കേരളത്തിൽ പ്രളയമുണ്ടായപ്പോളും കൊറോണ നാട് വളഞ്ഞപ്പോഴും മുഖ്യമന്ത്രിയെ ‘ഓ, ഇയാൾ ഒരു ജൂനിയർ മാൻഡ്രേക് തന്നെ’ എന്ന തമാശയായി പറഞ്ഞവരുണ്ട്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെങ്കിലും ആ തമാശയിൽ നിലനിൽക്കുന്ന വലിയൊരു അന്ധവിശ്വാസം പ്രചരിപ്പിക്കപ്പെട്ടു.

കേരളത്തിൽ പ്രളയമുണ്ടായപ്പോളും കൊറോണ നാട് വളഞ്ഞപ്പോഴും മുഖ്യമന്ത്രിയെ ‘ഓ, ഇയാൾ ഒരു ജൂനിയർ മാൻഡ്രേക് തന്നെ’ എന്ന തമാശയായി പറഞ്ഞവരുണ്ട്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെങ്കിലും ആ തമാശയിൽ നിലനിൽക്കുന്ന വലിയൊരു അന്ധവിശ്വാസം പ്രചരിപ്പിക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ പ്രളയമുണ്ടായപ്പോളും കൊറോണ നാട് വളഞ്ഞപ്പോഴും മുഖ്യമന്ത്രിയെ ‘ഓ, ഇയാൾ ഒരു ജൂനിയർ മാൻഡ്രേക് തന്നെ’ എന്ന തമാശയായി പറഞ്ഞവരുണ്ട്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെങ്കിലും ആ തമാശയിൽ നിലനിൽക്കുന്ന വലിയൊരു അന്ധവിശ്വാസം പ്രചരിപ്പിക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ടു പണ്ട് ഒരിടത്ത് ഒരു സ്ത്രീക്കു പ്രസവ വേദന അനുഭവപ്പട്ടു തുടങ്ങി. പ്രസവത്തിനു മുൻപേ കുട്ടി ആണോ പെണ്ണോ എന്നറിയാനായി സ്ത്രീയുടെ ഭർത്താവ് വിളിപ്പിച്ച കണിയാൻ കുട്ടി ആണായിരിക്കുമെന്ന് പ്രവചിച്ചു. ഭർത്താവിന് സന്തോഷമായി. സ്വർണ്ണക്കിഴിയും സമ്മാനങ്ങളുമായി കണിയാൻ മടങ്ങി. സ്ത്രീ പ്രസവിച്ചു: പെൺകുഞ്ഞ്. ഭർത്താവിന് പറ്റിക്കപ്പെട്ടുവെന്നു മനസ്സിലായി. കണിയാനെ വിളിച്ച് വീട്ടുകാർ‌ ശകാരം തുടങ്ങി. കണിയാൻ പറഞ്ഞു, ‘ എനിക്ക് ആദ്യമേ അറിയാമായിരുന്നു പെൺകുഞ്ഞായിരിക്കുമെന്ന്, അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ വന്നപ്പോൾ പശുവിന്റെ ആലയ്ക്കു പിന്നിൽ ഞാനത് എഴുതിയിട്ടിരുന്നു. പോയി നോക്കിക്കോളൂ’ എന്ന്. വീട്ടുകാർക്ക് വിശ്വാസമായി. കണിയാനോടു മാപ്പുപറഞ്ഞ് കൂടുതൽ സമ്മാനങ്ങൾ നൽകി യാത്രയാക്കി. ആണോ പെണ്ണോ എന്നു രണ്ടു സാധ്യതയാണല്ലോ ഉള്ളത്. അതിൽ ഒന്നു പ്രവചിച്ചു. മറ്റേത് എഴുതിയിട്ടു. തെറ്റിയാൽ എഴുതിയിട്ടത് മറന്നു കളയാം. സാധ്യതകളാണ് പ്രവചന കല. ജീവിതത്തിൽ സമൃദ്ധിയുണ്ടാകുമെന്ന വിശ്വാസത്തിൽ മനുഷ്യരെ സംഘടിപ്പിച്ച് കൊല്ലുന്നതും തിന്നുന്നതും പരിഷ്‌കൃത സമൂഹത്തിൽ സംഭവിക്കുമ്പോൾ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും അളക്കാൻ തോന്നുന്നത് സ്വാഭാവികമാണല്ലോ. മനുഷ്യനല്ലാതെ മറ്റൊരു ജീവി വർഗത്തിനും ഇതിലൊന്നും താൽപര്യമില്ല. അപ്പോൾ കൈ നോക്കി ഫലം പറയുന്ന തത്തയോ, മൈനയോ, പുൽച്ചാടിയോ, പൊന്നാമയോ, നീരാളിയോ, ഒന്തോ, മുതലയോ?

ഇലന്തൂർ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല

∙ അന്ധവിശ്വാസികളായ പ്രാവുകളോ?

ADVERTISEMENT

1947ൽ, ബിഹേവിയറൽ സൈക്കോളജിസ്റ്റ് ബി.എഫ്.സ്കിന്നർ പ്രാവുകളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ഗവേഷണം പ്രസിദ്ധീകരിച്ചു. വിശന്നു വലഞ്ഞ പ്രാവുകളുടെ കൂട്ടത്തിൽനിന്ന് ഒരു കൂടിനെ വലംവച്ചു കറങ്ങി വരുന്നവയ്ക്കു മാത്രം ഭക്ഷണം നൽകി.

തുടർന്നു നടത്തിയ പഠനത്തിനൊടുവിൽ അദ്ദേഹത്തിനു ബോധ്യപ്പെട്ട കാര്യങ്ങൾ ഇങ്ങനെ, ‘ഭക്ഷണം കണ്ടാലും ഇല്ലെങ്കിലും ചില താളത്തിൽ കറങ്ങിയാൽ ഭക്ഷണം കിട്ടുമെന്ന് പ്രാവുകൾക്കു തോന്നി. വിശക്കുമ്പോൾ പ്രാവുകൾ അങ്ങനെ കറങ്ങാൻ തുടങ്ങി. ഈ ‘സ്കിന്നർ ബോക്സ്’ പരീക്ഷണത്തിലുടെ ചെറിയ ചില ആവർത്തനങ്ങളിലൂടെ പ്രാവിനെയും അന്ധവിശ്വാസിയാക്കാമെന്ന് സ്കിന്നർ കണ്ടെത്തി. പ്രാവുകൾ തങ്ങളുടെ പുതിയ ‘ആചാരങ്ങൾ’ ഉപയോഗിച്ച് ഓട്ടോമാറ്റിക് മെക്കാനിസത്തെ സ്വാധീനിക്കുന്നുവെന്നും ഇങ്ങനെത്തന്നെയാണ് അന്ധവിശ്വാസിയായ മനുഷ്യന്മാരും ഉണ്ടാകുന്നതെന്നും സ്കിന്നർ പറഞ്ഞു.

അന്ധവിശ്വാസം എന്നത് ഭാവിയിലെ സംഭവങ്ങളെ സ്വാധീനിക്കാനോ പ്രവചിക്കാനോ സാധിക്കുമെന്ന യുക്തിരഹിതമായ വിശ്വാസമാണ്. അജ്ഞതയും അജ്ഞാതമായ ഭയവും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗമായാണ് ആദ്യകാല അന്ധവിശ്വാസങ്ങൾ സൃഷ്ടിക്കപ്പെട്ടത്.

ഒരുപാട് സംഘർഷങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നവർക്കിടയിൽ അന്ധവിശ്വാസത്തിനും ഏറെക്കുറെ വിശ്വാസത്തിനും വളരാനാകും. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ചിലർ കരുതുന്നതുപോലെ നിർഭാഗ്യ അക്കമായ 13–ാം നമ്പറിന്റെ കാര്യം എടുത്തുനോക്കാം. ജപ്പാനിലെത്തുമ്പോൾ നിർഭാഗ്യത്തിന്റെ നമ്പർ ‘4’ ആകുന്നു.

ADVERTISEMENT

∙ സമാന്തര ലോകം

ഇടിമിന്നൽ, ഭൂകമ്പം, മഹാമാരികൾ, മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ പ്രകൃതിക്ഷോഭങ്ങൾ ഒക്കെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു സമാന്തര ലോകം പഴയകാല മനുഷ്യർ ഉണ്ടാക്കിയെടുത്തു. അവഞ്ചേഴ്‌സ് സിനിമകളൊക്കെ പോലെ. വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ എങ്ങനെ തിരിച്ചറിയാം എന്നതിൽ മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ് എഴുതിയത് ഇങ്ങനെ - ‘സർജറിക്കിടെ പരിശുദ്ധാത്മാവ് വന്നു കാൻസർ കൊത്തിക്കൊണ്ടുപോയി എന്ന് ധ്യാനഗുരു പറയുന്നതും അത് വിശ്വസിക്കുന്നതും വിശ്വാസം.

പരിശുദ്ധാത്മാവ് വന്നു കാൻസർ കൊത്തിക്കൊണ്ടുപോയി; അതുകൊണ്ടു ഇനി ഡോക്ടർ പറഞ്ഞ കീമോതെറാപ്പി ചെയ്യണ്ട എന്ന് ധ്യാനഗുരു പറയുന്നതും അത് വിശ്വസിക്കുന്നതും അന്ധവിശ്വാസം’.

ബബിയ മുതലയുടെ സംസ്കാര ചടങ്ങിൽ നിന്ന്

∙ സത്യമോ മിഥ്യയോ

ADVERTISEMENT

ഈ ചോദ്യത്തിന്റെ തൊട്ടുതാഴെ മുതലയ്ക്കു സസ്യഭുക്കായിരിക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ കുഴങ്ങിപ്പോകും അല്ലേ? ചില വിശ്വാസങ്ങൾ സത്യമാണോ തെറ്റാണോ എന്നു വേർതിരിച്ചറിയാൻ പറ്റാത്തവിധം ഇഴചേർന്നിരിക്കും. കാസർകോട്ടെ മുതല ഒട്ടേറെ പേരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. അത് മറ്റു മുതലകളിൽ നിന്നു വ്യത്യസ്തമായി നിവേദ്യചോറ് കഴിക്കുമായിരുന്നു. പക്ഷേ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കൂ എന്നു ചിലർ പറഞ്ഞപ്പോളാണ് വിമർശനത്തിനു വഴിവച്ചത്. മുതല സ്വാഭാവികമായി മാംസഭുക്കാണ്. പുഴയിൽ കിടക്കുന്ന മുതല മറ്റു ജീവികളെ കഴിക്കുമല്ലോ എന്ന അടിസ്ഥാനയുക്തി ചോദ്യം ചെയ്യുന്നതായി വെജിറ്റേറിയൻ എന്ന വാദം.

മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡ് തന്റെ സൗന്ദര്യ സിദ്ധാന്ത പ്രബന്ധം ദി അൺകാനിയിൽ പറഞ്ഞു.

മനസ്സിൽ എപ്പോഴോ വന്നുകൂടിയ പേടിയിലൂടെ, അസാമാന്യമായതൊക്കെ വിശ്വസിച്ച് എളുപ്പത്തിൽ പേടിയിൽ നിന്നു രക്ഷപെടാമെന്ന തോന്നലിലാണ് മനുഷ്യൻ ഓരോ കാര്യങ്ങളും ആസ്വദിക്കുന്നത്.

ആ ശീലമാണ് അന്ധവിശ്വാസത്തിലേക്ക് മനുഷ്യനെ എത്തിക്കുന്നതും. ആ വിശ്വാസത്തിന്റെ തോത് ഏറിയും കുറഞ്ഞും ഓരോ മനുഷ്യനിലുമുണ്ട്.

അന്ധവിശ്വാസത്തിന്റെ തുടക്കം വരാനിരിക്കുന്ന തിന്മയെക്കുറിച്ചുള്ള ഭയത്തിൽ നിന്നാണ് എന്നും ഫ്രോയ്ഡ് നിരീക്ഷിച്ചു. തിന്മ ആഗ്രഹിച്ചിട്ടുള്ളവർ ചില സ്വാധീനംകൊണ്ട് അതു ചെയ്യാതിരിക്കുകയും ഉപബോധത്തിൽ  തിന്മ ചെയ്യണമെന്ന് ചിന്തിച്ചിരുന്നതിനാൽ ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ മനസ്സിനെ മലിനപ്പെടുത്തുന്ന ഒരു മാനസിക ആരോഗ്യക്ഷയമായാണ് ഫ്രോയിഡ് അന്ധവിശ്വാസത്തെ പരിഗണിച്ചത്.

∙ ജയലളിതയെന്ന വിശ്വാസി

തമിഴ് ദ്രാവിഡ കഴകങ്ങളുടെ നിരീശ്വരവാദത്തോട് ചേർത്തു വയ്ക്കാവുന്ന ജീവിതമായിരുന്നില്ല ജയലളിതയുടേത്. അവർ നല്ല നേരത്തിലും ചീത്ത നേരത്തിലും വിശ്വസിച്ചു. സംഖ്യാശാസ്ത്രം നോക്കി പേരിലെ അക്ഷരങ്ങൾ കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. ജാതകം നോക്കി സങ്കടപ്പെട്ടു, സന്തോഷിച്ചു. എങ്കിലും പൊതുയിടത്തിൽ താനൊരു അന്ധവിശ്വാസിയാണെന്നു വെളിപ്പെടുത്താൻ ജയലളിതയ്ക്ക് നാണക്കേട് തോന്നിയിരുന്നു. 2004ൽ നടന്ന ഒരു ടിവി അഭിമുഖത്തിൽ ജയലളിതയുടെ അന്ധവിശ്വാസം ചോദ്യംചെയ്യപെട്ടു. അവർ താൻ അന്ധവിശ്വാസിയല്ലെന്ന് പലതവണ ആവർത്തിച്ചു പറഞ്ഞുവെങ്കിലും അത് വസ്തുനിഷ്ഠമായി തെളിയിക്കാനാകാതെ വളരെയധികം അസ്വസ്ഥയായി. അഭിമുഖത്തിന് ഒടുവിൽ മൈക്ക് ഊരി എറിഞ്ഞാണ് എഴുന്നേറ്റത്.

മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ). ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

∙ കേരളത്തിന്റെ മുഖ്യമന്ത്രി ‘ജൂനിയർ മാൻഡ്രേ’ക്കാണോ?

കേരളത്തിൽ പ്രളയമുണ്ടായപ്പോളും കൊറോണ നാട് വളഞ്ഞപ്പോഴും മുഖ്യമന്ത്രിയെ ‘ഓ, ഇയാൾ ഒരു ജൂനിയർ മാൻഡ്രേക് തന്നെ’ എന്ന തമാശയായി പറഞ്ഞവരുണ്ട്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെങ്കിലും ആ തമാശയിൽ നിലനിൽക്കുന്ന വലിയൊരു അന്ധവിശ്വാസം പ്രചരിപ്പിക്കപ്പെട്ടു. കണ്ണേറ്, കരിനാക്ക്, ശകുനം തുടങ്ങിയ നിരയിലെ അന്ധവിശ്വാസം തമാശയായി.

ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനായ ക്ലോ‍‍ഡ് ലെവിസ്ട്രൗസ് പറയുന്നൊരു കാര്യമുണ്ട്. 17–ാം നൂറ്റാണ്ടിൽ ശക്തിപ്രാപിച്ച ശാസ്ത്രബോധത്തിന്റെ വളർച്ചയ്ക്കിടെ അന്ധവിശ്വാസത്തിലൂന്നിയ പുരാണങ്ങൾ കലഹരണപ്പെടാൻ തുടങ്ങി. എന്നിട്ടും ലോകത്തിന്റെ പലയിടങ്ങളിലും മനുഷ്യരുടെ പുരാണങ്ങൾക്കും വിശ്വാസങ്ങൾക്കും ഏറെക്കുറെ ഏകതയുണ്ടാവാൻ കാരണം പുരാണങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യമനസ്സിൽ ഭാഷ പോലെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. സ്വയം മെരുങ്ങിയാണ് മനുഷ്യൻ സംസ്കാരം രൂപപ്പെടുത്തുന്നത്. ആ പാരമ്പര്യം ഉള്ളതുകൊണ്ടാണ് എളുപ്പത്തിൽ മനുഷ്യൻ അന്ധവിശ്വാസത്തിലേക്ക് ആകൃഷ്ടരാകുന്നത്.

മകൾ ആദ്യമായി ഉടുത്ത കുഞ്ഞുടുപ്പ് ഭാഗ്യം കൊണ്ടുവരുമെന്ന് ക്രിക്കറ്റർ ശ്രീശാന്തിന് വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തെ കോഴക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയ വിധി വരുന്ന ദിവസം ആ ഉടുപ്പ് പോക്കറ്റിൽവച്ചാണ് ശ്രീശാന്ത് കോടതിയിൽ കാത്തിരുന്നത്. അനുകൂലമായി വിധി വന്നപ്പോൾ ആ കുഞ്ഞുടുപ്പ് കണ്ണിൽ അമർത്തി തന്റെ വിശ്വാസം ജയിച്ചതും തള്ളിപ്പറഞ്ഞ നാട്ടുകാർ ചേർത്ത് നിർത്തുമോയെന്ന ആശങ്കയിൽ കണ്ണ് നിറഞ്ഞതും ശ്രീശാന്ത് ഓർമിച്ചു പറഞ്ഞിരുന്നു. ശ്രീശാന്തിന്റെ വിശ്വാസം അദ്ദേഹത്തിന് അന്ന് വലിയ ആശ്വാസം നൽകിയിരിക്കണം.

ശ്രീശാന്ത് (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

ക്രിക്കറ്റ്‌ കളിക്കിടെ പാന്റ്സിന്റെ പോക്കറ്റിൽ തിരുകിയ തൂവാല കോഴ വാങ്ങിയതിന്റെ ‘സിഗ്നൽ’ ആയപ്പോൾ ക്രിക്കറ്റിൽ നിന്ന് ശ്രീശാന്ത് എന്നന്നേക്കുമായി പുറത്തായി. തന്റെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു ആ തുവാലയെന്ന് ശ്രീശാന്ത് പിന്നീട് പറഞ്ഞു. രണ്ടും വിശ്വാസമായിരുന്നു. എന്നാൽ ഒന്നു തുണച്ചു, മറ്റേത് ചതിച്ചു!

English Summary: The space between belief and disbelief- Explained