ന്യൂഡൽഹി ∙ രാജ്യാന്തര ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) പ്രസിഡന്റ് സ്ഥാനത്തു നിന്നു നരീന്ദർ ബത്ര രാജിവച്ചു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് സ്ഥാനവും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗത്വവും രാജിവച്ചിട്ടുണ്ട്. വ്യക്തിപരമായ Narinder batra, Hockey, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യാന്തര ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) പ്രസിഡന്റ് സ്ഥാനത്തു നിന്നു നരീന്ദർ ബത്ര രാജിവച്ചു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് സ്ഥാനവും  രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗത്വവും  രാജിവച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണു രാജിയെന്നാണു വിശദീകരണം. ഐഒഎ പ്രസിഡന്റ് എന്ന നിലയിലാണു  ഐഒസി ഭരണസമിതിയിൽ  നരീന്ദർ ബത്ര അംഗമായത്.  

ഹോക്കി ഇന്ത്യയുടെ ഭരണം കോടതി പ്രത്യേക ഭരണസമിതിയെ ഏൽപ്പിച്ചതോടെ, ബത്രയുടെ  ഐഒഎ പ്രസിഡന്റ് സ്ഥാനമുൾപ്പെടെയുള്ള പദവികൾ  അനിശ്ചിതത്വത്തിലായിരുന്നു. ഹോക്കി ഇ‌ന്ത്യയുടെ ആജീവനാന്ത അംഗമെന്ന നിലയിലാണു 2017ൽ ബത്ര  ഐഒഎ പ്രസിഡന്റ്  സ്ഥാനത്തെത്തിയത്. എന്നാൽ ബത്രയെ ആജീവനാന്ത അംഗമാക്കിയതും മറ്റും  ദേശീയ കായിക ചട്ടത്തിനു വിരുദ്ധമായിട്ടാണെന്നു  ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഭരണം മൂന്നംഗ സമിതിക്കു കൈമാറിയതും. ഇതിനെതിരെ  ബത്ര അപ്പീൽ നൽകിയെങ്കിലും സ്റ്റേയുണ്ടായില്ല. അപ്പീൽ ഹർജി ഈ മാസം 26നു വീണ്ടും കോടതി പരിഗണിക്കും. 

ADVERTISEMENT

അതേ സമയം നരീന്ദർ ബത്രയുടെ  വസതിയിലും ഓഫിസിലും ഉൾപ്പെടെ  സിബിഐ റെയ്ഡ് നടത്തി. 

English Summary: Under-pressure Narinder Batra resigns as IOA, FIH chiefs, cites 'personal reasons' for exits