ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിന് മികച്ച പരിചരണം ആവശ്യമാണ്. തിളങ്ങുന്ന ചർമം ആരോഗ്യത്തിന്റെയും ഊര്‍ജസ്വലതയുടെയും അടയാളമായി കണക്കാക്കുന്നു. ചർമത്തിന്റെ സ്വഭാവ വ്യത്യാസം പരിഗണിക്കാതെ പരീക്ഷിക്കാവുന്ന മികച്ച ചില സംരക്ഷണ മാർഗങ്ങൾ ഇതാ. ∙ ആരോഗ്യത്തിന് കറ്റാര്‍ വാഴ ചർമ സംരക്ഷണത്തിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിന് മികച്ച പരിചരണം ആവശ്യമാണ്. തിളങ്ങുന്ന ചർമം ആരോഗ്യത്തിന്റെയും ഊര്‍ജസ്വലതയുടെയും അടയാളമായി കണക്കാക്കുന്നു. ചർമത്തിന്റെ സ്വഭാവ വ്യത്യാസം പരിഗണിക്കാതെ പരീക്ഷിക്കാവുന്ന മികച്ച ചില സംരക്ഷണ മാർഗങ്ങൾ ഇതാ.

ADVERTISEMENT

∙ ആരോഗ്യത്തിന് കറ്റാര്‍ വാഴ 

ചർമ സംരക്ഷണത്തിനുള്ള പ്രകൃതിദത്ത മാര്‍ഗമാണ് കറ്റാർ വാഴ. ചെറിയ മുറിവുകള്‍, മുഖക്കുരു, എക്സിമ എന്നിങ്ങനെ പലവിധ ചർമ പ്രശ്‌നങ്ങൾക്ക് കറ്റാര്‍ വാഴ ജെല്‍ പരിഹാരം കാണുന്നു. ദിവസത്തില്‍ രണ്ടുതവണ ഇത് മുഖത്തു പുരട്ടാം.

∙ മൃതകോശങ്ങളെ നീക്കാൻ പപ്പായ

ADVERTISEMENT

പപ്പായ ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കുകയും മൃദുത്വം നൽകുകയും ചെയ്യുന്നു. അധികം പഴുക്കാത്ത പപ്പായ ആണ് ഇതിനു നല്ലത്. സെന്‍സിറ്റീവ് ചര്‍മമുള്ളവർക്കും പപ്പായ ഉപയോഗിക്കാം. കാല്‍ കപ്പ് പപ്പായയും 1 ടേബിള്‍സ്പൂണ്‍ പൈനാപ്പിളും അരച്ച് മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കാം. 5 മുതല്‍ 15 മിനിറ്റ് വരെ വച്ചതിനുശേഷം കഴുകി കളയാം.

∙ സണ്‍സ്‌ക്രീന്‍ മറക്കല്ലേ

15 അല്ലെങ്കില്‍ അതില്‍ കൂടുതൽ എസ്പിഎഫ് (Sun Protection Factor) ഉള്ള സണ്‍സ്‌ക്രീന്‍ ചർമത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കും. ചർമത്തിന് പ്രായമാകുന്ന ഫോട്ടോയേജിങ് തടയാൻ ഇത് സഹായിക്കും.

ADVERTISEMENT

∙ ജലാംശം നിലനിർത്താം

ശരീരത്തിനു മാത്രമല്ല ചർമത്തിനും ജലാംശം പ്രധാനമാണ്. വരണ്ടതും ചൊറിച്ചിലുള്ളതും മങ്ങിയതുമായ ചർമം നിര്‍ജ്ജലീകരണത്തിന്റെ അടയാളമാവാം. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിറുത്തുക.