തിരുവനന്തപുരം–കന്യാകുമാരി പാതയിൽ തക്കലയ്ക്കു സമീപത്തെ ഇരണിയൽ കൊട്ടാരം. വേണാട് രാജവംശത്തിന്റെ ഉദയത്തിനും വളർച്ചയ്ക്കും സാക്ഷിയാണ് ഈ കൊട്ടാരം. പക്ഷേ ചരിത്രത്തിന്റെ പടയോട്ടത്തിനിടെ, അവഗണിക്കപ്പെട്ട് വിസ്മൃതിയിലേക്കു നൂണ്ടു പോയിരുന്നു കൊട്ടാരവും അതുമായി ബന്ധപ്പെട്ട കാഴ്ചകളുമെല്ലാം. എന്നാൽ നാഞ്ചിനാടിന്റെ മണ്ണിൽ ഇരണിയൽ കൊട്ടാരം വീണ്ടും പുനർജനിക്കുകയാണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോഴാണ് നാഞ്ചിനാട് എന്നറിയപ്പെട്ട പ്രദേശങ്ങൾ ഉൾപ്പെടുന്ന കന്യാകുമാരി ജില്ല കേരളത്തിനു പുറത്തായത്. അതിന്റെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. ഇരണിയൽ കൊട്ടാരം പുനർജനിക്കുമ്പോൾ അത് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനതയുടെ സാംസ്കാരികവും വൈകാരികവുമായ ഐക്യത്തിന്റെ സാധ്യത കൂടിയാണ് തുറക്കുന്നത്. നാമാവശേഷമായിപ്പോകുമായിരുന്ന ഒരു കൊട്ടാരത്തിന് കേരളവും തമിഴ്‌നാടും ഒന്നു ചേർന്ന് ഉയിർ കൊടുത്ത കഥ കൂടിയാണിത്. 2014ൽ കന്യാകുമാരി ജില്ലാ കലക്ടർ എസ്. നാഗരാജനാണ് കൊട്ടാരത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോർട്ട് അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അതിനു പിന്നിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഒട്ടേറെ സംഘടനകളുടെയും വ്യക്തികളുടെയും പരിശ്രമമുണ്ട്. തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരു വനിത ജയലളിതയെ നേരിട്ടു കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി. അതിന്റെയൊക്കെ അനന്തരഫലമായിട്ടാണ് കൊട്ടാരം നവീകരിക്കുന്നതിന് 3.85 കോടി രൂപ അനുവദിച്ചത്. 2018 സെപ്റ്റംബറിൽ, മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസാമി നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. എന്നാൽ ചില നിയമക്കുരുക്കുകൾ ഉയർന്നു വന്നതിനാൽ നിർമാണം മുന്നോട്ടു പോയില്ല. പിന്നീട്, ഇപ്പോഴത്തെ കുളച്ചൽ എംഎൽഎ കെ.ജി പ്രിൻസ് മുൻകൈയെടുത്തതിനെത്തുടർന്നാണു നിർമാണം പുരോഗമിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

പാരമ്പര്യത്തനിമ കൈവിടാതെയുള്ള പുനർ നിർമാണമാണു ലക്ഷ്യമിടുന്നത്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന്റെ  നേതൃത്വത്തിലാണു  നിർമാണം. കാലാവസ്ഥ പല തവണ പണി തടസ്സപ്പെടുത്തി. നിലവിൽ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച്  കൊട്ടാരം പൂർണമായി പുനഃസൃഷ്ടിക്കാൻ കഴിയില്ല. അതിന് ഇനിയും തുക വകയിരുത്തേണ്ടി വരും. എസ്റ്റിമേറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ട്. എട്ടു മാസത്തിനുള്ളിൽ ആദ്യഘട്ട നിർമാണമെങ്കിലും  പൂർത്തിയാക്കാനാണു നീക്കമെന്ന് വകുപ്പ് അധികൃതർ മലയാള മനോരമയോടു പറഞ്ഞു. കന്യാകുമാരി ജില്ലയിലുൾപ്പെട്ട പദ്മനാഭപുരം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോൾ കേരളത്തിലെ പുരാവസ്തുവകുപ്പിനാണ്. എന്നാൽ അവിടെ എത്തുന്ന ടൂറിസ്റ്റുകളിൽ നിന്നുള്ള വരുമാനം കേരളവും തമിഴ്നാടും പങ്കുവയ്ക്കുകയാണ്. അറ്റകുറ്റപ്പണിയുടെ കാര്യത്തിലും ഈ ധാരണയുണ്ട്. പദ്മനാഭപുരത്ത് എത്തുന്ന ടൂറിസ്റ്റുകളെ ഇരണിയലിലും എത്തിക്കാനായാൽ വരുമാനമുണ്ടാകുമെന്ന കണക്കുകൂട്ടലും നവീകരണ പ്രവർത്തനങ്ങൾക്കു പിന്നിലുണ്ട്. അവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് വേണാടിന്റെയും കേരളത്തിന്റെയും ചരിത്രവും സംസ്കാരവും പൈതൃകവും പരിചയപ്പെടുത്തുന്ന വിധത്തിൽ സംവിധാനം ഒരുക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നു. പത്മനാഭപുരം കൊട്ടാരത്തിലും ഇരണിയലിലും എത്തുന്ന ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാനും ഇതു സഹായകമാകും.

∙ ഇരണിയൽ കൊട്ടാരത്തിലൂടെ...

‌പൂമുഖം, കുതിരമാളിക, വസന്ത മണ്ഡപം എന്നിവയായിരുന്നു ഇരണിയൽ കൊട്ടാരത്തിന്റെ സവിശേഷത. കരിങ്കൽ പാകിയ പടിപ്പുര കടന്നാൽ പ്രധാന നിർമിതിയായ കുതിരമാളികയായി. ഇരുനില കെട്ടിടമാണിത്. ഇവിടെവച്ചാണ് വേണാടു വാണിരുന്നവർ അതിഥികളെ സ്വീകരിച്ചിരുന്നതും ദർബാർ കൂടിയിരുന്നതും. ചിത്രപ്പണികൾ ചെയ്ത തൂണുകളായിരുന്നത്രേ അതിന്റെ സവിശേഷത. അതൊക്കെ ഇന്ന് ഓർമകളിൽപോലുമില്ല. വടക്കു കിഴക്കായി വിശാലമായ ഒരു കുളം. മുന്നോട്ടു നടന്നാൽ കൽപ്പടവുകൾ. അത് വസന്തമണ്ഡപത്തിലേക്കുള്ള വഴിയാണ്. ചിത്രത്തൂണുകളും ദാരുശിൽപങ്ങളും നിറഞ്ഞ ഒരു മുറിയാണിത്. ഔഷധക്കൂട്ടുകൾ കൊണ്ടു നിർമിച്ചതായിരുന്നു തൂണുകൾ. നടുക്ക് ഒറ്റക്കല്ലി‍ൽ തീർത്ത കട്ടിൽ. കുലശേഖരപ്പെരുമാൾ വാഴ്ചയുടെ സ്മരണകൾ ഒട്ടേറെയുണ്ടാവും ഈ കട്ടിലിനും വസന്ത മണ്ഡപത്തിനും പങ്കുവയ്ക്കാൻ. വേണാടു രാജാക്കന്മാർ അധികാരം ഏൽക്കുന്നതിനു മുൻപ് ഈ കട്ടിലിൽ ഉടവാൾ സമർപ്പിച്ചു പ്രതിജ്ഞയെടുക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നത്രേ. അവസാന തുള്ളി രക്തം വരെ നൽകി  പ്രജകളെ കാത്തു രക്ഷിക്കുമെന്നായിരുന്നു ആ പ്രതിജ്ഞ. ചോളരും പാണ്ഡ്യരും മുകിലരുമായിട്ടൊക്കെ നിരന്തര സംഘട്ടനങ്ങൾ നടന്നിരുന്ന ആ കാലത്ത് ഇത്തരം പ്രതിജ്ഞകൾ അനിവാര്യവുമായിരുന്നു. ഈ വാക്കു പാലിച്ച് യുദ്ധക്കളത്തിൽ കൊല്ലപ്പെട്ട വേണാട്ടു രാജാക്കന്മാരുടെ സ്മരണകളും ഇവിടെ ഉറങ്ങുന്നു. 

ADVERTISEMENT

മൂന്നര ഏക്കർ പറമ്പിലാണ് ഈ കൊട്ടാരം. അതിന് പന്ത്രണ്ടര ഏക്കറോളം വിസ്തീർണമുണ്ടായിരുന്നത്രേ. പന്ത്രണ്ടോളം പുളിമരങ്ങൾ തണൽ വിരിക്കുന്നു. അതിലൊന്ന് മധുരപ്പുളിയാണ്. കൊട്ടാരത്തിന്റെ പരിസരത്തും ഒരു കുളമുണ്ട്. അതു പാഴടഞ്ഞ നിലയിലാണ്. ഇവിടെ ഒരു തുരങ്കമുണ്ടായിരുന്നു. സമീപത്തുള്ള ചാരോട്ടു കൊട്ടാരവും പദ്മനാഭപുരവുമായി അതിനെ ബന്ധിപ്പിച്ചിരുന്നു. ഇപ്പോൾ അതു പൂർണമായും തകർന്നു പോയി. വേണാടിന്റെ ഭരണ കേന്ദ്രം കൽക്കുളത്തുള്ള പദ്മനാഭപുരം കൊട്ടാരത്തിലേക്കു മാറിയതോടെ ഈ കൊട്ടാരം അവഗണനയിലായി. ഐക്യ കേരളം രൂപംകൊണ്ടപ്പോൾ പദ്മനാഭപുരം കൊട്ടാരത്തിനു മേൽ അവകാശവാദം ഉന്നയിച്ച കേരളം ഇരണിയലിനെ കണ്ടില്ലെന്നു നടിച്ചു. പിന്നീട് തമിഴനാട് പൊതുമരാമത്ത് വകുപ്പിന്റെ ഗോഡൗണായതോടെ അതിന്റെ നാശം പൂർത്തിയായി. ചിത്രപ്പണിചെയ്ത കഴുക്കോലുകൾ ഒന്നൊന്നായി കൈയ്യൂക്കുള്ളവർ സ്വന്തമാക്കി. അസ്ഥികൂടമായി മാറിയ കൊട്ടാരത്തിന്റെ മേൽക്കൂരവരെ വൈകാതെ നിലം പൊത്തി. 

∙ ഇവിടെ ഉറങ്ങുന്നു, വേണാടിന്റെ ചരിത്ര പ്രതാപങ്ങൾ

ADVERTISEMENT

5 സ്വരൂപങ്ങൾ ഉൾപ്പെടുന്നതായിരുന്നു പഴയ വേണാട് രാജ്യം– ചിറവാ, തൃപ്പാപ്പൂർ, ഇളയിടം, പേരകം, ദേശിങ്ങനാട്. ചിറവാ സ്വരൂപത്തിന്റെ  ആസ്ഥാനമായിരുന്നു കന്യാകുമാരി ജില്ലയിലെ ഇരണിയൽ കൊട്ടാരമെന്ന് ചരിത്രകാരൻ ഡോ.എം.ജി. ശശിഭൂഷൺ പറയുന്നു. ‘‘ഹിരണ്യസിംഹനെല്ലൂർ’ ലോപിച്ചാണ് പിൽക്കാലത്ത് ഇരണിയലായത്. ഇവിടെ നേരത്തേ ഒരു നരസിംഹ മൂർത്തി ക്ഷേത്രമുണ്ടായിരുന്നതിനാലാണ് ആ പേരു വന്നത്. ആ ക്ഷേത്രത്തിലെ വിഗ്രഹമാണ് പിൽക്കാലത്ത് തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ചത്. കുലശേഖര ഭരണത്തിന്റെ സ്മൃതികളും ഇവിടെ ഉറങ്ങുന്നു. നാടിന്റെ ഭരണം തറകളിലും നാട്ടുക്കൂട്ടങ്ങളിലുമാണു നിക്ഷിപ്തമായിരുന്നത്.പടാകകൾ എന്നാണവ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ചോള ആക്രമണം നിരന്തരം നേരിട്ടിരുന്ന പ്രദേശമായിരുന്നു നാഞ്ചിനാട്. അതിന് അറുതി വരുത്തിയത് രാമവർമ കുലശേഖരനാണ്. ചോളപ്പടയെ നാഞ്ചിനാടിനു തെക്കോട്ടു തുരത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.   ഇരണിയൽ കൊട്ടാരത്തിൽ താമസിച്ചിരുന്ന അദ്ദേഹം ഉടലോടെ സ്വർഗാരോഹണം പ്രാപിച്ചതായിട്ടാണു വിശ്വാസം. ഇവിടുത്തെ വസന്തമണ്ഡപത്തിലെ ഒറ്റക്കൽ കട്ടിലിൽ നിന്നാണത്രേ അദ്ദേഹം അന്തർധാനം ചെയ്തത്. അതിന്റെ സ്മരണയ്ക്ക് കല്ലുകൊണ്ടുള്ള വാടാവിവിളക്ക് കത്തിക്കുന്ന സമ്പ്രദായം ദീർഘകാലം നിലനിന്നിരുന്നു. വിളക്കു കത്തിക്കൽ, കട്ടിലിൽ പൂമാലയും പട്ടും ചാർത്തൽ, കൊലമെഴുത്ത് എന്നിവ ഇപ്പോഴും തുടരുന്നു.

കുലശേഖര സാമ്രാജ്യത്തിലെ അവസാന ഭരണാധികാരി മാത്രമല്ല വേണാട് രാജവംശത്തിനു തുടക്കമിട്ടതും അദ്ദേഹം ആണെന്ന് ചരിത്രകാരൻ എ. ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടത്തെ വസന്ത മണ്ഡപത്തിലെ ഒറ്റക്കൽ കട്ടിലിൽനിന്ന് അദ്ദേഹം അന്തർധാനം ചെയ്യുകയായിരുന്നത്രേ. കൊല്ലവർഷത്തിനു തുടക്കമിട്ട ഉദയ മാർത്താണ്ഡ വർമയാണ് ഇവിടെനിന്ന് ഉടലോടെ സ്വർഗാരോഹണം പ്രാപിച്ചതെന്ന അഭിപ്രായവുമുണ്ട്. 1459നും 1501നും ഇടയ്ക്കാണ് ഈ കൊട്ടാരം നിർമിച്ചതെന്നും കരുതപ്പെടുന്നു. എന്തായാലും വേണാടു രാജാക്കന്മാരിൽ പലരും 16ാം നൂറ്റാണ്ടുവരെ ഇവിടെ കേന്ദ്രീകരിച്ചു ഭരണം നടത്തിയിരുന്നതായി കരുതുന്നു. ഇവിടെനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള പദ്മനാഭപുരം കൊട്ടാരം നിർമിക്കുന്നതുവരെയും ഇരണിയൽ വേണാടിന്റെ ഭരണ സിരാകേന്ദ്രമായി തുടർന്നു. 

ഇരണിയിൽ കൊട്ടാരം അവഗണിക്കപ്പെട്ടു കിടന്ന നാളുകളിലെ കാഴ്ച. ചിത്രത്തിനു കടപ്പാട്: Facebook/Joyson Devasy

കൽക്കുളത്തെ കൊട്ടാരത്തിലേക്കു ഭരണം മാറിയെങ്കിലും വേണാട്ടു രാജാക്കന്മാരുടെ ആദ്യ പിൻഗാമി ഇരണിയിൽ രാജകുമാരനായും രണ്ടാമത്തെയാൾ നെയ്യാറ്റിൻകര രാജകുമാരനായും അറിയപ്പെട്ടു. ഉമയമ്മ റാണിയുടെ കാലത്ത് വേണാട്ടിലേക്കു ദത്തെടുത്ത കോട്ടയം കേരള വർമ ഇരണിയൽ രാജകുമാരനായിരുന്നു. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവായി അറിയപ്പെടുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ ഇരണിയൽ രാജകുമാരന്റെയും നെയ്യാറ്റിൻകര രാജകുമാരന്റെയും പദവികൾ ഒരേ സമയം വഹിച്ചിട്ടുണ്ട്. അദ്ദേഹം രാജ്യഭരണം ഏറ്റപ്പോൾ  കൽക്കുളത്തെ വലിയ കോയിക്കൽ കൊട്ടാരത്തിനു പദ്മനാഭപുരം എന്നു പേരിടുകായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്റെ കുടുംബം അക്കാലത്ത് ഇരണിയലിൽ  താമസിച്ചിരുന്നു. മാർത്താണ്ഡവർമയ്ക്കെതിരായ ഉപജാപങ്ങൾക്കും പിന്നീട് ഈ കൊട്ടാരം സാക്ഷ്യം വഹിച്ചതായി കരുതുന്നു.    

ഇരണിയിൽ കൊട്ടാരം അവഗണിക്കപ്പെട്ടു കിടന്ന നാളുകളിലെ കാഴ്ച. ചിത്രത്തിനു കടപ്പാട്: Facebook/Joyson Devasy

∙ സി.വി. രാമൻപിള്ളയും രാമവർമ  കുലശേഖരനും

കുലശേഖര സാമ്രാജ്യത്തിലെ അവസാനത്തെ പെരുമാളായി കണക്കാക്കപ്പെടുന്ന രാമവർമ കുലശേഖരൻ ഇവിടെനിന്ന് അന്തർധാനം ചെയ്തത് പിൽക്കാലത്ത് ഒട്ടേറെ സാഹിത്യകൃതികളുടെ പ്രമേയമായി. സി.വി. രാമൻപിള്ള രചിച്ച ധർമരാജായെന്ന ചരിത്രാഖ്യായികയിലും ഈ സംഭവത്തെക്കുറിച്ചു പരാമർശമുണ്ട്. ഉടലോടെ സ്വർഗാരോഹണം ചെയ്ത കുലശേഖര ചക്രവർത്തിയാണു താനെന്നു പറഞ്ഞ് ശാന്ത ഹരിപഞ്ചാനൻ കളപ്രാക്കോട്ടു തമ്പിയെ കബളിപ്പിക്കുന്ന രംഗങ്ങളാണ് സി.വി അവതരിപ്പിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ ഇവിടെനിന്നു കുതിരക്കുളമ്പടികൾ കേൾക്കുമായിരുന്നെന്ന കഥ പ്രദേശവാസികൾ പങ്കുവയ്ക്കുന്നു. ഇവിടുത്തെ വസന്ത മണ്ഡപത്തിൽ ഇപ്പോഴും രാമവർമ കുലശേഖരന്റെ  സാന്നിധ്യം ഉള്ളതായി ഇരണിയലുകാർ വിശ്വസിക്കുന്നു. അതിനു ഭാഷാഭേദങ്ങളില്ല. നാട്ടുകാർ ഇപ്പോഴും ഭയ ഭക്തിയോടെയാണ് ഈ പ്രദേശത്തെ കാണുന്നത്. ദിവസവും കട്ടിലിനു സമീപത്തു വിളക്കു തെളിക്കുകയും കട്ടിലിൽ പട്ടുവിരിക്കുകയും ചെയ്യുന്നത് ഈ വിശ്വാസത്തിന്റെ തുടർച്ചയിലാകണം. 

∙ ഉമയമ്മറാണിയുടെ ശാസനം 

വേണാടു കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാളാണ് ഉമയമ്മ റാണി. കോട്ടയം കേരള വർമ അവരുടെ കാലത്ത് ഇരണിയൽ രാജകുമാരനായിരുന്നല്ലോ. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ സവർണ ദുരാചാരങ്ങൾക്ക് ഇരയായി കുടുംബത്തിൽനിന്നു പുറത്തുപോകാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിന്റെയും ജാതീയമായ ഉച്ചനീചത്വങ്ങളുടെ കഥകളും കൂടിക്കുഴഞ്ഞതായിരുന്നു ഈ കാലം. സവർണ വിഭാഗത്തിലെ സ്ത്രീകൾ ചില ദിവസങ്ങളിൽ പുറത്തിറങ്ങുമ്പോഴാണ് പുലപ്പേടിയും മണ്ണാപ്പേടിയും ചാർത്തി തറവാട്ടിൽ നിന്ന് ഭ്രഷ്ടുകൽപിച്ച് ഒഴിവാക്കിയിരുന്നത്. വീടിനു പുറത്തിറങ്ങുന്ന സ്ത്രീകൾ ഇനി അത്തരം അനാചാരങ്ങൾക്കു വിധേയരാകേണ്ടതില്ലെന്ന ഉമയമ്മറാണിയുടെ ശാസനം അക്കാലത്തെ ഫ്യൂഡൽ സമൂഹത്തെ അസ്വസ്ഥരാക്കി. എന്നാൽ അതിനു വഴങ്ങിക്കൊടുക്കാൻ അവർ തയാറായില്ല. ഉമയമ്മറാണിയുടെ ചരിത്രം സൃഷ്ടിച്ച ആ  വിളംബരത്തിനു സാക്ഷിയായ കഥകളും ഇരണിയൽ കൊട്ടാരത്തിന്റെ മുറ്റത്ത് ഉറങ്ങുന്നു. 

∙ വേലുത്തമ്പിദളവയും നാട്ടുകൂട്ടവും

അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ അനന്തരവൻ ധർമരാജാവെന്ന് അറിയപ്പെട്ട കാർത്തികതിരുനാൾ രാമവർമയുടെ കാലമായപ്പോഴേക്കും പദ്മനാഭപുരത്തു നിന്ന് തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റി. അതിൽ നാഞ്ചിനാട്ടുകാർക്ക് അസ്വസ്ഥതയുണ്ടായിരുന്നു. അതിനു പരിഹാരമായി അവിടത്തെ നാട്ടുകൂട്ടത്തിന്റെ പ്രതിനിധികൾക്ക് ഏതു നേരവും തിരുവനന്തപുരത്തെത്തി മഹാരാജാവിനെ നേരിട്ടു കണ്ടു പരാതികൾ ബോധ്യപ്പെടുത്താൻ അനുമതി നൽകി. മുരശും കാഹളവും മുഴക്കി  ഈ നാട്ടു പ്രമാണിമാർ എത്തുമ്പോൾ ഊണു കഴിക്കുകയാണെങ്കിൽപോലും അതു നിർത്തിവച്ച് രാജാവ് എണീറ്റു ചെന്നു പരാതികൾ കേൾക്കണമെന്നും വ്യവസ്ഥയുണ്ടായി.

കാർത്തിക തിരുനാളിന്റെ അനന്തരവൻ അവിട്ടം തിരുനാൾ ബാലരാമവർമ കാലമായപ്പോഴേക്കും ജയന്തൻ ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു ദിവാൻ. അദ്ദേഹം ഏർപ്പെടുത്തിയ നികുതി പരിഷ്കരണങ്ങൾക്കെതിരെ നാട്ടുകൂട്ടത്തിന് ശക്തമായഅമർഷം ഉണ്ടായിരുന്നു. അന്യായമായ നികുതി പരിഷ്കാരങ്ങൾക്കെതിരെ വേലായുധൻ തമ്പിയെന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിലെ നാട്ടുകൂട്ടം കൂടിയത് ഇരണിയൽ കൊട്ടാരത്തിന്റെ മുറ്റത്താണ്. പിന്നീട് വലിയൊരു സംഘം നാട്ടുകാർ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാൽനടയായി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. ആ യാത്രയെ സ്വീകരിക്കാൻ സ്ത്രീകളുൾപ്പെടെയുള്ള വൻ സംഘമാണ് അണിനിരന്നത്. നാട്ടുകൂട്ടത്തെ നയിച്ച വേലായുധൻ തമ്പിയാണ് പിൽക്കാലത്ത് വേലുത്തമ്പിദളവയായി പ്രസിദ്ധനായത്.

∙ ഇരണിയൽ ചമ്പാവ്, നേരിയത്, കരുപ്പെട്ടി

സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെയും നെയ്ത്തിന്റെയും ഓർമകൾ കൂടി നിറയുന്നതാണ് ഇരണിയലിന്റെ ചരിത്രം. ഇവിടുത്തെ പാടങ്ങളിൽ വിളഞ്ഞിരുന്ന ഇരണിയൽ ചമ്പാവരി വളരെ സ്വാദിഷ്ടമായിരുന്നത്രേ. ഇവിടെ നെയ്തിരുന്ന  നേർമയുള്ള ഇരണിയൽ പട്ടും പ്രസിദ്ധമായിരുന്നു. രാജാക്കന്മാ‍ർ അധികാരം ഏൽക്കുമ്പോൾ അണിയുന്ന തലപ്പാവി‍നായി പ്രത്യേക നേര്യത് ഇവിടുത്തെ തറികളിൽ  നെയ്യുമായിരുന്നു. പനകളുടെ നാടുകൂടിയായിരുന്നു ഇത്. ഇവിടെ നിർമിച്ചിരുന്ന കരുപ്പെട്ടിക്കും വിപണിയിൽ വളരെയേറെ പ്രീതിയുണ്ടായിരുന്നു. കൊട്ടാരം കാടുകയറിയപ്പോൾ ഓർമയായത് ഈ പൈതൃകങ്ങൾ കൂടിയാണ്. വീതി കൂടിയ കസവുകരയുള്ള മൃദുലമായ പാവ് മുണ്ടുകളാണ് ഇരണിയലിൽ നെയ്തിരുന്നത്. വിദേശത്തേക്കു പോലും അവ കയറ്റി അയയ്ക്കുമായിരുന്നു. പിൽക്കാലത്ത് അവിടുത്തെ നെയ്ത്തുകാർ തിരുവനന്തപുരത്തെ ബാലരാമപുരം ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗത്തേക്കും കുടിയേറി കൈത്തറി ഗ്രാമങ്ങൾ തുറന്നു. അതോടെ ഇരണിയലിലെ നെയ്ത്തിന്റെ സംസ്കൃതിയും വിസ്മൃതിയിലേക്കു വഴിമാറുകയായിരുന്നു.

English Summary: Strengthening the Kerala-Tamil Nadu Bond; Story of Restoration of Eraniel Palace