രണ്ടാഴ്ചയായി എഫ് വൺ ലോകം ഉറ്റുനോക്കിയിരുന്ന വലിയൊരു പ്രശ്നത്തിനാണ് നിർണായക തീരുമാനമായിരിക്കുന്നത്. 2021 സീസണിൽ, കാർ നിർമിക്കാൻ അനുവദനീയമായതിൽ കൂടുതൽ പണം ചെലവിട്ടതിനു റെഡ് ബുള്ളിനു പിഴ വിധിക്കുമെന്ന് എഫ്ഐഎ (ഇന്റർനാഷനൽ ഓട്ടമോട്ടിവ് ഫെഡറേഷൻ) മുന്നറിയിപ്പ് നൽകിയിരുന്നു. പിഴ ഏതു രൂപത്തിലാകും എന്നതിനെക്കുറിച്ചു പല അഭ്യൂഹങ്ങളും വന്നു. നിയമലംഘനം നടത്തിയ റെഡ് ബുള്ളിന്റെ ചാംപ്യൻഷിപ് റദ്ദാക്കണമെന്നായിരുന്നു എതിർ ടീമിന്റെ വാദം. മാക്സ് വേർസ്റ്റപ്പന്റെ കന്നിക്കിരീടത്തെയാണ് അവർ ലക്ഷ്യമിട്ടത്. അതിലൂടെ മെഴ്‌സിഡീസ്‌ താരം ലൂയിസ് ഹാമിൽട്ടനു, കൈവിട്ട എട്ടാം കിരീടം തിരിച്ചു പിടിക്കാമെന്നും. കഴിഞ്ഞ സീസണിൽ അബുദാബിയിൽ ചെയ്തതു പോലെ മറ്റൊരു അബദ്ധം ഏതായാലും ഫെഡറേഷൻ ആവർത്തിച്ചില്ല. റെഡ് ബുള്ളിന് 70 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാഴ്ചയായി എഫ് വൺ ലോകം ഉറ്റുനോക്കിയിരുന്ന വലിയൊരു പ്രശ്നത്തിനാണ് നിർണായക തീരുമാനമായിരിക്കുന്നത്. 2021 സീസണിൽ, കാർ നിർമിക്കാൻ അനുവദനീയമായതിൽ കൂടുതൽ പണം ചെലവിട്ടതിനു റെഡ് ബുള്ളിനു പിഴ വിധിക്കുമെന്ന് എഫ്ഐഎ (ഇന്റർനാഷനൽ ഓട്ടമോട്ടിവ് ഫെഡറേഷൻ) മുന്നറിയിപ്പ് നൽകിയിരുന്നു. പിഴ ഏതു രൂപത്തിലാകും എന്നതിനെക്കുറിച്ചു പല അഭ്യൂഹങ്ങളും വന്നു. നിയമലംഘനം നടത്തിയ റെഡ് ബുള്ളിന്റെ ചാംപ്യൻഷിപ് റദ്ദാക്കണമെന്നായിരുന്നു എതിർ ടീമിന്റെ വാദം. മാക്സ് വേർസ്റ്റപ്പന്റെ കന്നിക്കിരീടത്തെയാണ് അവർ ലക്ഷ്യമിട്ടത്. അതിലൂടെ മെഴ്‌സിഡീസ്‌ താരം ലൂയിസ് ഹാമിൽട്ടനു, കൈവിട്ട എട്ടാം കിരീടം തിരിച്ചു പിടിക്കാമെന്നും. കഴിഞ്ഞ സീസണിൽ അബുദാബിയിൽ ചെയ്തതു പോലെ മറ്റൊരു അബദ്ധം ഏതായാലും ഫെഡറേഷൻ ആവർത്തിച്ചില്ല. റെഡ് ബുള്ളിന് 70 ലക്ഷം ഡോളർ (ഏകദേശം 58 കോടി രൂപ) പിഴയിട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു അവർ. ഒപ്പം വിൻഡ് ടണൽ ടെസ്റ്റിന് 10 ശതമാനം സമയം അടുത്ത സീസണിൽ കുറയ്ക്കുകയും ചെയ്തു. ഇത് അടുത്ത സീസണിൽ ഫെറാറിയോടും മെഴ്‌സിഡീസിനോടും മത്സരിക്കാൻ റെഡ് ബുള്ളിന് പ്രയാസമുണ്ടാക്കും. എന്നാൽ, ഈ ശിക്ഷ വളരെ കുറഞ്ഞു പോയെന്നും ഫെഡറേഷന്റെ തീരുമാനം വീണ്ടും ഇതേ കുറ്റം ആവർത്തിക്കാൻ ടീമുകളെ പ്രേരിപ്പിക്കും എന്നുമാണ് മെഴ്‌സിഡീസിന്റെ വാദം. ശിക്ഷ അപര്യാപ്തമെന്നു കാണിച്ചു മക് ലാരൻ ടീമിന്റെ തലവൻ സാക് ബ്രൗണും ഫെഡറേഷന് കത്തയച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ശിക്ഷ കുറഞ്ഞു പോയെന്ന് മെഴ്‌സിഡീസ് വാദിക്കുന്നത്? എന്താണ് വേർസ്റ്റപ്പന്റെ റെഡ് ബുൾ ലൂയിസ് ഹാമിൽട്ടനോടു ചെയ്ത ‘ചതി’? വിൻഡ് ടണൽ ടെസ്റ്റിന് 10 ശതമാനം സമയം കുറയ്ക്കുക എന്നു പറഞ്ഞാൽ എന്താണ്? അതെങ്ങനെ റെഡ് ബുളിന്റെ പ്രകടനത്തെ ബാധിക്കും? എഫ്ഐഎയുടെ തീരുമാനത്തോടെ അവസാനിക്കുമോ റെഡ് ബുൾ വിവാദം? അതോ ട്രാക്കിൽ വീണ്ടും തീ പാറുമോ? വിശദമായറിയാം...

മാക്സ് വേർസ്റ്റപ്പൻ. ചിത്രം: twitter/Max33Verstappen

∙ റെഡ് ബുള്ളിന്റെ പിഴ

ADVERTISEMENT

2021 സീസണിൽ കാർ നിർമിക്കാൻ ഫെഡറേഷൻ അനുവദിച്ചതിൽ കൂടുതൽ പണം  ചെലവഴിച്ചു എന്നതാണ് റെഡ് ബുൾ ടീം ചെയ്ത കുറ്റം. 18.64 ലക്ഷം യൂറോയാണ് ടീം അധികമായി ചെലവഴിച്ചത്. ചെറിയ ടീമുകൾക്കും ഫോർമുല വണ്ണിൽ പിടിച്ചു നിൽക്കുക എന്നാ ലക്ഷ്യത്തോടെയാണ് എഫ്ഐഎ നിർമാണ ചെലവിന് പരിധി നിശ്ചയിച്ചിട്ടുള്ളത്. ആ നിയമമാണ് ടീം ലംഘിച്ചതായി കണ്ടെത്തിയത്. 11.80 കോടി യൂറോ (ഏകദേശം 968 കോടി രൂപ) ആണ് കാർ നിർമിക്കാൻ ഒരു വർഷം ഒരു ടീമിന് പരമാവധി ഉപയോഗിക്കാവുന്നത്. എന്നാൽ, റെഡ് ബുൾ 18.64 ലക്ഷം യൂറോ അധികമായി ചെലവിട്ടു. ഇത് ഫെഡറേഷന്റെ സാമ്പത്തിക ചട്ടങ്ങൾക്ക് വിരുദ്ധമാണ്.

മാക്സ് വേര്‍സ്റ്റപ്പൻ മത്സരത്തിനിടെ. ചിത്രം: twitter/Max33Verstappen

∙ വിൻഡ് ടണൽ എന്ന വായു തുരങ്കത്തിൽ സംഭവിക്കുന്നത്...

ഫോർമുല 1 കാറിന്റെ പൊതുവായ ആകൃതി നിശ്ചയിക്കുന്നത് രാജ്യന്തര ഓട്ടമോട്ടിവ് ഫെഡറേഷന്റെ സാങ്കേതിക നിയന്ത്രണങ്ങളാണ്.  നിയമങ്ങൾക്കനുസൃതമായി, എൻജിനീയർ കാർ രൂപകൽപന ചെയ്യുന്നു. അത് സുഗമമായി കാർ കുതിക്കുന്നതിനു മാത്രമല്ല, അതിലും പ്രധാനമായി ഡൗൺഫോഴ്‌സ് എന്ന വലിയ വിരുദ്ധ ശക്തി ഉൽപ്പാദിപ്പിക്കേണ്ട ഒന്നാണ്. എഫ് 1 കാറുകളുടെ മോഡലുകൾ ടീമിന്റെ വിൻഡ് ടണലുകളിൽ പരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. വിൻഡ് ടണൽ എന്നത് എയ്റോഡൈനാമിക് ഗവേഷണത്തിൽ, ഖര വസ്തുക്കളെ മറികടന്ന് വായു സഞ്ചരിക്കുന്നതിന്റെ ഫലങ്ങളെക്കുറിച്ച് പഠിക്കാനുള്ള  ഉപകരണമാണ്. അതിൽ പ്രധാനം, ഇരുഭാഗവും അടഞ്ഞ കുഴൽ രൂപത്തിലുള്ള ഇടനാഴിയാണ്. മധ്യഭാഗത്ത് കാർ  ഘടിപ്പിക്കും.  ശക്തമായ ഫാൻ സിസ്റ്റം കാറിന് മുകളിലൂടെ വായു കടത്തിവിടും.

രണ്ടു തരം വിൻഡ്ടണലുകൾ ഉണ്ട്.  അന്തരീക്ഷത്തിലേക്ക് തുറന്ന വായു പ്രവേശമുള്ള  ഓപ്പൺ സർക്യൂട്ട് ടണലും ഇരുഭാഗവും അടച്ച ക്ലോസ്ഡ് സർക്യൂട്ട് വിൻഡ് ടണലുകളും. ഇവ ഓപ്പൺ സർക്യൂട്ട് ടണലുകളേക്കാൾ കൂടുതൽ ഏകീകൃതമായ വായുപ്രവാഹം ഉറപ്പാക്കുന്നു. ലോ-സ്പീഡ് ക്ലോസ്ഡ് സർക്യൂട്ട് ടണലുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.  ഇതിൽ ഏകദേശം 10 മുതൽ 100 മീറ്റർ/സെക്കൻഡ് വരെ വേഗം വ്യത്യാസപ്പെടുന്നു. അതുപോലെ  ഒരിക്കൽ ഉപയോഗിച്ച വായുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. അമിത ശക്തിയിലുള്ള വായുപ്രവാഹം കാറിനെ ഉലയ്ക്കാതിരിക്കാൻ സാധാരണയായി നാല് 90 കോണുകളിൽ നിന്നായിരിക്കും പ്രയോഗം.

മാക്സ് വേർസ്റ്റപ്പന്‍. ചിത്രം: twitter/Max33Verstappen
ADVERTISEMENT

എയ്റോഡൈനാമിക് വിഭാഗം യഥാർഥ കാറിന്റെ സമാന അളവിലുള്ള മോഡലുകൾ നിർമിക്കുന്നു, ചക്രങ്ങൾ, സസ്പെൻഷൻ, ചിറകുകൾ, ഡ്രൈവർ ഹെൽമെറ്റ് എന്നിവ പൂർണമായി ഇതിലുണ്ടാകും. അലൂമിനിയം, പ്ലാസ്റ്റിക് അല്ലെങ്കിൽ കാർബൺ ഫൈബർ എന്നിവകൊണ്ട് നിർമിച്ച വിവിധ ഭാഗങ്ങൾ  കൂട്ടിച്ചേർത്താണ് ഇത് നിർമിച്ചിരിക്കുന്നത്. വായു തുരങ്കത്തിൽ കാറിന്റെ ഡൗൺഫോഴ്‌സ് വിലയിരുത്താൻ ഈ മോഡലുകളാണ് ഉപയോഗിക്കുക. വിൻഡ് ടണലിന്റെ ടെസ്റ്റ് ചേംബറിലാണ് മോഡൽ കാർ സ്ഥാപിക്കുക. സർക്യൂട്ടിനു സമാനമായ, ചലിക്കുന്ന റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കറങ്ങുന്ന യഥാർഥ ടയറുകൾ ഉപയോഗിച്ച് കാറിന് ചുറ്റും വായു പ്രവഹിക്കുന്ന അതേ വേഗത്തിൽ കാറിനടിയിൽ ട്രാക്ക് നീങ്ങുക എന്നതാണ് ആശയം. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ ചക്രങ്ങൾ കറങ്ങും. ഫാൻ കറങ്ങാൻ തുടങ്ങിയാൽ അത് പുറപ്പെടുവിക്കുന്ന കാറ്റ്, സർക്യൂട്ടിൽ ഓടുമ്പോൾ യഥാർഥ കാർ എങ്ങനെ വായുവിലൂടെ നീങ്ങുമെന്ന് അനുകരിക്കുന്നു.

ടെസ്റ്റ് മോഡലിൽ പ്രയോഗിക്കുന്ന എയ്റോഡൈനാമിക് ശക്തികൾ സാധാരണയായി ബീം ബാലൻസുകൾ ഉപയോഗിച്ച് അളക്കുന്നു, ബീമുകൾ, സ്ട്രിങ്ങുകൾ അല്ലെങ്കിൽ കേബിളുകൾ ഉപയോഗിച്ച് മോഡലുമായി ബന്ധിപ്പിച്ചിരിക്കുന്നു. വായുപ്രവാഹത്തിന്റെ ദിശ ദൃശ്യവൽക്കരിക്കാൻ വിവിധ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. പല ദിശകളിലേക്ക് നീങ്ങാൻ കഴിയുന്ന ലംബമായ ബീമിൽ ആണ് ടെസ്റ്റ് മോഡൽ ഘടിപ്പിക്കുക. ഈ ബീമാണ് കാറിന്റെ ചലനം നിയന്ത്രിക്കുന്നത്. പൂർണമായും കംപ്യൂട്ടർ ആണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. 

മാക്സ് വേർസ്റ്റപ്പൻ. ചിത്രം: twitter/Max33Verstappen

ചെലവ് കുറയ്ക്കാൻ ഫെഡറേഷൻ വിൻഡ് ടണൽ പരിശോധനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിച്ച  മോഡലുകൾ യഥാർഥ കാറിന്റെ 60% ശതമാനത്തിൽ കൂടുതലാകരുത്. വേഗം 50 മീറ്റർ/സെക്കൻഡായിരിക്കും. (മണിക്കൂറിൽ 180 കിമീ). വിൻഡ് ടണലിൽ നിന്നുള്ള ഫലങ്ങൾ യഥാർഥ ടെസ്റ്റുകളിൽ ലഭിച്ച ഡേറ്റയുമായി താരതമ്യം ചെയ്യുന്നു.  ഒരു മുഴുവൻ സീസണിൽ നാല് ദിവസത്തെ എയ്റോടെസ്റ്റ് നടത്താൻ ടീമുകൾക്ക് അനുവാദമുണ്ട്. ഇതിൽ 10 ശതമാനം സമയം അടുത്ത സീസണിൽ കുറയ്ക്കുകയാണ് റെഡ് ബുള്ളിനുള്ള ‘ശിക്ഷ’കളിലൊന്നായി എഫ്ഐഎ നൽകിയത്.

∙ എന്തിന് മെഴ്‌സിഡീസിന് ഇത്രയും പ്രതികാരത്വര!

ADVERTISEMENT

2021 സീസണിൽ കിരീടം കൈവിട്ടതിന്റെ നഷ്ടബോധം ഇനിയും വിട്ടുമാറിയിട്ടില്ല മെഴ്‌സിഡീസിന്. അബുദാബിയിൽ അവസാന മത്സരത്തിൽ അവസാന ലാപ്പിൽ സംഭവിച്ച അട്ടിമറി ഒരിക്കലും മറക്കാനും പൊറുക്കാനും അവർക്കാകില്ല. കടുത്ത മത്സരമായിരുന്നു മെഴ്സിഡീസിന്റെ ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനും റെഡ് ബുൾ താരം മാക്സ് വേർസ്റ്റപ്പനും തമ്മിൽ. എട്ടാം കിരീടത്തിലൂടെ മൈക്കിൾ ഷൂമാക്കറെ മറികടന്ന് കൂടുതൽ ചാംപ്യൻഷിപ്പുകൾ എന്ന അജയ്യ നേട്ടത്തിലേക്കായിരുന്നു ഹാമിൽട്ടന്റെ കുതിപ്പ്. സീസൺ തുടക്കം വേർസ്റ്റപ്പന്റെ മുന്നേറ്റത്തോടെയായിരുന്നു. എന്നാൽ, രണ്ടാം പാദത്തിൽ കളി മാറി. തുടർ വിജയങ്ങളോടെ ഹാമിൽട്ടൻ റെഡ് ബുള്ളിനെ വെല്ലുവിളിച്ചു. മത്സരം കടുത്തപ്പോൾ അൽപം കയ്യാങ്കളിയുമായി. രണ്ടുമൂന്നു മത്സരങ്ങൾ കൂട്ടിയിടിയും ഉരസലുമായി ആവേശം നിറച്ചു ഇരുവരും.

ലൂയിസ് ഹാമിൽട്ടൻ. ചിത്രം: twitter/LewisHamilton

അവസാന മത്സരത്തിന് അബുദാബിയിൽ ഇറങ്ങുമ്പോൾ ഇരുവർക്കും തുല്യ പോയിന്റ്. ഒരു പോയിന്റെങ്കിലും ആര് കൂടുതൽ നേടുന്നുവോ അയാൾ ചാംപ്യനാകും. മത്സരം തുടങ്ങി ഏറെ വൈകും മുൻപേ ഹാമിൽട്ടന്റെ എട്ടാം കിരീടം ഉറപ്പായ മട്ടായിരുന്നു. അവസാന ലാപ് വരെ ആ ആധിപത്യം തുടർന്നു. അവസാന ലാപ്പുകളിൽ ഉണ്ടായ ആശയക്കുഴപ്പം പക്ഷേ, കാര്യങ്ങൾ തകിടം മറിച്ചു. ഏതാനും ലാപ്പുകൾ അവശേഷിക്കേ സർക്യൂട്ടിലെ അപകടത്തെ തുടർന്ന് വെർച്വൽ സേഫ്റ്റി കാർ ഏർപ്പെടുത്തി. ഈ സമയം വേർസ്റ്റപ്പൻ പിറ്റ് ചെയ്ത് പുത്തൻ ടയറുകളിലേക്ക് മാറി. പിന്നീടാണ് ഫെഡറേഷൻ ‘റേസ് ഡയറക്ടർ മൈക്കിൾ മാസിയുടെ അബദ്ധം’ എന്നു വിലയിരുത്തിയ പിഴവ് സംഭവിച്ചത്. 

പിറ്റ് ചെയ്ത് സർക്യൂട്ടിൽ തിരിച്ചെത്തിയ വേർസ്റ്റപ്പനു മുന്നിലുള്ള കാറുകളെ മറികടക്കാൻ റേസ് ഡയറക്ടർ അനുവാദം നൽകി. (സേഫ്റ്റി കാർ സർക്യൂട്ടിൽ ഉള്ളപ്പോൾ ഓവർടേക്ക് ചെയ്യാൻ പാടില്ല എന്നു നിയമം. പിറ്റ് ചെയ്യുമ്പോൾ വേർസ്റ്റപ്പൻ രണ്ടാം സ്ഥാനത്തായിരുന്നതിനാൽ കടന്നു പോയ കാറുകൾ അൺലാപ് ചെയ്യാൻ നിർദേശിച്ചു എന്നു മാസി). ഒടുവിൽ അവസാന ലാപ്പിൽ, അവസാന വളവുകളിൽ സേഫ്റ്റി കാർ പിൻവാങ്ങുമ്പോൾ വേർസ്റ്റപ്പൻ ഹാമിൽട്ടന്റെ ഒപ്പമെത്തിയിരുന്നു. നിയന്ത്രണം മാറിയ സർക്യൂട്ടിൽ പുതിയ ടയറിന്റെ കരുത്തിൽ ഹാമിൽട്ടനെ മറികടന്നു വേർസ്റ്റപ്പൻ ജേതാവായി. ‘ചതി’ എന്നു വിലപിക്കാൻ മാത്രമേ ഹാമിൽട്ടന് കഴിഞ്ഞുള്ളൂ. ആ ആഘാതത്തിന് മറുപടി നൽകാനാണ് റെഡ് ബുള്ളിനെതിരെ ശക്തമായ നടപടി വേണമെന്ന് മെഴ്സിഡീസ് ആവശ്യപ്പെട്ടത്.

റെഡ് ബുൾ ടീം.

English Summary: Why Mercedes Left Fuming over Punishment for Red Bull Budget Breach in F1 Racing?