എത്ര ശ്രമിച്ചിട്ടും തടി കുറയാത്തതിന്റെ കാരണമിതാണ്; കുറയ്ക്കാൻ കൂൾ ടിപ്സ്!

loose-fat
SHARE

ഇന്നത്തെ പെണ്ണിന്റെ ഏറ്റവും വലിയ സൗന്ദര്യപ്രശ്നം എന്താണ്?

തടി വയ്ക്കലെന്ന് മിക്കവരും ഏക സ്വരത്തിൽ പറഞ്ഞേക്കാം. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യലക്ഷണമെന്ന വിശ്വാസമുണ്ടായിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല.

കുറേക്കാലം മുൻപു വരെ തടിച്ചു കൊഴുത്ത സ്ത്രീകളായിരുന്നു സൗന്ദര്യത്തിന്റെ പ്രതീകം. എന്നാൽ പെട്ടെന്നുണ്ടായ ഈ മെലിയൽ രോഗത്തിനു കാരണം ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളാണെന്ന് പറയപ്പെടുന്നു. കഴിക്കാനൊന്നുമില്ലാതെ സ്ത്രീകൾ മെലിഞ്ഞു കോലംകെട്ടപ്പോൾ അന്നത്തെ ഡിസൈനർമാരും മറ്റും സ്‌ലിം സങ്കൽപ്പത്തെ ഉദാത്തമാക്കുകയായിരുന്നത്രേ.

ടീനേജിന്റെ ഭയം

വണ്ണം കൂടിപ്പോയി എന്ന ദുഃഖവുമായി നടക്കുന്ന കൗമാരപ്രായക്കാർ ഏറെ. എന്നാൽ 20 വയസോടുകൂടി ഈ അധിക തടി പൂർണമായും മാറി നിങ്ങൾ മെലിഞ്ഞു സുന്ദരിയാകാനാണ് സാധ്യതയെന്ന് ഡോക്ടര്‍മാർ പറയുന്നു.

രോഗങ്ങൾ

തടിവയ്ക്കൽ ഭയം കൊണ്ടു മാത്രം തന്നെ പല പ്രശ്നങ്ങളും ഇന്നുണ്ടാകുന്നു. തടി കുറയ്ക്കാനായി ഭക്ഷണം കഴിക്കാതിരിക്കുന്നവർ അവരുടെ ആരോഗ്യത്തെയാണ് കൊല്ലുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെയിടയിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന രോഗങ്ങളാണ് അനോറെക്സിയയും ബുലീമിയയും. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അത് ഛർദിച്ചു കളയുക വരെ ചെയ്യുന്നു ഇക്കൂട്ടർ. ഇതൊരു മാനസികരോഗമായാണ് വൈദ്യലോകം കണക്കാക്കുന്നത്.

തടി കൂടാതിരിക്കാൻ

ഇടയ്ക്കിടെ ഭക്ഷണം കഴിക്കാതിരിക്കുക. ടിവി കാണുമ്പോൾ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്നത് ചെറുപ്പക്കാരുടെ ഇഷ്ടവിനോദമാണ്. തടി വർധിപ്പിക്കാൻ ഇതുപോലെ എളുപ്പമുള്ളൊരു വഴിയില്ലെന്നാണ് ഡോക്ടര്‍മാർ പറയുന്നത്. ഇത് നിങ്ങളുടെ വിശപ്പ് കെടുത്തും. എന്നുമാത്രമല്ല, ചർമ്മത്തെയും ദോഷകരമായി ബാധിക്കും. വറുത്ത സാധനങ്ങൾ, ഉരുളക്കിഴങ്ങു പോലുള്ള കിഴങ്ങുകൾ, കേക്ക് – ഇതെല്ലാം നിർബന്ധമായും കുറയ്ക്കണം. വളരെ സാവധാനത്തിൽ ചവച്ചരച്ചു ഭക്ഷണം കഴിക്കുക. വയറു പൊട്ടാറാകും വരെ കഴിക്കണമെന്നാണ് മിക്കവരുടെയും വിശ്വാസം! എപ്പോഴും അൽപം വിശപ്പു ബാക്കിവച്ചു കൊണ്ടേ ഭക്ഷണം കഴിക്കാവൂ എന്ന് ഡോക്ടര്‍മാർ ഓർമിപ്പിക്കുന്നു.

ഇടനേരങ്ങളിൽ കഴിക്കുന്നത് ശീലമായിപ്പോയവർ പകരമായി പഴവർഗങ്ങളും സലാഡുകളും കഴിക്കുക.

കലോറീസ്

ഊർജത്തിന്റെ അളവുകോലാണ് കലോറി. ഒരു ദിവസം നമുക്ക് 2000 കലോറിയാണ് ആവശ്യം. ഇത് 1000 ആയാൽ തടി കുറയാൻ തുടങ്ങും. വെണ്ണ, നെയ്യ് , പേസ്ട്രികൾ, കേക്ക്, പുഡ്ഡിങ്, മധുരപലഹാരങ്ങൾ, സൂപ്പ്, സോസുകൾ, ചോക്കലേറ്റ്, ഉണക്കിയ ബീന്‍സ്... തുടങ്ങിയവയില്‍ കലോറി അധികമാണ്. അതേ സമയം ചീര, പഴവർഗങ്ങൾ, സാലഡുകൾ – ഇവയിൽ കലോറി ഏറെ കുറവാണ്.

തയാറാക്കിയത് : ഗായത്രി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
FROM ONMANORAMA