പാരിസ് ∙ നേർക്കുനേർ മത്സരങ്ങളിൽ മികച്ച റെക്കോർഡുള്ള സെർബിയയുടെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ നിഷ്പ്രഭനാക്കി സ്പെയിനിന്റെ റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ കിരീടം. തീർത്തും ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ ജോക്കോവിച്ചിനെ നിസാരനാക്കിയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ നേർക്കുനേർ മത്സരങ്ങളിൽ മികച്ച റെക്കോർഡുള്ള സെർബിയയുടെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ നിഷ്പ്രഭനാക്കി സ്പെയിനിന്റെ റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ കിരീടം. തീർത്തും ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ ജോക്കോവിച്ചിനെ നിസാരനാക്കിയാണ് നദാലിന്റെ വിജയം. നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച മത്സരത്തിൽ, ജോക്കോവിച്ച് പൊരുതിനോക്കിയത് മൂന്നാം സെറ്റിൽ മാത്രം. അപ്പോഴേക്കും വൈകിപ്പോയിരുന്നു. സ്കോർ: 6-0, 6-2, 7-5. ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങളെന്ന റെക്കോർഡും നദാലിന്റെ കിരീടനേട്ടത്തിന് ഇരട്ടിമധുരം നൽകുന്നു. ഫ്രഞ്ച് ഓപ്പണിൽ ഇതുവരെ വെറും രണ്ടു മത്സരങ്ങൾ മാത്രമാണ് നദാൽ തോറ്റത്.

രണ്ടു മണിക്കൂറും 41 മിനിറ്റും നീണ്ട കലാശപ്പോരിലാണ് നദാൽ കിരീടം ചൂടിയത്. ഇതോടെ മുപ്പത്തിനാലുകാരനായ നദാൽ, സ്വിറ്റ്സർലൻ‍ഡ് താരം റോജർ ഫെ‍ഡററുടെ 20 ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡിനൊപ്പമെത്തി. വനിതാ വിഭാഗം കൂടി പരിഗണിച്ചാൽ 24 കിരീടങ്ങളുള്ള മാർഗരറ്റ് കോർട്ട്, 23 കിരീടങ്ങളുള്ള സെറീന വില്യംസ് എന്നിവർ ഫെഡററിനും നദാലിനും മുന്നിലുണ്ട്. നദാലിന്റെ 13–ാം ഫ്രഞ്ച് ഓപ്പൺ കിരീടം കൂടിയാണിത്. ഇതും റെക്കോർഡാണ്. ജോക്കോവിച്ച് ഒരിക്കലേ (2016) റൊളാങ് ഗാരോസിൽ കിരീടമുയർത്തിയിട്ടുള്ളൂ.

ADVERTISEMENT

നേരത്തെ, അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനെ തോൽപിച്ചാണു 2–ാം സീഡ് നദാൽ ഫൈനലിൽ കടന്നത്. സ്കോർ: 6–3, 6–3, 7–6. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് 5 സെറ്റ് നീണ്ട സെമിയിൽ ഒന്നാം സീഡ് ജോക്കോ മറികടന്നത് (6–3, 6–2, 5–7, 4–6, 6–1).

2018ൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ മരിൻ സിലിച്ചിനെ തകർത്ത് കിരീടം ചൂടിയതോടെയാണ് പുരുഷവിഭാഗത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡ് ഫെ‍ഡറർ സ്വന്തമാക്കിയത്. ഫെഡററുടെ ഗ്രാൻസ‌്‍ലാം കിരീടങ്ങളിൽ ആറ് ഓസ്ട്രേലിയൻ ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ, എട്ട് വിംബിൾഡൻ, അഞ്ച് യുഎസ് ഓപ്പൺ എന്നിവയാണുള്ളത്. നദാലിനാകട്ടെ 13 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾക്കു പുറമെ ഒരു ഓസ്ട്രേലിയൻ ഓപ്പൺ, രണ്ട് വിംബിൾഡൻ, നാല് യുഎസ് ഓപ്പൺ കിരീടങ്ങളുമാണുള്ളത്.

ADVERTISEMENT

പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒരേ ഗ്രാൻസ്‍ലാമിൽ കൂടുതൽ കിരീടങ്ങളെന്ന സ്വന്തം റെക്കോർഡ് പരിഷ്കരിച്ചാണ് 13–ാം തവണയും നദാൽ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടത്.11 ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള മാർഗരറ്റ് കോർട്ടാണ് രണ്ടാമത്. ഒൻപത് വിംബിൾ‍ഡൻ കിരീടങ്ങളുമായി മാർട്ടീന നവരത്‌ലോവ മൂന്നാമതുണ്ട്.

English summary: Novak Djokovic vs Rafael Nadal, French Open Final - Live

ADVERTISEMENT