ചർമപ്രശ്നങ്ങളിൽ നിന്നു രക്ഷപ്പെടാൻ നമ്മൾ വിവിധതരം സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. പലപ്പോഴും അവയൊന്നും നമ്മുടെ യഥാർഥ പ്രശ്നങ്ങൾക്കുള്ള പരിഹാരമാകണമെന്നുമില്ല. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി, ഈ ആറു കാര്യങ്ങൾ കൃത്യമായി ചെയ്താൽ തിളങ്ങുന്ന ചർമം സ്വന്തമാക്കാം. ∙ കുടിക്കാം തേൻ നാരങ്ങാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചർമപ്രശ്നങ്ങളിൽ നിന്നു രക്ഷപ്പെടാൻ നമ്മൾ വിവിധതരം സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. പലപ്പോഴും അവയൊന്നും നമ്മുടെ യഥാർഥ പ്രശ്നങ്ങൾക്കുള്ള പരിഹാരമാകണമെന്നുമില്ല. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി, ഈ ആറു കാര്യങ്ങൾ കൃത്യമായി ചെയ്താൽ തിളങ്ങുന്ന ചർമം സ്വന്തമാക്കാം.

∙ കുടിക്കാം തേൻ നാരങ്ങാ വെള്ളം

ADVERTISEMENT

ദിവസം മുഴുവൻ നല്ല ഭക്ഷണവും വെള്ളവുമാണ് ശരീരത്തിൽ ചെല്ലുന്നതെന്ന കാര്യം ഉറപ്പാക്കണം. ശരീരത്തിനുള്ളിലെ പ്രവർത്തനം നന്നായി നടന്നാലേ പുറമേയും ആ മാറ്റം പ്രകടമാകൂ. ദിവസവും രാവിലെ തേൻ ചേർത്ത നാരങ്ങാവെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലെ മാലിന്യങ്ങളകന്ന് ശരീരം ശുദ്ധമാകും. തേനിന് ഭാരം കുറക്കാനുള്ള കഴിവുള്ളതിനാൽ അമിതവണ്ണം കുറ‍ഞ്ഞ് ശരീരം സുന്ദരമാകും. ശരീരത്തിലെ ഈർപ്പം നിലനിർത്താനുള്ള നല്ലൊരു മോയ്സചറൈസർ കൂടിയാണ് തേൻ. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ അത് ചർമത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യും.

∙ ഐസ് തെറാപ്പി ശീലമാക്കാം

രാവിലെ ഉറക്കം ഉണർന്നു വരുമ്പോൾ മുഖം കൂടുതൽ ചീർത്തും മങ്ങിയും ഇരിക്കുന്നതായി തോന്നുന്നുണ്ടോ? വിഷമിക്കണ്ട, പരിഹാരം ഫ്രിജിലുണ്ട്! വൃത്തിയുള്ള തുണിയിൽ ഐസ് ക്യൂബുകളെടുത്ത് മുഖത്തിനു ചുറ്റും വൃത്തത്തിൽ ഉരയ്ക്കുക. മുഖത്തെ ഡൾനെസ്സ് മാറുമെന്നു മാത്രമല്ല മുഖം കൂടുതൽ ഫ്രഷ് ആയി തിളങ്ങുകയും ചെയ്യും.

∙ അണിയാം ഫ്ലവർ ഫെയ്സ്പാക്സ്

ADVERTISEMENT

മുഖത്തിന് കൂടുതൽ തിളക്കം തോന്നാൻ മാർക്കറ്റിൽ ലഭ്യമായ സകലമാന ഫെയ്സ്പാക്കുകളും മാറി മാറി പരീക്ഷിച്ചു കളയും ചിലർ. അതിന്റെ ആവശ്യമില്ല. കൃത്രിമ ഫെയ്സ്പാക്കുകളുടെ പിന്നാലെ പായാതെ, പുതുമ നഷ്ടപ്പെടാത്ത പൂക്കൾകൊണ്ട് വീട്ടിൽത്തന്നെ പ്രകൃതിദത്തമായ ഫെയ്സ് പാക്കുകൾ ഉപയോഗിക്കാം. പനിനീർ പുഷ്പങ്ങൾ കൊണ്ട് വളരെ വേഗത്തിൽ ഫെയ്സ്പാക്ക് തയാറാക്കാൻ സാധിക്കും.

∙ തേൻ– പനിനീർ ഫെയ്സ്പാക്

കൈക്കുടന്ന നിറയെ പനിനീർ പൂക്കൾ പറിച്ചെടുത്ത ശേഷം വൃത്തിയായി കഴുകുക. നന്നായി അരച്ചെടുക്കുക. ആ മിശ്രിതത്തിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. അത് കഴുത്തിലും മുഖത്തും പുരട്ടി 30 മിനിറ്റിനു ശേഷം ശുദ്ധമായ തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

∙ മുഖം തിളങ്ങാൻ നന്നായി വിയർക്കാം

ADVERTISEMENT

നന്നായി വിയർക്കുന്ന ചർമം നന്നായി തിളങ്ങും. കാർഡിയോ എക്സസൈസുകൾ സ്ഥിരമായി ചെയ്താൽ ചർമം തിളങ്ങും. യോഗ, എയറോബിക്സ്, സൈക്ലിങ്, സൂംബ തുടങ്ങിയ വ്യായാമങ്ങൾ ഏറെ ഗുണം ചെയ്യും. അതു ദിനചര്യയുടെ ശീലമാക്കിയാൽ ദിവസം മുഴുവൻ ഫ്രെഷും ആക്റ്റീവുമായിരിക്കാൻ സഹായിക്കും. അതോടൊപ്പം മുഖവും നന്നായി തിളങ്ങും.

∙ കഴിക്കാം ആരോഗ്യപ്രദമായ പ്രാതൽ

ചർമ സംരക്ഷണത്തിന് ഏറ്റവും പ്രധാനമാണ് നല്ല പ്രഭാത ഭക്ഷണം. ഒരിക്കലും വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ പ്രഭാതത്തിൽ കഴിക്കരുത്. കൊഴുപ്പു നിറഞ്ഞ ഭക്ഷണവും ആ സമയത്ത് ഒഴിവാക്കണം. അത്തരം ഭക്ഷണങ്ങൾ പകൽ മുഴുവൻ നിങ്ങളെ ക്ഷീണിതരാക്കും. ഇഡ്ഡലി– സാമ്പാർ, പുഴുങ്ങിയ മുട്ട, ഓട്സ്, സാൻഡ്‌വിച്ച് തുടങ്ങിയ ആഹാരങ്ങൾ പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കാം.

English Summary : Things to do in the morning for naturally glowing skin