തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയുടെ ഏറ്റവും മുന്നിൽ തലയെടുപ്പോടെ നടന്നുവരുന്നൊരു മാവേലിയുണ്ട്. 29 വർഷമായി മുടങ്ങാതെ മാവേലി വേഷം കെട്ടുന്ന പത്മകുമാർ പാഴൂർമഠം. മഹാബലിയെ മോശമായി ചിത്രീകരിക്കുന്നതിനോട് തീരെ യോജിക്കാൻ കഴിയാത്ത തൃപ്പൂണിത്തുറ സ്വദേശി.....

തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയുടെ ഏറ്റവും മുന്നിൽ തലയെടുപ്പോടെ നടന്നുവരുന്നൊരു മാവേലിയുണ്ട്. 29 വർഷമായി മുടങ്ങാതെ മാവേലി വേഷം കെട്ടുന്ന പത്മകുമാർ പാഴൂർമഠം. മഹാബലിയെ മോശമായി ചിത്രീകരിക്കുന്നതിനോട് തീരെ യോജിക്കാൻ കഴിയാത്ത തൃപ്പൂണിത്തുറ സ്വദേശി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയുടെ ഏറ്റവും മുന്നിൽ തലയെടുപ്പോടെ നടന്നുവരുന്നൊരു മാവേലിയുണ്ട്. 29 വർഷമായി മുടങ്ങാതെ മാവേലി വേഷം കെട്ടുന്ന പത്മകുമാർ പാഴൂർമഠം. മഹാബലിയെ മോശമായി ചിത്രീകരിക്കുന്നതിനോട് തീരെ യോജിക്കാൻ കഴിയാത്ത തൃപ്പൂണിത്തുറ സ്വദേശി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഓണത്തിനു ശരിക്കും മാവേലി നമ്മളെ കാണാൻ വരുമോ...?’ കുട്ടിക്കാലത്തെ പ്രധാന സംശയങ്ങളിലൊന്നാണിത്. അതിന് ഉത്തരമായി പലപ്പോഴും നമ്മുടെ മുന്നിൽ മാവേലി എത്താറുണ്ട്. കുടവയറും കൊമ്പൻമീശയും മിന്നുന്ന വസ്ത്രങ്ങളും സ്വർണക്കിരീടവും ഓലക്കുടയുമൊക്കെയായി ഒരു മാവേലി. ഓണമിങ്ങെത്തിക്കഴിഞ്ഞാൽ ഓരോ ജില്ലയിലും ഇത്തരം മാവേലിമാർ വലിയ തിരക്കിലായിരിക്കും. വർഷങ്ങളായി ഇവർ മാവേലി വേഷം കെട്ടുന്നു. പരസ്യത്തിലും പ്രചാരണങ്ങളിലും ഘോഷയാത്രകളിലുമെല്ലാം ഈ മാവേലി വേഷക്കാരെ കാണാം. അത്തരത്തിൽ പ്രശസ്തരായ ചില മാവേലി വേഷക്കാരെ പരിചയപ്പെട്ടാലോ ഈ തിരുവോണത്തിന്...! കോവിഡ് കാരണം കഴിഞ്ഞ 2 വർഷം മാവേലി വേഷം കെട്ടുന്നവർക്കു നല്ല കാലം ആയിരുന്നില്ല. എന്നാൽ ഇത്തവണ ഓണാഘോഷം എല്ലായിടത്തും പൊടിപൊടിക്കുകയാണ്. സമൃദ്ധിയുടെ ആ പഴയ ഓണനാളുകൾ വീണ്ടും വന്നതിന്റെ സന്തോഷത്തിലാണു മാവേലി വേഷം കെട്ടുന്നവർ. അവരുടെ വിശേഷങ്ങളിലേക്ക് ചിത്രങ്ങളും എഴുത്തുമായി മനോരമ ഫൊട്ടോഗ്രാഫർമാർ...

∙ തൃപ്പൂണിത്തുറയുടെ സ്വന്തം മാവേലി

ADVERTISEMENT

തൃപ്പൂണിത്തുറ  അത്തം ഘോഷയാത്രയുടെ ഏറ്റവും മുന്നിൽ തലയെടുപ്പോടെ നടന്നുവരുന്നൊരു മാവേലിയുണ്ട്. 29 വർഷമായി മുടങ്ങാതെ മാവേലി വേഷം കെട്ടുന്ന പത്മകുമാർ പാഴൂർമഠം. മഹാബലിയെ മോശമായി ചിത്രീകരിക്കുന്നതിനോട് തീരെ യോജിക്കാൻ കഴിയാത്ത തൃപ്പൂണിത്തുറ സ്വദേശി. അതിനാൽത്തന്നെ വളരെ കൃത്യതയോടെയാണ് ഓരോ വസ്ത്രവും ആഭരണവും തിരഞ്ഞെടുക്കുന്നത്. തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളിൽ 11 വർഷമായി ഇദ്ദേഹം മാവേലി വേഷം കെട്ടുന്നു. അത്തം ഘോഷയാത്രയുടെ തലേന്നുള്ള ഘോഷയാത്രയ്ക്കും പ്രധാന മാവേലി വേഷക്കാരൻ ഇദ്ദേഹം തന്നെ.

തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയുടെ ഏറ്റവും മുന്നിൽ കടന്നുവരുന്ന മാവേലി വേഷധാരി പത്മകുമാർ പാഴൂർമഠം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

മാവേലിയുടെ വേഷഭൂഷാദികൾ ഇരു ഘോഷയാത്രകൾക്കും വ്യത്യസ്തമായാണ് ഉപയോഗിക്കാറുള്ളത്. ഓണം സീസണിലെ പത്മകുമാറിന്റെ ആദ്യ പരിപാടിയാണ് അത്തം ഘോഷയാത്രയ്ക്കു തലേ ദിവസമുള്ള പതാക ഘോഷയാത്ര. അതിനു മുൻ‍പ് ഒട്ടേറെ പരിപാടികൾ ബുക്ക് ചെയ്യാൻ ആളുകൾ വിളിക്കുമെങ്കിലും അതിനൊന്നും അദ്ദേഹം പോകാറില്ല. അത്തം ഘോഷയാത്ര കഴിഞ്ഞാലേ മറ്റു പരിപാടികളുടെ ബുക്കിങ് എടുക്കൂ. മാവേലി വേഷത്തെ ആദരവായി കാണുന്നവരുടെ പരിപാടികൾക്കു മാത്രമാണ് ഇദ്ദേഹം മാവേലി വേഷം അണിയാറുമുള്ളൂ. 

തൃപ്പൂണിത്തുറ അത്തം ഘോഷയാത്രക്കിടെ കുട്ടിയോടു കുശലം പറയുന്ന മാവേലി വേഷധാരി പത്മകുമാർ പാഴൂർമഠം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

പത്മകുമാറിന്റെ വാക്കുകളിൽ–‘‘വളരെയധികം അധ്വാനമുണ്ട് ‘പ്രഫഷനൽ’ മാവേലിയാകാൻ. മേക്കപ്പിനു മാത്രം വേണം മണിക്കൂറുകൾ. മാവേലിയുടെ വസ്ത്രങ്ങളും കിരീടവും ധരിച്ച് ഓലക്കുടയും പിടിച്ച് മണിക്കൂറുകളോളം നിൽക്കണം. മാവേലി വേഷം കെട്ടിയാൽ പിന്നെ അത് അഴിക്കുന്നത് വരെ ഭക്ഷണവും വെള്ളവുമില്ലാതെ നിൽക്കേണ്ടി വരും. ശുചിമുറിയിൽ പോകാൻ പോലും സാധിക്കില്ല. പ്രഫഷനൽ മാവേലിയാകാൻ ഒരു സീസണിൽ പതിനായിരങ്ങളാണ് ചെലവ്. വസ്ത്രങ്ങൾക്കു മാത്രം ഇത്തവണ ചെലവ് 22,000 ലേറെ രൂപയായി. മേക്കപ്പിനും മറ്റും ചെലവ് വേറെ. സ്വന്തം ബിസിനസിൽനിന്നുള്ള കാശു മുടക്കിയാണ് പലപ്പോഴും മാവേലിയാകുന്നത്.’’.

∙ മാവേലി @ 25

ADVERTISEMENT

ഓണക്കാലമായാൽ കണ്ണൂർ അലവിൽ സ്വദേശി അനിൽ കുമാറിനെ പിന്നെ, പിടിച്ചാൽ കിട്ടില്ല. ഭയങ്കര ഡിമാൻഡാണ് മൂപ്പർക്ക്! അലവിലെത്തി ‘അനിൽ കുമാർ മാവേലി’യെ തിരക്കിയാൽ കൊച്ചുകുട്ടികൾപോലും വീട് കാണിച്ചുതരും. അത്രയ്ക്കും ഫെയ്മസാണ് ഈ മാവേലി. കഴിഞ്ഞ 25 വർഷമായി മാവേലി വേഷം കെട്ടുന്നയാളാണ് അനിൽ കുമാർ. തയ്യലാണ് ജോലി. ഇതോടൊപ്പം നാടക പ്രവർത്തനവുമുണ്ട്. ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയത്. 

ഓണക്കാലമായാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒട്ടുമിക്ക കടകളിലും ഓഫിസുകളിലും ഓണാഘോഷത്തിൽ മാവേലിയായി അനിൽ കുമാർ എത്തും. കോവിഡ്‌കാലത്ത് മാവേലി വേഷത്തിൽ പുറത്തിറങ്ങി നടന്നില്ലെങ്കിലും നിരവധി സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിൽ മാവേലിയായി വേഷമിട്ടിരുന്നു. കോവിഡ് ബോധവൽക്കരണ പരിപാടികളിലും മാവേലി വേഷത്തിൽ അനിൽ കുമാർ പങ്കെടുത്തു. ഇപ്പോൾ പോകുന്ന പരിപാടികളിലെല്ലാം ലഹരിമരുന്നിനെതിരെയുള്ള സന്ദേശം കൈമാറാനാണ് അനിൽ കുമാർ മാവേലി ശ്രമിക്കുന്നത്. ഏറെനേരം മാവേലി വേഷത്തിൽ നിന്നാൽ മടുപ്പ് തോന്നില്ലേ എന്നു ചോദിച്ചാൽ, ആവേശം മാത്രമേ തോന്നാറുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ മറുപടി. 

വർഗീസ് ജോൺ മാവേലി വേഷത്തിൽ. ചിത്രം: വിഷ്ണു സനൽ∙ മനോരമ

∙ സ്നേഹമാണ് ഈ മാവേലി

കോട്ടയം മള്ളുശ്ശേരി സ്വദേശിയായ വർഗീസ് ജോൺ കഴിഞ്ഞ അഞ്ചുവർഷമായി മാവേലി വേഷമണിയുന്നു. ഒരു ദിവസം തന്നെ അഞ്ചിൽ കൂടുതൽ ഇടത്തുനിന്ന് മാവേലി വേഷം കെട്ടാൻ ആളെ അന്വേഷിച്ചു വരുന്നവരുണ്ട്. മകൾ ഗ്രേസാണ് അച്ഛനെ മാവേലി വേഷത്തിൽ അണിയിച്ചൊരുക്കുന്നത്. പക്ഷേ ഇതിനു കാശു വാങ്ങാറില്ല. ആകെ വാങ്ങുക വേഷത്തിനുള്ള വാടകയായ 1000 രൂപ. അതിൽ കൂടുതൽ ആരെങ്കിലും നൽകിയാൽ അത് സന്നദ്ധ പ്രവർത്തനങ്ങള്‍ക്കു നൽകും. രക്തദാന ക്യാംപെയ്നുകളിൽ സജീവമാണ് വർഗീസ്. ഇതിനോടകം 118 തവണ അദ്ദേഹം രക്തം ദാനം ചെയ്തു കഴിഞ്ഞു. ഓണത്തിരക്കു കഴിഞ്ഞാൽ പിന്നെ നേരെ സ്വന്തം ബിസിനസ് കാര്യങ്ങളിലേക്കും ഇദ്ദേഹം കടക്കും. 

ADVERTISEMENT

∙ ‘മഴയൊന്നു മാറ്റിത്തരണേ മാവേലീ...’

കോവിഡ് കാലത്തെ രണ്ട് വർഷങ്ങൾ വിശ്രമം നൽകിയതൊഴിച്ചാൽ എല്ലാ ഓണക്കാലത്തും തിരക്കിലായിരുന്നു കൊട്ടാരക്കര മാർത്തോമ്മ ഗേൾസ് ഹൈസ്കൂൾ ജീവനക്കാരനായ ഡി.സാബു. സാബു കുളക്കട എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ മാവേലി വേഷത്തിന് ഈ വർഷം 10 വയസ്സ് തികയുകയാണ്. സ്കൂളുകളിൽ ഓണാഘോഷത്തിന് സ്ഥിരമായി ഇദ്ദേഹത്തെ കാണാം. അതിനു പുറമേ നാട്ടിലും പതിവ് മാവേലിയാണ് സാബു. കോവിഡ്‌കാലം കഴിഞ്ഞ് എത്തിയ മാവേലിവേഷക്കാരന് വലിയ വരവേൽപാണ് ഇത്തവണ ലഭിച്ചത്. കുട്ടികൾ ‘മാവേലി...മാവേലി’ എന്ന് വിളിച്ച് ഓടിവരുമ്പോൾ സാബുവിന്റെ മനസ്സും നിറയും. 

കൊട്ടാരക്കരയിലൂടെയായിരുന്നു ഇത്തവണ യാത്ര. ചെറിയൊരു നാടൻ ചായക്കടയിൽ കയറി നാട്ടുകാരോട് കുശലാന്വേഷണം നടത്തിയതിനുശേഷം പാടത്ത് കൂടി കാർഷികവിളകളും താങ്ങിയെടുത്ത് നീങ്ങുന്ന കർഷകന്റെ സമീപത്തെത്തി ഓണാശംസകൾ അറിയിച്ചു. നഗരസഭ ഗ്രൗണ്ടിലെത്തിയപ്പോൾ ഓണവിപണിയുടെ കാഴ്ചകൾ. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള പഴം, പച്ചക്കറി പവലിയനിലേക്ക് മാവേലി എത്തി. സെൽഫിയെടുക്കാൻ വനിതകളുടെയും കുട്ടികളുടെയും മത്സരം. അതിനിടെ വിൽപന സ്റ്റാളിലെ വനിതാ സംരംഭകയുടെ അഭ്യർഥന. ‘‘മാവേലി സഹായിക്കണം. ഓണമായിട്ട് മഴയൊന്നു മാറ്റിത്തരണം.’’ ഓണവിപണിയിൽ മഴ വരുത്തിയ ക്ഷീണം മാവേലിക്ക് എല്ലായിടത്തും കാണാനായി. മാവേലിയോടുള്ള അഭ്യർഥന വിപണിയുടെ മനസറിഞ്ഞ‌ പ്രാർഥനയായി. മാവേലിയെ കണ്ട ഇതരസംസ്ഥാന തൊഴിലാളി യുവാവിന് ഒരു ആഗ്രഹം, ഒപ്പം നിന്ന് ഫോട്ടോ എടുക്കണം. മൊബൈൽ ഫോണിൽ മറ്റൊരാളുടെ സഹായത്തോടെ ഫോട്ടോ പകർത്തി. ഇതാരാണെന്ന ചോദ്യത്തിന് ‘ഭഗവാൻ’ എന്ന് മറുപടി നൽകി യുവാവും മടങ്ങി.

∙ കോവിഡ് പോയൊരോണം

കഴിഞ്ഞ ഇരുപതു വർഷമായി ഓണക്കാലത്ത് മാവേലി വേഷമണിഞ്ഞ് ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നു പാലക്കാട്ടെ രാജേഷ് പാലോട്. എല്ലാ വർഷവും ഓണമുണ്ണാനുള്ള വക ഇതിൽനിന്നു ലഭിച്ചിരുന്നു. കോവിഡ് മഹാമാരി പടർന്നതോടെ കഴിഞ്ഞ രണ്ടുവർഷവും  മാവേലിയുടെ വേഷമണിയാൻ സാധിച്ചില്ല. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാൽ ഓണം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ്. ഒരു പരിപാടിക്കു പോയാൽ 2000 രൂപ കിട്ടും. പകുതിയും മേക്കപ്പിനും വസ്ത്രത്തിനുമായി ചിലവാകും. പക്ഷേ പണത്തിനു വേണ്ടിയല്ല താൻ മാവേലി വേഷം കെട്ടുന്നതെന്നു പറയുന്നു രാജേഷ്. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയാണു ലക്ഷ്യം. ആ സന്തോഷം കാണുമ്പോൾ തനിക്കും സംതൃപ്തി ലഭിക്കുമെന്നും രാജേഷ് പറയുന്നു. അറിയാവുന്ന കുറച്ചു മാജിക്കും മാവേലി വേഷത്തോടൊപ്പം അവതരിപ്പിക്കും. 

∙ മാവേലിയായ മാത്യു

ഉപ്പ്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അറ്റൻഡറായിരുന്നു കട്ടപ്പന ഇരുപതേക്കർ സ്വദേശി മാത്യു (അപ്പച്ചൻ). 2008 ലാണ് ആദ്യമായി മാവേലി വേഷം കെട്ടുന്നത്. 2015 ൽ സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷം എല്ലാ ഓണത്തിനും മാത്യുവിനെ മാവേലി വേഷത്തിൽ കാണാമെന്നായി. ഓണക്കാലത്തെ പൊതു പരിപാടികളിലെല്ലാം മാവേലി വേഷവുമായി മാത്യുവുണ്ടാകും. എന്നാൽ 2020ൽ കോവിഡ് പടർന്നതോടെ മാവേലി വേഷം കെട്ടൽ തൽക്കാലത്തേക്കു നിന്നു. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും വേഷമണിയുമ്പോൾ മാത്യു പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷത്തിലാണ്.

∙ ദാ ‘ബേക്കറി മാവേലി’!

വയനാട് മാനന്തവാടി പിലാക്കാവ് സ്വദേശി ബാബുവിന് ഓണക്കാലത്ത് കച്ചവടത്തെക്കാൾ വലുതാണ് മാവേലി വേഷം. ബേക്കറി കടയാണ് ജീവിതമാര്‍ഗം. എങ്കിലും കഴിഞ്ഞ 15 വര്‍ഷമായി ഓണക്കാലത്ത് ബാബു മാവേലിയുടെ വേഷം ധരിക്കാറുണ്ട്. കോളജുകള്‍, സ്കൂളുകൾ എന്നിവടങ്ങളിലും ജ്വല്ലറി അടക്കമുള്ള സ്ഥാപനങ്ങളിലുമാണ് മാവേലിയായി ‘പതിവു സന്ദർശനം’ നടത്താറ്. കോവിഡ‍് പ്രതിസന്ധിയില്‍ കഴിഞ്ഞ 2 വര്‍ഷം ആഘോഷങ്ങളില്ലാത്തതിനാല്‍ മാവേലിയാകാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി വീണ്ടും മാവേലിയാകാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ലെന്നു ബാബു പറയുന്നു. ഭാര്യയും രണ്ട് കുട്ടികളമടങ്ങുന്നതാണ് കുടുംബം. 

മാവേലി വേഷത്തിൽ ബാബു. ചിത്രം:ജിതിൻ ജോയൽ ഹാരിം ∙ മനോരമ

English Summary: Let us all Welcome these Real Life 'Mavelis'; Here is their Life Stories