന് വെള്ളി. 89.94 മീറ്റർ ദൂരം പിന്നിട്ട നീരജ് തന്റെ പേരിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റോക്കോം ∙ ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്ര ലോക അത്‍‌ലറ്റിക്സിൽ മറ്റൊരു ചരിത്രനേട്ടം കൂടി എറിഞ്ഞിട്ടു. സ്റ്റോക്കോം ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത നീരജിന് വെള്ളി. 89.94 മീറ്റർ ദൂരം പിന്നിട്ട നീരജ് തന്റെ പേരിലുള്ള ദേശീയ റെക്കോർഡും തിരുത്തി.

ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും നീരജിന് സ്വന്തമായി. ലോക ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സനാണ് സ്വർണം (90.31 മീറ്റർ). 4 വർഷത്തെ ഇടവേളയ്ക്കുശേഷം ഡയമണ്ട് ലീഗിൽ മത്സരിക്കാനെത്തിയ നീരജ് ആ ഊഴത്തിൽ തന്നെ 89.94 മീറ്റർ പിന്നിട്ട് എല്ലാവരെയും വിസ്മയിപ്പിച്ചു. കരിയറിലെ തന്റെ മികച്ച പ്രകടനത്തേക്കാൾ 64 സെന്റിമീറ്റർ അധിക ദൂരമാണ് ആ ത്രോയിലൂടെ നീരജ് കണ്ടെത്തിയത്.

ലോക റാങ്കിങ്ങിലെ ആദ്യ 8 സ്ഥാനക്കാർ ഏറ്റുമുട്ടിയ മത്സരത്തിന്റെ ആദ്യ 2 റൗണ്ടുകൾ പിന്നിട്ടപ്പോൾ നീരജ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ മൂന്നാംറൗണ്ടിൽ 90.31 മീറ്റർ എറിഞ്ഞ ആൻഡേഴ്സൻ പീറ്റേഴ്സൻ നീരജിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി. തുടർന്നുള്ള ശ്രമങ്ങളിൽ നീരജിന്റെ ത്രോ 88 മീറ്ററിന് അപ്പുറം കടന്നില്ല. ജർമനിയുടെ ജൂലിയൻ വെബറിനാണ് വെങ്കലം (89.08 മീറ്റർ). ഒരു മാസത്തിനിടെ രണ്ടാംതവണയാണ് നീരജ് തന്റെ പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തുന്നത്.

ADVERTISEMENT

English Summary: Neeraj Chopra Diamond League: breaks National Record