6 വർഷക്കാലം ഭാര്യ മാനസിക്ക് ഒപ്പം മോസ്കോയിൽ ജീവിച്ച കിരൺ ആനന്ദ് നമ്പൂതിരി റഷ്യയുടെ പരിചിതമല്ലാത്ത ഇടങ്ങളെയും വിശേഷങ്ങളെയും യുട്യൂബ് ചാനലിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. പാട്ടും സംഗീതവും യാത്രയും ഇഷ്ടപ്പെടുന്ന ഈ ദമ്പതികളുടെ യുട്യൂബ് ചാനലിന് പേര് HARTT DUOS....

6 വർഷക്കാലം ഭാര്യ മാനസിക്ക് ഒപ്പം മോസ്കോയിൽ ജീവിച്ച കിരൺ ആനന്ദ് നമ്പൂതിരി റഷ്യയുടെ പരിചിതമല്ലാത്ത ഇടങ്ങളെയും വിശേഷങ്ങളെയും യുട്യൂബ് ചാനലിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. പാട്ടും സംഗീതവും യാത്രയും ഇഷ്ടപ്പെടുന്ന ഈ ദമ്പതികളുടെ യുട്യൂബ് ചാനലിന് പേര് HARTT DUOS....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

6 വർഷക്കാലം ഭാര്യ മാനസിക്ക് ഒപ്പം മോസ്കോയിൽ ജീവിച്ച കിരൺ ആനന്ദ് നമ്പൂതിരി റഷ്യയുടെ പരിചിതമല്ലാത്ത ഇടങ്ങളെയും വിശേഷങ്ങളെയും യുട്യൂബ് ചാനലിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. പാട്ടും സംഗീതവും യാത്രയും ഇഷ്ടപ്പെടുന്ന ഈ ദമ്പതികളുടെ യുട്യൂബ് ചാനലിന് പേര് HARTT DUOS....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യ, മോസ്കോ... വിശേഷങ്ങൾ 500ലേറെ വിഡിയോകളിലൂടെ മലയാളിക്ക് കാണിച്ചു തന്ന വ്ലോഗർ ഡോ.കക്കാട് കിരൺ ആനന്ദ് നമ്പൂതിരിയാണ് ഇക്കുറി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി. വേദവും തന്ത്രവും പൂജാവിധികളും സംഗീതവും സാഹിത്യവും ആയുർവേദവും വഴങ്ങുന്ന ഈ 34 കാരൻ നവമാധ്യമങ്ങളിലും താരമാണ്. തനിക്ക് പ്രിയപ്പെട്ട സംഗീതവും യാത്രയും ടെക്നോളജിയുമായി ഘടിപ്പിച്ചാണ്  അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായത്. 6 വർഷക്കാലം ഭാര്യ മാനസിക്ക് ഒപ്പം  മോസ്കോയിൽ ജീവിച്ച കിരൺ ആനന്ദ് നമ്പൂതിരി റഷ്യയുടെ പരിചിതമല്ലാത്ത ഇടങ്ങളെയും വിശേഷങ്ങളെയും യുട്യൂബ് ചാനലിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. പാട്ടും സംഗീതവും യാത്രയും ഇഷ്ടപ്പെടുന്ന ഈ ദമ്പതികളുടെ യുട്യൂബ്  ചാനലിന് പേര് HARTT DUOS. Health, Art, Travell and  Tech എന്നതിന്റെ ചുരുക്കപ്പേരാണിത്. 20,000ത്തോളം സബ്സ്ക്രൈബേഴ്സ് ഉണ്ട്. 

ആയുർദേവ ഡോക്ടർമാർ, ഗായകർ!

ADVERTISEMENT

കിരൺ ആനന്ദ് നമ്പൂതിരിയും പെരിന്തൽമണ്ണ പാലൊള്ളിപറമ്പ് മുണ്ടേക്കാട് മനയ്ക്കൽ മാനസിയും ആയുർവേദ ഡോക്ടർമാരാണ്. രണ്ടു പേരും ഗായകർ. 2015ലായിരുന്നു ഇവരുടെ വിവാഹം. അക്കൊല്ലം തന്നെ കിരണും വൈകാതെ മാനസിയും മോസ്കോയിൽ എത്തി.അവിടെ മലയാളികൾ നടത്തുന്ന കേരള സെന്റർ ഫോർ ആയുർവേദ ആൻഡ് യോഗ എന്ന സ്ഥാപനത്തിൽ ഇരുവരും പഞ്ചകർമ, മ്യൂസിക് തെറപ്പി സ്പെഷലിസ്റ്റ് ജോലി തുടങ്ങി. ഇവിടെ എല്ലാവരും മലയാളികളാണ്.  

ഡോ. കക്കാട് കിരൺ ആനന്ദ് നമ്പൂതിരി

ആശുപത്രിയിൽ തന്നെയുള്ള വെജിറ്റേറിയൻ റസ്റ്ററന്റ് ഇവർക്ക് ആശ്വാസമായി. കോയമ്പത്തൂർ സ്വദേശിയുടെയും കോഴിക്കോട് സ്വദേശിയുടെയും വെജിറ്റേറിയൻ ഹോട്ടലുകളും കണ്ടെത്തി. മോസ്കോയിൽ പച്ചക്കറികൾ ലഭിക്കാൻ ബുദ്ധിമുട്ടാണ്. ആകെ കിട്ടുന്നത് ഉരുളക്കിഴങ്ങും തക്കാളിയും. മറ്റ് പച്ചക്കറികൾക്കായി  ‘വിയറ്റ്നാം മാർക്കറ്റിൽ’ പോകണം. എല്ലാ വീടിന്റെ മുറ്റത്തു നിന്നും എന്ന പോലെ മെട്രോ ട്രെയിൻ ഉണ്ട്. ദൂരം എത്ര കൂടിയാലും കുറഞ്ഞാലും ടിക്കറ്റ് നിരക്ക് ഒന്നു തന്നെ. അതിനാൽ ആഴ്ചയിൽ ഒരിക്കൽ പച്ചക്കറികൾ വാങ്ങി വരും.

മോസ്കോയിലെ കൊടും തണുപ്പിലും ഇവർ യാത്രകൾ പതിവാക്കി. യാത്രയുടെ ദൃശ്യങ്ങളും രാഗ ജേർണി എന്ന സംഗീത പരിപാടിയും ചേർത്ത് 2017ൽ വ്ലോഗ് തുടങ്ങി. HAPPY FIZZ എന്നൊരു ചാനൽ കൂടിയുണ്ട്. ഇതിൽ കവറിങ് സോങ്സ് ആണ് ചെയ്യുന്നത്. ഓൾ മോസ്കോ മലയാളി അസോസിയേഷൻ (AMMA) പരിപാടികളിൽ പങ്കെടുക്കാറുണ്ട്. കൃഷ്ണ ഭക്തരായ Spaquatoria എന്ന റഷ്യൻ കോസ്മെറ്റോളജി സംഗീത ബാൻഡിന് വേണ്ടി ആയുർവേദ വിധി പ്രകാരം വാതം, പിത്തം, കഫം എന്നീ രോഗങ്ങൾ കുറയ്ക്കാൻ മന്ത്രങ്ങൾ ഉൾപ്പെടുത്തി ആൽബം ചിട്ടപ്പെടുത്തി. അതിൽ പാടുകയും ചെയ്തു. സർവസാധാരണമായ ത്രയംബകം, മഹാമൃത്യുഞ്ജയം, ധന്വന്തരി മന്ത്രങ്ങളാണ് ഉപയോഗിച്ചത്. 

മലർ നിവേദ്യം എന്ന ആൽബത്തിന് സംഗീതം ചെയ്തു. ഇതിൽ രണ്ട് പാട്ട് പാടി. ഇതിന്റെ ഗാനരചന ചെയ്തത് അമ്മ ശാരദ ആനന്ദനും സുഹൃത്ത് ഞാറേക്കാട്ട് രഘുനാഥുമാണ്. 

ADVERTISEMENT

കിരണിന്റെ അമ്മ ശാരദ ആനന്ദൻ കവിയാണ്. ഗുരുവായൂരപ്പന്റെ കഥകളും കവിതകളും അവതരിപ്പിക്കുന്ന ശാരദ  ആനന്ദന്റെ ‘നന്ദനം’ എന്ന യുട്യൂബ് ചാനലിന് 10,000 സബ് സബ്സ്ക്രൈബേഴ്സ് ഉണ്ട്. അമ്മ റെക്കോഡ് ചെയ്ത് വാട്സാപ്പിൽ അയച്ചു കൊടുക്കും. മാനസി എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യും. 

ഡോ. കക്കാട് കിരൺ ആനന്ദ് നമ്പൂതിരിയും ഭാര്യ മാനസിയും

സകല കല, പിന്നെ വേദവും സാഹിത്യവും 

ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീലകത്ത് കയറി പൂജ ചെയ്യാൻ അവകാശമുള്ള 4 ഓതിക്കൻ കുടുംബങ്ങളിൽ ഒന്നായ കക്കാട് ഇല്ലത്തെ ആനന്ദൻ നമ്പൂതിരിയുടെയും വണ്ടൂർ കിടങ്ങഴി ഇല്ലത്ത് ശാരദ അന്തർജനത്തിന്റെയും മകനാണ് കിരൺ ആനന്ദ് നമ്പൂതിരി. 

ഏഴാം വയസ്സിൽ ഉപനയനം കഴിഞ്ഞു. ഓതിക്കൻ പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയിൽ നിന്ന് പൂജകൾ പഠിച്ചു.  ഗുരുവായൂർ ദേവസ്വം വേദപാഠശാലയിൽ നാരായണമംഗലം അഗ്നിശർമൻ നമ്പൂതിരിയിൽ നിന്ന് ബന്ധു മനുവിനൊപ്പം ആദ്യ വിദ്യാർഥിയായി. 8 വർഷത്തെ ഋഗ്വേദ പഠനം. 3  തവണ വേദ പാണ്ഡിത്യത്തിന്റെ മത്സര വേദിയായ കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്തു. കർണാടക സംഗീതവും മൃദംഗവാദനവും അഭ്യസിച്ചു.  

ADVERTISEMENT

ഗുരുവായൂർ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളിലെ പഠന കാലത്ത് കഥാരചന, കവിതാരചന, സംസ്കൃതം മലയാളം കവിതാപാരായണം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, ചിത്രരചന, മൃദംഗവാദനം എന്നിവയിൽ ഒന്നാമനായി. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ രണ്ട് തവണ കലാപ്രതിഭയായിരുന്നു. ജില്ലാതല മത്സരങ്ങളിൽ പല വട്ടം ഒന്നാം സ്ഥാനം നേടി.

പ്ലസ്ടു പഠനം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ നിന്നാണ് ബിഎഎംഎസ് ബിരുദം നേടി ഡോക്ടറായത്. ആയുർവേദ പഠന കാലത്ത് ക്രിക്കറ്റിലും സ്പോർട്സിലും തിളങ്ങി.

18–ാം വയസ്സിൽ കണ്ണന്റെ പൂജക്കാരനായി

ഓതിക്കൻ കുടുംബാംഗമായ കക്കാട് കിരൺ ആനന്ദ് നമ്പൂതിരി 18–ാം വയസ്സിൽ സ്വർണ ശ്രീലകത്ത് കണ്ണന്  പന്തീരടി പൂജ ചെയ്ത് പൂജ തുടങ്ങി.  

മേൽശാന്തി നറുക്കെടുപ്പ് ദിവസം രാവിലെയും ഗുരുവായൂരപ്പന്റെ അഭിഷേക ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒക്ടോബർ 1 മുതൽ 6 മാസമാണ് മേൽശാന്തിയുടെ കാലാവധി. സെപ്റ്റംബർ 30ന് രാത്രി അത്താഴപ്പൂജ കഴിഞ്ഞാൽ  അധികാര ചിഹ്നമായ താക്കോൽകൂട്ടം ഏറ്റു വാങ്ങി മേൽശാന്തിയാകും.

ഡോ. കക്കാട് കിരൺ ആനന്ദ് നമ്പൂതിരി

ആരാണ് മേൽശാന്തി, എങ്ങനെയാണ് നറുക്കെടുപ്പ്

പെരുവനം, ശുകപുരം എന്നീ നമ്പൂതിരി ഗ്രാമങ്ങളിലെ വേദാധികാരവും യാഗാധികാരവും ഉള്ള ഉത്തമ ബ്രാഹ്മണർക്കാണ് ഗുരുവായൂരിൽ മേൽശാന്തിയാകാൻ അവകാശം. മേൽശാന്തി നിയമനത്തിന് ദേവസ്വം വിജ്ഞാപനം പുറപ്പെടുവിക്കും. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് അപേക്ഷകരെ ക്ഷണിക്കും. പൂജയിലെ അറിവ് പരിശോധിച്ച് യോഗ്യരെ തീരുമാനിക്കും.

ക്ഷേത്രത്തിൽ ഉച്ചപ്പൂജ നടതുറന്ന സമയത്ത് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. അർഹരായവരുടെ പേരുകൾ വായിച്ച് ലിസ്റ്റ് വെള്ളിക്കുടത്തിൽ നിക്ഷേപിക്കും. നിലവിലെ മേൽശാന്തിയാണു നറുക്കെടുക്കുക. നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനം ഇരുന്ന് സെപ്റ്റംബർ 30ന് രാത്രി ചുമതലയേൽക്കും. പിറ്റേന്ന് പുലർച്ചെ 3ന് നിർമാല്യത്തിന് തന്ത്രി നമ്പൂതിരിപ്പാട് മൂലമന്ത്രം ഉപദേശിച്ച് പൂജ തുടങ്ങാൻ അനുമതി നൽകും.

മേൽശാന്തിയുടെ ചുമതലകൾ

ഗുരുവായൂർ ക്ഷേത്രം മേൽശാന്തി മതിൽക്കകം വിട്ടു പുറത്തു പോകാൻ പാടില്ല. ക്ഷേത്രത്തിനകത്ത് താമസിക്കണം. ഊട്ടുപുര കെട്ടിടത്തിന് മുകളിൽ മേൽശാന്തിക്ക് പ്രത്യേക മുറിയുണ്ട്.

പുലർച്ചെ 2.00ന് ഉണരണം. പ്രാഥമിക കർമങ്ങൾ കഴിഞ്ഞ് ക്ഷേത്രക്കുളത്തിൽ മേൽശാന്തിക്ക് മാത്രമായുള്ള കടവിൽ മുങ്ങിക്കുളി. കുളി കഴിഞ്ഞ് മെതിയടി ധരിച്ച് നടക്കുന്ന മേൽശാന്തിയെ കുത്തു വിളക്ക് പിടിച്ച് ആനയിക്കും. ക്ഷേത്രത്തിൽ മെതിയടി ധരിക്കാൻ മേൽശാന്തിക്ക് മാത്രമാണ് അവകാശം.

കിഴക്കേ വാതിൽമാടത്തിലൂടെ 2.30ന് നാലമ്പലത്തിൽ എത്തും. ഗണപതിയെ തൊഴുത് ദേഹശുദ്ധി വരുത്തി ശ്രീലകവാതിൽ തുറക്കും. ഗർഭഗൃഹത്തിന്റെ വാതിലിന്  മുന്നിലായി കാത്തു നിൽക്കും. കൃത്യം 3.00ന് നിർമാല്യത്തിനായി നട തുറക്കും. നിർമാല്യ ദർശനത്തിന് ഭക്തർ ഓടിയെത്തും. പിന്നെ എണ്ണ അഭിഷേകം, വാകച്ചാർത്ത്, ചന്ദനം ചാർത്തൽ ചടങ്ങുകൾ. അത് കഴിഞ്ഞാൽ പിൻഭാഗത്ത് പുഷ്പാഞ്ജലി പ്രസാദം നൽകാൻ ഇരിക്കും. 4.30ന് മല്ര‍നിവേദ്യം കഴിഞ്ഞാൽ ഉഷഃപൂജ വരെ ഒരു മണിക്കൂർ മുറിയിൽ വിശ്രമിക്കാം. മുറിയിൽ പോയാൽ വീണ്ടും മുങ്ങിക്കുളിച്ച് വരണം. ഉഷഃപൂജ, ശീവേലി കഴിഞ്ഞാൽ പ്രസാദം കൊടുക്കാൻ ഇരിക്കും. പന്തീരടി പൂജ ഓതിക്കന്മാരാണ് ചെയ്യുന്നത്. ഉച്ചപ്പൂജ മേൽശാന്തി നിർവഹിക്കും. ഉച്ചപ്പൂജ കഴിഞ്ഞ് 12.30യോടെ നട തുറന്നാൽ വിശ്രമിക്കാം.  

പുലർച്ചെ 2ന് എഴുന്നേറ്റ മേൽശാന്തിക്ക് ഉച്ചപ്പൂജ കഴിയുന്നതു വരെ ജലപാനം പോലും പാടില്ല. വെള്ളം കുടിക്കുന്നതും ഊണ് കഴിക്കുന്നതും 12.30ന് ശേഷം മാത്രം. വൈകിട്ട് 4.30ന് ശീവേലി, ദീപാരാധന, അത്താഴപ്പൂജ, അത്താഴശീവേലി എല്ലാം മേൽശാന്തി നിർവഹിക്കണം. വിളക്കിന് എഴുന്നള്ളിച്ചാൽ രാത്രി 9.30യോടെ മുറിയിലേക്ക് പോകാം. 6 മാസം ഇതാണ് ജീവിതചര്യ.  ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ രാവിലെ 9 കഴിഞ്ഞാൽ  വിശ്രമിക്കാം. ഓതിക്കന്മാരാണ് ഉദയാസ്തമന പൂജ ചെയ്യുന്നത്. 

ഡോ. കക്കാട് കിരൺ ആനന്ദ് നമ്പൂതിരി

മോസ്കോയിൽ നിന്ന് വിളിച്ചു വരുത്തി, മേൽശാന്തിയാക്കി

6 വർഷക്കാലം മോസ്കോയിൽ ജീവിച്ച കിരൺ ആനന്ദിനോട് അച്ഛൻ ആനന്ദൻ നമ്പൂതിരി പറഞ്ഞു.  ‘മതിയാക്കാം, ഇനി നാട്ടിലേക്ക് മടങ്ങി വന്നോളു’. ഗുരുവായൂരിൽ എത്താൻ സമയം ആയെന്ന് കിരണിനും തോന്നി.  മോസ്കോ ജീവിതം അവസാനിപ്പിച്ച് സാധനങ്ങളെല്ലാം നാട്ടിലേക്ക് കയറ്റി അയച്ച് ദുബായിൽ എത്തി, രണ്ടാം ദിവസമാണ് യുക്രെയ്ൻ യുദ്ധം തുടങ്ങിയത്. മോസ്കോയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം നിർത്തി വച്ചു. അതിന് മുൻപേ ഇവർക്ക് മോസ്കോ വിടാനും സാധനങ്ങൾ നാട്ടിൽ എത്തിക്കാനും കഴിഞ്ഞു. രണ്ട് മാസം പൂജയും ചികിത്സയുമായി ദുബായിൽ കഴിഞ്ഞു. ഏപ്രിലിൽ ഗുരുവായൂരിലെത്തി.

നമ്പൂതിരിമാരുടെ ആചാരം അനുസരിച്ച് കടൽ കടന്നാൽ  പ്രായശ്ചിത്തം ചെയ്യണം. വൈദികൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാടിന്റെ അടുത്ത് ‘കൃച്ഛ്റം’ എന്ന പ്രായശ്ചിത്ത കർമങ്ങൾ ചെയ്തു. സഹസ്രാവർത്തി ഗായത്രി അടക്കമുള്ള പരിഹാരങ്ങൾ ചെയ്തു. മുടങ്ങിപ്പോയ ശ്രാദ്ധകർമങ്ങൾ പൂർത്തീകരിച്ചു. ഓഗസ്റ്റ് 3ന് ക്ഷേത്രത്തിൽ ഇല്ലംനിറ വിശേഷ ദിവസം വീണ്ടും ശ്രീലകത്ത് കയറി പുഷ്പാഞ്ജലി ചെയ്ത് പൂജക്കാരനായി. ഓഗസ്റ്റ് 19ന് ഉച്ചപ്പൂജയ്ക്ക് മത്സ്യാവതാരം കളഭച്ചാർത്ത് നടത്തി. 

ഇത് കഴിഞ്ഞതോടെ ക്ഷേത്രത്തിൽ മേൽശാന്തി അപേക്ഷ ക്ഷണിച്ചു. 30 കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 34 കാരനായ കിരൺ ആനന്ദ് ആദ്യമായി അപേക്ഷ നൽകി. അത് കണ്ണൻ സ്വീകരിച്ചു. മോസ്കോയിൽ നിന്ന് വിളിച്ചു വരുത്തി മേൽശാന്തി പദവി നൽകി.  

English Summary: Ayurveda doctor becomes new main priest of Guruvayur Sri Krishna Temple