ചർമം കണ്ടാൽ ഉള്ളതിൽക്കൂടുതൽ പ്രായം തോന്നുന്നു എന്ന പരാതിയുള്ളവർക്ക് ഇനി ഓട്സിനോടു കൂട്ടുകൂടാം. ചർമത്തിൽ ചെറുപ്പം കാത്തു സൂക്ഷിക്കാൻ സഹായിക്കുന്ന കൊളാജിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്താനുള്ള കഴിവ് ഓട്സിനുണ്ട്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപിടി ഓട്സുണ്ടോ? സൗന്ദര്യസംരക്ഷണത്തിന്റെ ഒന്നാന്തരം ചേരുവ കൈയിലുണ്ടെന്ന് ഉറപ്പിച്ചോളൂ. ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ, മുഖക്കുരുവിന്റെ പാടുകൾ, കരുവാളിപ്പ് അങ്ങനെ ഒരുപാട് ചർമ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓട്സിനു കഴിയും. ഡ്രൈ സ്കിൻ, ഓയിലി സ്കിൻ, നോർമൽ സ്കിൻ അങ്ങനെ ഏതുതരം ചർമ‌ക്കാർക്കും ഓട്സ് ധൈര്യമായി ഉപയോഗിക്കാമെന്നാണ് സൗന്ദര്യരംഗത്തെ വിദഗ്ധർ പറയുന്നത്. 

∙ ക്ലെൻസർ മുതൽ ഫെയ്സ്മാസ്ക് വരെ

ADVERTISEMENT

മുഖം ക്ലെൻസ് ചെയ്യാനും ഫെയ്സ്മാസ്ക്കായും ഒരുപോലെ ഉപയോഗിക്കാമെന്നതാണ് ഓട്സിന്റെ പ്രത്യേകത. പാൽ, തേൻ, നാരങ്ങാനീര് എന്നീ ചേരുവകളാണ് ഓട്സിനൊപ്പം സാധാരണ ഉപയോഗിക്കാറുള്ളത്. ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കി കൃത്യമായി ഉപയോഗിക്കുവാൻ ശ്രദ്ധിക്കണമെന്നു മാത്രം.

∙ മൃതകോശങ്ങളോടു ബൈ പറയാം

ADVERTISEMENT

പാലും ഓട്സും ചേർത്ത മിശ്രിതം കൊണ്ട് മുഖത്ത് സ്ക്രബ് ചെയ്താൽ ചർമത്തിലെ മൃതകോശങ്ങളകന്ന് ചർമത്തിന് കൂടുതൽ മൃദുത്വവും ഭംഗിയും ലഭിക്കും. വരണ്ട ചർമമുള്ളവർക്കാണ് ഈ സ്ക്രബ് കൂടുതലിണങ്ങുക. പ്രോട്ടീനുകളാൽ സമ്പന്നമായ ഓട്സ് ചർമത്തിലെ കരുവാളിപ്പ് അകറ്റുകയും ചർമത്തിലെ അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യും.

∙ ചെറുപ്പം നിലനിർത്താം

ADVERTISEMENT

ചർമം കണ്ടാൽ ഉള്ളതിൽക്കൂടുതൽ പ്രായം തോന്നുന്നു എന്ന പരാതിയുള്ളവർക്ക് ഇനി ഓട്സിനോടു കൂട്ടുകൂടാം. ചർമത്തിൽ ചെറുപ്പം കാത്തു സൂക്ഷിക്കാൻ സഹായിക്കുന്ന കൊളാജിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്താനുള്ള കഴിവ് ഓട്സിനുണ്ട്. ഓട്സ് കഴിക്കുന്നതും ചർമത്തിൽ ഉപയോഗിക്കുന്നതും ആരോഗ്യസംരക്ഷണത്തിനും ശരീര സംരക്ഷണത്തിനും ഒരുപോലെ സഹായിക്കും.

∙ പാടുപെടാതെ മായ്ക്കാം, പാടുകളെ

സൂര്യതാപം മൂലമുള്ള കരുവാളിപ്പ്, മുഖക്കുരുപാടുകൾ, പ്രാണികളോ മറ്റോ കടിക്കുമ്പോഴുണ്ടാകുന്ന ചുവന്ന തടിപ്പ് ഇങ്ങനെയുള്ള ചർമപ്രശ്നങ്ങൾക്കും ഓട്സ് പരിഹാരമാണ്. ചർമത്തിലെ പാടുകൾ മായ്ക്കാൻ ഓട്സ് സഹായിക്കും. വരണ്ട ചർമമാണെങ്കിൽ ഏത്തപ്പഴം, ബദാംഓയിൽ എന്നിവയും എണ്ണമയമുള്ള ചർമമാണെങ്കിൽ തൈരും ഉപയോഗിക്കാം. അങ്ങനെ ഓരോ ചർമത്തിനും അനുയോജ്യമായ ചേരുവകൾ ചേർത്ത് ഓട്സ് ഫെയ്സ്പാക്ക് തയാറാക്കി മുഖത്തണിയാം. സൂര്യതാപം മൂലമുള്ള കരുവാളിപ്പ് അകലാൻ ബദാം ഓയിൽ– മുട്ടവെള്ള– ഓട്സ് മിശ്രിതം മുഖത്തണിയാം. ശേഷം 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

∙ ആന്റിഓക്സിഡന്റുകളാൽ സമ്പന്നം

വൈറ്റമിൻ ഇ, പോളിഫിനോളുകൾ എന്നീ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഓട്സ്. അതുകൊണ്ടുതന്നെ ചർ‍മത്തിലെ കരുവാളിപ്പ് അകറ്റാൻ ഉത്തമമാണത്. ത്വക്കിലടിഞ്ഞു കൂടിയ മാലിന്യങ്ങളെ പുറന്തള്ളി ചർമത്തെ വൃത്തിയായി സൂക്ഷിക്കാനും ഓട്സ് സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള അലർജികൾ ഉള്ള ആളുകൾ ത്വക്‌രോഗ വിദഗ്ധരുടെ നിർദേശങ്ങൾ തേടിയതിനു ശേഷം മാത്രം ഇത്തരം സൗന്ദര്യസംരക്ഷണ പൊടിക്കൈകൾ പ്രയോഗിക്കാൻ പാടുള്ളൂ.

English Summary : Oats scrub for tan removal