കളിക്കൂട്ടം റജിസ്ട്രേഷന് 5 ദിവസം മാത്രം

കായികരംഗത്തു സംസ്ഥാനത്തിന്റെ കുതിച്ചുചാട്ടത്തിന് ഊർജം പകരുന്ന തദ്ദേശ സ്ഥാപനങ്ങൾക്കു മനോരമ നൽകുന്ന കളിക്കൂട്ടം ചാലഞ്ച് പുരസ്കാരത്തിനുള്ള റജിസ്ട്രേഷൻ 9ന് അവസാനിക്കും.   പ്രമുഖ ബാങ്കിതര ധനസ്ഥാപനമായ മാക്സ്‌വാല്യു ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന ഒന്നാം സമ്മാനം ട്രോഫിയും അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാനം ട്രോഫിയും മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനം ട്രോഫിയും രണ്ടു ലക്ഷം രൂപയും.

തദ്ദേശ സ്ഥാപനങ്ങൾക്കു മാത്രമായുള്ള മൽസരമാണിത്. റജിസ്ട്രേഷനുള്ള  അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: കളിക്കൂട്ടം ചാലഞ്ച്, സ്പോർട്സ് ഡെസ്ക്, മലയാള മനോരമ, പിബി നമ്പർ 26, കെകെ റോഡ്, കോട്ടയം. kaliyolam@mm.co.in എന്ന ഇമെയിൽ ഐഡിയിലേക്കും അപേക്ഷകൾ അയയ്ക്കാം. 

∙ ഒന്നാം സമ്മാനം ട്രോഫിയും അഞ്ചു ലക്ഷം രൂപയും

∙ രണ്ടാം സമ്മാനം ട്രോഫിയും മൂന്നുലക്ഷവും മൂന്നാം സമ്മാനം ട്രോഫിയും രണ്ടു ലക്ഷം രൂപയും

∙ മൊത്തം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ