ന്യൂഡൽഹി∙ ഒളിംപിക് ചാംപ്യനും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല. നാഭിക്കു പരുക്കേറ്റ നീരജിന് ഒരു മാസത്തെ വിശ്രമമാണു നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ലോക അത്‍ലറ്റിക് മീറ്റിൽ താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം ∙ ലോകചാംപ്യൻഷിപ്പിലെ വെള്ളി മെഡലിന് നീരജ് ചോപ്ര സ്വർണത്തിളക്കം നൽകുന്നതിനു കാത്തിരുന്ന ആരാധകർക്കു നിരാശ. ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന കോമൺവെൽ‌ത്ത് ഗെയിംസിൽ നിന്ന് ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർതാരം പിൻമാറി. കഴിഞ്ഞദിവസത്തെ ലോക ചാംപ്യൻഷിപ് മത്സരത്തിനിടെ നാഭിക്കേറ്റ പരുക്കാണു കാരണം. യുഎസിൽ എംആർഐ സ്കാനിങ്ങിനു വിധേയനായ നീരജിന് ഒരുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു. കോമൺവെൽത്ത് ഗെയിംസ് ജാവലിൻത്രോയിൽ നിലവിലെ ജേതാവായ നീരജ് ചോപ്രയാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാക വാഹകനാകേണ്ടിയിരുന്നത്. 

ലോക ചാംപ്യൻഷിപ് ഫൈനലിലെ നാലാം ത്രോ മുതൽ തന്റെ വലതുകാൽ തുടയിൽ വേദന അനുഭവപ്പെട്ടിരുന്നതായി നീരജ് മത്സരശേഷം പറഞ്ഞിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്. പരുക്ക് സാരമുള്ളതല്ലെന്നാണു വിവരം. ലോക ചാംപ്യൻഷിപ് ജേതാവ് ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുന്നുണ്ട്.  

ADVERTISEMENT

ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെയാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ്. മത്സരങ്ങൾ വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കും.

English Summary: Injured Neeraj Chopra advised one-month rest, pulls out of Birmingham Commonwealth Games