ക്ലാസിക് കലകൾ ജനഭൂരിപക്ഷത്തിന്റെ ആസ്വാദന നിലവാരത്തിലേക്ക് താഴ്ന്നു വരികയാണോ അതോ സമൂഹത്തിന്റെ ആസ്വാദന ശേഷി ക്ലാസിക് കലകളെ ആസ്വദിക്കാനും വിലയിരുത്താനും പാകത്തിൽ ഉയരുകയാണോ അഭികാമ്യം ? സാംസ്കാരിക ലോകത്ത് ഏറെക്കാലമായി ഉയരുന്ന ചോദ്യത്തിന് കഥകളി അരങ്ങത്തു നിന്നും കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി

ക്ലാസിക് കലകൾ ജനഭൂരിപക്ഷത്തിന്റെ ആസ്വാദന നിലവാരത്തിലേക്ക് താഴ്ന്നു വരികയാണോ അതോ സമൂഹത്തിന്റെ ആസ്വാദന ശേഷി ക്ലാസിക് കലകളെ ആസ്വദിക്കാനും വിലയിരുത്താനും പാകത്തിൽ ഉയരുകയാണോ അഭികാമ്യം ? സാംസ്കാരിക ലോകത്ത് ഏറെക്കാലമായി ഉയരുന്ന ചോദ്യത്തിന് കഥകളി അരങ്ങത്തു നിന്നും കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലാസിക് കലകൾ ജനഭൂരിപക്ഷത്തിന്റെ ആസ്വാദന നിലവാരത്തിലേക്ക് താഴ്ന്നു വരികയാണോ അതോ സമൂഹത്തിന്റെ ആസ്വാദന ശേഷി ക്ലാസിക് കലകളെ ആസ്വദിക്കാനും വിലയിരുത്താനും പാകത്തിൽ ഉയരുകയാണോ അഭികാമ്യം ? സാംസ്കാരിക ലോകത്ത് ഏറെക്കാലമായി ഉയരുന്ന ചോദ്യത്തിന് കഥകളി അരങ്ങത്തു നിന്നും കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലാസിക് കലകൾ ജനഭൂരിപക്ഷത്തിന്റെ ആസ്വാദന നിലവാരത്തിലേക്ക് താഴ്ന്നു വരികയാണോ അതോ സമൂഹത്തിന്റെ ആസ്വാദന ശേഷി ക്ലാസിക് കലകളെ ആസ്വദിക്കാനും വിലയിരുത്താനും പാകത്തിൽ ഉയരുകയാണോ അഭികാമ്യം ?

സാംസ്കാരിക ലോകത്ത് ഏറെക്കാലമായി ഉയരുന്ന ചോദ്യത്തിന് കഥകളി അരങ്ങത്തു നിന്നും കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി നിസംശയം മറുപടി പറഞ്ഞു.

ADVERTISEMENT

‘‘ക്ലാസിക് കലകൾ ഉദാത്തമായ തനത് ഔന്നത്യം നിലനിർത്തുക. അതേസമയം ജനങ്ങളിലേക്ക് കലയുടെ ഉൾക്കാമ്പ് ലളിതമായി എത്തിച്ച് കഥകളിയെ ആസ്വദിക്കാനും സ്നേഹിക്കാനുമുള്ള വഴി ഒരുക്കികൊടുക്കുക അതാണ് കലയെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്’’

ചിത്രം: രാധാകൃഷ്ണ വാര്യർ

കോട്ടയം കളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർ മഠവുമായി ചേർന്നൊരുക്കിയ വേദിയിൽ കഥകളി ആസ്വാദന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയ്യനാട് കേന്ദ്രമാക്കി കഥകളി ആസ്വാദനത്തിനു ഓൺലൈൻ ക്ലാസുകൾ നടത്തുന്ന മെയ്‌വഴക്കത്തോടെ അദ്ദേഹം ദുഷ്കരം എന്ന് പൊതുവെ കരുതപ്പെടുന്ന കഥകളി മുദ്രകളെ ലളിതമായി പരിചയപ്പെടുത്തി.

ADVERTISEMENT

അക്ഷരങ്ങൾ പരിചയിച്ച് ഭാഷ സ്വായത്തമാക്കും വിധത്തിൽ കലയുടെ അക്ഷരങ്ങളായ മുദ്രകളെ ഓരോന്നായി വിരിയിച്ച് വച്ച് നിത്യജീവിതത്തിൽ നാം സ്വാഭാവികമായി ഉപയോഗിക്കുന്ന ആംഗ്യങ്ങളുമായും ജീവിത സാഹചര്യങ്ങളുമായും സംയോജിപ്പിച്ച് നടന്ന ക്ലാസിനൊടുവിൽ  ഇളകിയാട്ടത്തിന്റെ ഉള്ളിലേക്ക് കടക്കാനുള്ള രസവിദ്യ കാണികൾക്കു മുന്നിൽ തെളിയിച്ചു. വാചകരഹിതമായ ആംഗികാഭിനയത്തിന് ആർ.എൽ.വി പ്രമോദ് മുദ്രാവതരണത്തിലൂടെ നൽകിയ പിന്തുണയും ആകർഷകമായിരുന്നു. 

തുടർന്നു അരങ്ങേറിയ ലവണാസുരവധം ആട്ടക്കഥയിലെ മണ്ണാനും മണ്ണാത്തിയും രംഗം കഥകളി എന്ന കലാരൂപത്തിലേക്ക് ചുവടുവയ്ക്കാനുള്ള ഏറ്റവും ലളിതമായ വഴി തുറക്കുകയും ചെയ്തു. ഉത്തരരാമായണത്തിലെ ‘സീതാപരിത്യാഗം’, ‘ലവണാസുരവധം’ എന്നീ കഥാഭാഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് പാലക്കാട് അമൃതശാസ്ത്രികള്‍ രചിച്ച ലവണാസുരവധം ആട്ടക്കഥയിലെ പൂർവ രംഗമാണ് മണ്ണാനും മണ്ണാത്തിയും. രാവണവധത്തിനു ശേഷം അയോദ്ധ്യാധിപതിയായി ശ്രീരാമൻ വാഴുന്ന കാലം. അക്കാലത്ത് അയോധ്യയിൽ പാർത്തിരുന്ന ഒരു മണ്ണാൻ രാത്രി മാതൃഗൃഹത്തിൽ പാർത്തിട്ടു വന്ന അവന്റെ ഭാര്യയോട് കലഹിക്കുന്നു. അന്യഗൃഹത്തില്‍ പാര്‍ത്ത പെണ്ണിനെ വീണ്ടും കൈക്കൊള്ളാന്‍ ഞാന്‍ രാമനേപ്പോലെ വെറും വിഢിയല്ല’ എന്ന് പ്രസ്താവിച്ച് മണ്ണാന്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തുന്നതാണു രംഗം .

ADVERTISEMENT

പാലക്കാട്ട് രാജാവിന്റെ ആശ്രിതനായി പത്തൊൻപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന അമൃതശാസ്ത്രികളുടെ ഈ രചനയിലെ പതിനാലു മുതൽ പതിനെട്ടു വരെയുള്ള രംഗങ്ങളാണ് പൊതുവെ അരങ്ങിൽ ആടാറുള്ളത്. മണ്ണാന്റെ വാക്കുകേട്ട് സീതാദേവിയെ ശ്രീരാമൻ ഉപേക്ഷിക്കുന്നതും പൊതുവെ കാണാറില്ല. അതിനെല്ലാം ശേഷം വാല്മീകി ആശ്രമത്തിൽ പിറന്ന ലവകുശന്മാർ തപോവന പരിസരത്ത് കാണുന്ന യാഗാശ്വത്തെ സധൈര്യം പിടിച്ചു കെട്ടുന്നതു മുതലുള്ള കഥയ്ക്കാണ് പല അരങ്ങിലും പ്രാമുഖ്യം ലഭിക്കുന്നത് .

എന്നാൽ ഉടുത്തു കെട്ടിലും മുഖമെഴുത്തിലും പോലും നാടോടികലകളുടെ യത്ര ലാളിത്യം പുലർത്തുന്ന പൂർവ രംഗത്തിന് കഥകളി ആസ്വാദനത്തിലെ തുടക്കക്കാരെ പിടിച്ചിരുത്താൻ ആവശ്യമായ സർവ ചേരുവകളുമുണ്ട്. കഥകളിയുടെ ലോകധർമിയായ ആവിഷ്കാര സാധ്യതകൾ മണ്ണാനും മണ്ണാത്തിയും ചേർന്ന് അരങ്ങിൽ അവതരിപ്പിക്കുമ്പോൾ ലൗകികവും ലോകധർമിയും തമ്മിലുള്ള അകലം പോലും നേർത്തു പോകുന്നു.

ചിത്രം: രാധാകൃഷ്ണ വാര്യർ

അലക്കിയ തുണികളുടെ ഭാണ്ഡക്കെട്ടുമായി വീട്ടിൽ എത്തുന്ന മണ്ണാൻ വീട്ടിലും പരിസരത്തും തിരഞ്ഞിട്ടും തന്റെ ഭാര്യയെ കാണുന്നില്ല. വീടാകട്ടെ ആകെ ആലങ്കോലമായി കിടക്കുന്നു. കുറച്ചു സമയത്തിന് ശേഷം എവിടെ നിന്നോ എത്തിച്ചേരുന്ന മണ്ണാത്തി പല തരത്തിൽ ഭർത്താവിനെ സമാധിപ്പിക്കാൻ ശ്രമിക്കുന്നു. പിന്നീടുള്ള വാക്ധോരണികൾ ആരോപണങ്ങൾ ഒക്കെയും നിത്യജീവിതത്തിൽ നിന്നും നേരിട്ട് അരങ്ങത്തേക്ക് എത്തുന്ന പ്രതീതി ജനിപ്പിച്ചു .

മണ്ണാത്തി വേഷത്തിൽ നിരവധി അരങ്ങുകളിൽ പ്രതിഭ തെളിയിച്ച കലാമണ്ഡലം ഓയൂർ രാമചന്ദ്രന്റെ മണ്ണാത്തിയും കലാമണ്ഡലത്തിലെ ദീർഘകാല അഭ്യസനത്തിനു ശേഷം തന്റെ പിതാവും കഥകളി ആചാര്യനുമായ മയ്യനാട് കേശവൻ നമ്പൂതിരി ഉൾപ്പെടെ നിരവധി പ്രഗത്ഭർക്കൊപ്പം വേദികൾ പങ്കിട്ട കലാമണ്ഡലം രാജീവൻ നമ്പൂതിരിയും ഒപ്പത്തിനൊപ്പം ഉയർന്നു.

കലാനിലയം സിനു, കലാമണ്ഡലം യശ്വന്ത് (സംഗീതം) കലാനിലയം സുഭാഷ് ബാബു (ചെണ്ട), കലാമണ്ഡലം രാഹുൽ നമ്പീശൻ (മദ്ദളം ) പന്മന അരുൺ, തേവലക്കര രാജൻ, രഞ്ജിത്ത് (അണിയറ) എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.