ആക്രമണവും പ്രതിരോധവും ഒരുപോലെ പാളിപ്പോയൊരു ടെന്നിസ് മാച്ച് പോലെയായിരുന്നു ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ കോവിഡ് നിലപാടുകൾ. ഇതിലെ അവസാന അധ്യായമാണ് ഓസ്ട്രേലിയയിൽ നിന്നുള്ള നാടുകടത്തൽ. സ്വന്തം രാജ്യമായ സെർബിയയിൽ മടങ്ങിയെത്തിയ ജോക്കോ, പിതാവു സർദാൻ കരുതും പോലെ ‘അനീതിയെ എതിർക്കുന്ന

ആക്രമണവും പ്രതിരോധവും ഒരുപോലെ പാളിപ്പോയൊരു ടെന്നിസ് മാച്ച് പോലെയായിരുന്നു ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ കോവിഡ് നിലപാടുകൾ. ഇതിലെ അവസാന അധ്യായമാണ് ഓസ്ട്രേലിയയിൽ നിന്നുള്ള നാടുകടത്തൽ. സ്വന്തം രാജ്യമായ സെർബിയയിൽ മടങ്ങിയെത്തിയ ജോക്കോ, പിതാവു സർദാൻ കരുതും പോലെ ‘അനീതിയെ എതിർക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്രമണവും പ്രതിരോധവും ഒരുപോലെ പാളിപ്പോയൊരു ടെന്നിസ് മാച്ച് പോലെയായിരുന്നു ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ കോവിഡ് നിലപാടുകൾ. ഇതിലെ അവസാന അധ്യായമാണ് ഓസ്ട്രേലിയയിൽ നിന്നുള്ള നാടുകടത്തൽ. സ്വന്തം രാജ്യമായ സെർബിയയിൽ മടങ്ങിയെത്തിയ ജോക്കോ, പിതാവു സർദാൻ കരുതും പോലെ ‘അനീതിയെ എതിർക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്രമണവും പ്രതിരോധവും ഒരുപോലെ പാളിപ്പോയൊരു ടെന്നിസ് മാച്ച് പോലെയായിരുന്നു ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ കോവിഡ് നിലപാടുകൾ. ഇതിലെ അവസാന അധ്യായമാണ് ഓസ്ട്രേലിയയിൽ നിന്നുള്ള നാടുകടത്തൽ. സ്വന്തം രാജ്യമായ സെർബിയയിൽ മടങ്ങിയെത്തിയ ജോക്കോ, പിതാവു സർദാൻ കരുതും പോലെ ‘അനീതിയെ എതിർക്കുന്ന സ്പാർട്ടക്കസാണോ’ ഓസ്ട്രേലിയൻ സർക്കാർ പറയും പോലെ സമൂഹത്തിന് ആരോഗ്യ ഭീഷണിയാണോ എന്ന ചർച്ച ഉടനൊന്നും കെട്ടടങ്ങില്ലെന്നു തീർച്ച.

∙ വാക്സീൻ വിരോധം

ADVERTISEMENT

കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ, 2020ൽത്തന്നെ ജോക്കോവിച്ച് വാക്സീൻ വിരോധം പരസ്യമാക്കിയതാണ്. യാത്ര ചെയ്യാനും മത്സരങ്ങളിൽ പങ്കെടുക്കാനും വാക്സീൻ നിർബന്ധമാക്കുന്നതിനെ എതിർത്ത താരം, വാക്സീൻ സ്വീകരിക്കാനോ വേണ്ടെന്നുവയ്ക്കാനോ ഉള്ള സ്വാതന്ത്ര്യം വ്യക്തികൾക്കു നൽകണമെന്ന നിലപാടെടുത്തു. ആരോഗ്യ സംരക്ഷണത്തിന്, താൻ വിശ്വസിക്കുന്ന കാര്യങ്ങളുമായി ഏതറ്റം വരെയും പോകുന്ന ജോക്കോയുടെ നയം (ഗ്ലൂട്ടൻ ഫ്രീ, ഡെയറി ഫ്രീ , ഷുഗർ ഫ്രീ ഡയറ്റും, കഠിന പരിശീലന ചിട്ടകളും തെളിവ്) ശ്രദ്ധയോടെയാണു ടെന്നിസ് ലോകം കേട്ടത്.

∙ ഏഡ്രിയ ടൂർ: ഒരു പാഠം

ടെന്നിസ് മത്സരങ്ങൾ ഔദ്യോഗികമായി നിർത്തിവച്ചിരുന്ന 2020 ജൂണിൽ ജോക്കോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏഡ്രിയ ടൂർ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി പലരും കണ്ടു. സാമൂഹിക അകലം പാലിക്കാതെ, കാണികളെ പ്രവേശിപ്പിച്ചു നടത്തിയ മത്സരങ്ങളെ തുടർന്ന് ജോക്കോയും ഭാര്യയും ഉൾപ്പെടെ കോവിഡ് പോസിറ്റീവായി. ആഘോഷങ്ങളും നിശാ പാർട്ടിയുമായി നടത്തിയ മത്സരങ്ങൾക്കെതിെരെ കളിക്കാരുൾപ്പെടെ രംഗത്തെത്തി. ഒടുവിൽ ഫൈനൽ പൂർത്തിയാക്കാനാവാതെ ടൂർ ഉപേക്ഷിച്ചു. പിന്നീട് താൻ സദുദ്ദേശ്യത്തോടെയാണു മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന വിശദീകരണവുമായി ജോക്കോവിച്ചിനു രംഗത്തെത്തേണ്ടിവന്നു.

∙ നിയന്ത്രണങ്ങളിൽ അതൃപ്തി

ADVERTISEMENT

‘റാങ്കിങ്ങിൽ താഴെയുള്ള കളിക്കാർക്ക് അവസരം നൽകാനും ചാരിറ്റിക്കുമായി’ ടൂർണമെന്റ് നടത്തിയ ജോക്കോ പിന്നീട് എടിപി മത്സരങ്ങൾ ആരംഭിച്ചതോടെ നിയന്ത്രണങ്ങളിലുള്ള അതൃപ്തി തുടരെ പരസ്യമാക്കി. യുഎസ് ഓപ്പണിൽ കളിക്കാർക്കൊപ്പമുള്ള ടീം അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തെ എതിർത്ത ജോക്കോവിച്ച് കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ താരങ്ങൾക്കു ക്വാറന്റീൻ ഇളവും ടെന്നിസ് കോർട്ട് സൗകര്യമുള്ള വീടുകളുമാണ് ആവശ്യപ്പെട്ടത്.

ഇത്തവണ ഓസ്ട്രേലിയയിലെത്തിയ ജോക്കോവിച്ചിന് കോവിഡ് പോസിറ്റീവായ ശേഷമുള്ള ക്വാറന്റീൻ ലംഘനങ്ങളെക്കുറിച്ചും വിശദീകരിക്കേണ്ടിവന്നു. കളിക്കളത്തിലെ ഊർജത്തിനായി ബോസ്നിയയിലെ പിരമിഡ് കുന്നിൽ സന്ദർശനം നടത്തുമ്പോഴും, മലിന ജലത്തെ ശുദ്ധീകരിക്കാൻ ശുഭചിന്തകൾക്കാവുമെന്നു വാദിക്കുമ്പോഴുമെല്ലാം അത് ജോക്കോയുടെ സ്വകാര്യ വിശ്വാസങ്ങളായി മാത്രം കണ്ടവരുണ്ട്.

എന്നാൽ കോവിഡ് കാര്യത്തിൽ, ജോക്കോയുടെ വേറിട്ട ചിന്ത അംഗീകരിക്കാൻ ഏറെപ്പേരില്ല. റാഫേൽ നദാൽ പറഞ്ഞതു പോലെ, ഈ കോവിഡ് കാലത്ത് ലോകം ഒട്ടേറെ അനുഭവിച്ചു കഴിഞ്ഞു. വിട്ടുവീഴ്ചകൾ ചെയ്യാൻ ഒരുപക്ഷേ ഇനിയും കഴിഞ്ഞില്ലെന്നിരിക്കും. ഇതാണു ജോക്കോവിച്ചിനു മുൻപിലുള്ള വെല്ലുവിളി.

∙ നഷ്ടപ്പെടാൻ ഏറെ

ADVERTISEMENT

21-ാം ഗ്രാൻസ്‌ലാം എന്ന സ്വപ്നം ഉടഞ്ഞ് ഓസ്ട്രേലിയയിൽ നിന്നു മടങ്ങിയ ജോക്കോയ്ക്ക് വാക്സീൻ വിവാദത്തിൽ നഷ്ടപ്പെടാൻ ഏറെയാണ്. സീസണിലെ ആദ്യ ഗ്രാൻസ്‌ലാം നഷ്ടപ്പെട്ടതിനു പുറമേ മറ്റു ടൂർണമെന്റുകളിലേക്കും അനിശ്ചിതത്വം പടരുന്നു. ഫ്രാൻസ്, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചിരിക്കും ഈ രാജ്യങ്ങളിലെ ഗ്രാൻസ്‌ലാമുകളിലേക്കുള്ള പ്രവേശനം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇളവുകൾ നൽകാൻ ആരെല്ലാം തയാറാകും എന്നു കണ്ടറിയണം.

വീസ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ പ്രവേശനത്തിന് 3 വർഷത്തെ വിലക്കിനും നിയമപരമായി സാധ്യതയുണ്ട്. 9 തവണ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയ ജോക്കോയെ ഇനിയെന്ന് മെൽബണിലെ കോർട്ടിൽ കാണാനാവുമെന്നതിലും അനിശ്ചിതത്വം തന്നെ.

എക്കാലത്തെയും മികച്ച താരം എന്ന ലക്ഷ്യത്തിലേക്ക് ഫെഡററെയും നദാലിനെയും പിന്തള്ളി കുതിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്ന ഓരോ ഗ്രാൻസ്‌ലാമും 34 കാരനായ ജോക്കോയ്ക്ക് ഇല്ലാതാക്കുന്നത്.

ഫെഡറർക്കോ നദാലിനോ ലഭിക്കുന്ന സ്നേഹം ആരാധകരിൽ നിന്നു തനിക്കു ലഭിക്കുന്നില്ലെന്ന് അറിയാവുന്ന ജോക്കോ സ്വന്തം കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നത് എങ്ങനെ പ്രതിരോധിക്കുമെന്നു കാത്തിരുന്നു കാണാം.

English Summary: Novak Djokovic and Vaccination Debate