സൗന്ദര്യസംരക്ഷണത്തിന് ഐസ്ക്യൂബ് മാജിക്ക്

Representative Image

കത്തുന്ന വേനലിലെ എതിരേൽക്കാൻ എയർകണ്ടീഷൻ മുറിയിൽ ഇരുന്നതുകൊണ്ടോ തണുത്ത പാനീയം കുടിച്ചതുകൊണ്ടോ കാര്യമായില്ല. ചർമത്തിനു കൂടി അൽപം കരുതൽ നൽകേണ്ടതുണ്ട്. അത്ര പ്രകൃതിദത്തമല്ലെങ്കിലും എളുപ്പത്തിൽ കിട്ടാവുന്നതും കൈമുടക്കില്ലാത്തതുമായൊരു സൗന്ദര്യ സംരക്ഷണ രീതിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചൂടിൽ നിന്നു ചർമത്തെ സംരക്ഷിക്കുന്നതിൽ ബെസ്റ്റായൊരു സാധനമുണ്ട്, മറ്റൊന്നുമല്ല ഐസ് ക്യബുകളാണവ. ഐസ് ക്യൂബുകൾ കൊണ്ടുള്ള സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചാണ് താഴെ നല്‍കിയിരിക്കുന്നത്.

മുഖക്കുരുവിനെ പമ്പ ക‌ടത്തും

ടീനേജ് പ്രായക്കാരിലാണ് മുഖക്കുരുവിന്റെ പ്രശ്നം കൂടുതലായും കണ്ടുവരുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഫലമായും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെയുെമാക്കെ ഫലമായും മിക്കവരിലും മുഖക്കുരു ഒരു പ്രശ്നമായി വരുന്നുണ്ട്. അത്തരക്കാർ പേടിക്കേണ്ടതില്ല, ഐസ് ക്യൂബുകൊണ്ടുതന്നെ നിങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാവുന്നതാണ്. ഒരു ഐസ്ക്യൂബെടുത്ത് തുണിയിൽ ചുറ്റിയതിനു ശേഷം മുഖക്കുരുവുള്ള ഭാഗങ്ങളിൽ വെക്കാം. ഇത് മുഖക്കുരു മൂലമുണ്ടാകുന്ന ചൊറിച്ചിലും പഴുപ്പും വീക്കവുമൊക്കെ ഇല്ലാതാക്കും. 

മേക്കപ്പ് ഇനി ഈസിയായി

മേക്അപ് ചെയ്യാൻ പോകുന്നതിനു മുമ്പായും ഐസ്ക്യൂബ് കൊണ്ടു നിങ്ങൾക്കുപയോഗമുണ്ട്. ഫൗണ്ടേഷൻ പുരട്ടുന്നതിനു മുമ്പായി ഐസ്ക്യൂബ് കൊണ്ടു മുഖത്തു റബ് ചെയ്യാം. ഇതു കൂടുതൽ ഉന്മേഷം പകരുന്നതിനൊപ്പം മേക്അപ് അപ്ലിക്കേഷനെ പെർഫെക്റ്റ് ആക്കുകയും ചെയ്യും. 

തുടുത്ത ചുണ്ടുകൾ

നിങ്ങൾ ഒരു വിവാഹത്തിനോ പാർട്ടിക്കോ ഒക്കെ പോകുംമുമ്പ് ആഗ്രഹിക്കാറില്ലേ ലിപ്സ്റ്റിക് ഏറെനേരത്തേക്കു നിന്നെങ്കിലെന്ന്? എങ്കിൽ ഐസ്ക്യൂബ് നിങ്ങളെ സഹായിക്കും. ചുണ്ടിൽ ഐസ്ക്യൂബ് കൊണ്ടൊന്ന് ഉരസിയതിനു ശേഷം ലിപ്സ്റ്റിക് ഇട്ടുനോക്കൂ. ഇനി ലിപ്സ്റ്റിക് പെട്ടെന്നു േപാകുന്നല്ലോ എന്നു പരാതിപ്പെടേണ്ടി വരികയേ ഇല്ല.

സുന്ദരമായ കണ്ണുകൾക്ക്

പാതിരാത്രി വരെ സുഹൃത്തുക്കളുമായി കത്തിയടിച്ചോ സിനിമ കണ്ടോ തീർക്കുന്നതിന്റെ പിറ്റേദിവസം നിങ്ങളുടെ കണ്ണുകൾ ശ്രദ്ധിച്ചിട്ടില്ലേ? രോഗിയുടേതു പോലെ വീങ്ങിയിരിക്കും. ഇതകറ്റാനായി ഒരു തുണിയെടുത്ത് ഐസ്ക്യൂബിൽ ചുറ്റി കണ്ണിനു മുകളിൽ വെക്കാം. ഏതാനും നിമിഷങ്ങൾ വച്ചതിനുശേഷം നീക്കിനോക്കൂ, വീക്കമൊക്കെ പമ്പകടക്കും. 

നെയിൽ േപാളിഷിങ്ങും എ​ളുപ്പമാക്കും

പെട്ടെന്നൊന്ന് ഒൗട്ടിങ്ങിനു പോകണമെന്നു തോന്നുമ്പോഴായിരിക്കും പാണ്ടുപിടിച്ചതുപോലെ വൃത്തികേടായി കി‌ടക്കുന്ന നഖങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. നെയിൽപോളിഷ് പുരട്ടി ഉണങ്ങാനുള്ള സമയവും കാണില്ല. അത്തരം സന്ദർഭങ്ങളിലും ഐസ്ക്യൂബ് ബെസ്റ്റാണ്. ഒരു പാത്രത്തിൽ ഐസ്‌വാ‌ട്ടർ നിറച്ചതിനു ശേഷം കൈകൾ മുക്കിവെക്കുക. അഞ്ചാറു മിനിറ്റിനു ശേഷം പുറത്തെടുത്ത് നന്നായി തുടച്ചതിനു ശേഷം നെയിൽ പോളിഷ് ഇട്ടുനോക്കൂ, ഇനി ഉണങ്ങാൻ കാത്തുനിക്കേണ്ടി വരികയേ ഇല്ല. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam