ലണ്ടൻ ∙ ഒന്നു കൊതിപ്പിച്ചതിനു ശേഷം നൊവാക് ജോക്കോവിച്ച് ബ്രിട്ടിഷ് താരം കാമറൺ നോറിയെ വീഴ്ത്തി. വിമ്പിൾഡൻ പുരുഷ സിംഗിൾസ് സെമിഫൈനലിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ ആതിഥേയ താരത്തെ പിന്നീടുള്ള 3 സെറ്റുകളിലും തുരത്തി സെർബിയൻ താരം ഫൈനലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഒന്നു കൊതിപ്പിച്ചതിനു ശേഷം നൊവാക് ജോക്കോവിച്ച് ബ്രിട്ടിഷ് താരം കാമറൺ നോറിയെ വീഴ്ത്തി. വിമ്പിൾഡൻ പുരുഷ സിംഗിൾസ് സെമിഫൈനലിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ ആതിഥേയ താരത്തെ പിന്നീടുള്ള 3 സെറ്റുകളിലും തുരത്തി സെർബിയൻ താരം ഫൈനലിൽ (2–6,6–3,6–2,6–4). നാളെ നടക്കുന്ന ഫൈനലിൽ ജോക്കോ ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസിനെ നേരിടും.

സ്പാനിഷ് താരം റാഫേൽ നദാൽ പരുക്കുമൂലം പിൻമാറിയതോടെയാണ് സെമിഫൈനൽ കളിക്കാതെ തന്നെ കിർഗിയോസ് ഫൈനലിൽ എത്തിയത്. വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് കസഖ്സ്ഥാൻ താരം എലെന റെബാകിനയും തുനീസിയൻ താരം ഒൻസ് ജാബറും മത്സരിക്കും. ഇരുവരും ആദ്യമായിട്ടാണ് ഒരു ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

ADVERTISEMENT

ഒന്നാം സീഡായ ജോക്കോവിച്ചിനെതിരെ ആരാധകരുടെ പ്രചോദനത്തിൽ കൂടിയാണ് നോറി ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാൽ പതിവു പോലെ ജോക്കോ പിന്നീട് ഫോമിലേക്കുയർന്നതോടെ നിഷ്പ്രഭനായി.

∙ 32

ADVERTISEMENT

32–ാം ഗ്രാൻ‌സ്‌ലാം സിംഗിൾസ് ഫൈനലിനാണ് ജോക്കോവിച്ച് യോഗ്യത നേടിയത്. പുരുഷതാരങ്ങളിൽ റെക്കോർഡാണിത്. റോജർ ഫെഡറർ (31), റാഫേൽ നദാൽ (30) എന്നിവർ പിന്നിൽ.

∙ നദാൽ ഇനിയെന്ന് കളിക്കും?

ADVERTISEMENT

ലണ്ടൻ ∙ വയറിനേറ്റ പരുക്കിനെത്തുടർന്ന് വിമ്പിൾഡൻ സെമിഫൈനലും കലണ്ടർ ഗ്രാൻ‌സ്‌ലാം സാധ്യതയും നഷ്ടമായ സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാലിന്റെ കോർട്ടിലേക്കുള്ള തിരിച്ചുവരവിന്റെ കാര്യത്തിലും ആശങ്ക. ആറു മാസത്തോളം വരെ നദാലിന് വിശ്രമിക്കേണ്ടി വരും എന്നാണ് സൂചന.

നദാലിന്റെ വയറിലെ പേശിയിൽ 7 മില്ലീമീറ്റർ നീളത്തിൽ പോറലുണ്ടെന്നാണ് പരിശോധനാ റിപ്പോർട്ടുകൾ. ക്വാർട്ടർ ഫൈനലിൽ അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ നദാൽ ജയിച്ചിരുന്നു. എന്നാൽ ഇന്നലെ ചാംപ്യൻഷിപ്പിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചു.

English Summary: Wimbledon: Novak Djokovic Beats Cameron Norrie To Set Up Nick Kyrgios Clash In Final