ഷാഹിദ് കപൂറിന്റെ ഭാര്യ മിറ കപൂർ തന്റെ വ്ലോഗുകളിലൂടെ സമൂഹമാധ്യമങ്ങൾക്ക് സുപരിചിതയാണ്. ഫാഷനെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള മിറയുടെ പോസ്റ്റുകൾക്ക് ഏറെ ആരാധകരുമുണ്ട്. നാച്വറൽ ഉത്പന്നങ്ങളാണ് ചർമ സംരക്ഷണത്തിനായി താരം കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ ഈർപ്പമുള്ള കാലാവസ്ഥയിലും ചർമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാഹിദ് കപൂറിന്റെ ഭാര്യ മിറ കപൂർ തന്റെ വ്ലോഗുകളിലൂടെ സമൂഹമാധ്യമങ്ങൾക്ക് സുപരിചിതയാണ്. ഫാഷനെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള മിറയുടെ പോസ്റ്റുകൾക്ക് ഏറെ ആരാധകരുമുണ്ട്. നാച്വറൽ ഉത്പന്നങ്ങളാണ് ചർമ സംരക്ഷണത്തിനായി താരം കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ ഈർപ്പമുള്ള കാലാവസ്ഥയിലും ചർമ സൗന്ദര്യം നിലനിർത്താനുള്ള ടിപ്പുകൾ പങ്കുവച്ചിരിക്കുകയാണ് മിറ.

Read More: ചുവപ്പില്‍ ഹോട്ട്ലുക്കിൽ ദീപ്തി സതി; കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകർ

ADVERTISEMENT

ഈർപ്പമുള്ള കാലാവസ്ഥയിൽ നീണ്ട മണിക്കൂറുകൾ ഷൂട്ടിങ്ങിനായി മേക്കപ്പ് ധരിക്കേണ്ടിവരുന്നത് ചർമത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ആഴ്ചയിൽ രണ്ട് എന്നതിൽ നിന്നും ആഴ്ചയിൽ നാല് തവണ കെമിക്കലുകൾ എക്സ്ഫോളിയേറ്റ് ചെയ്തു തുടങ്ങി. എന്നാൽ ഇതൊന്നും ചർമ സൗന്ദര്യത്തെ ബാധിക്കാതിരിക്കാനായി പ്രത്യേക ശ്രദ്ധയാണ് താരം ചെലുത്തുന്നത്. പകൽസമയത്ത് വളരെ ലൈറ്റായി മാത്രം മോയ്സ്ചറൈസർ  ഉപയോഗിക്കുക എന്നതാണ് ഈർപ്പമുള്ള കാലാവസ്ഥയിൽ മുഖചർമത്തെ ഭംഗിയോടെ നിലനിർത്താനുള്ള പ്രധാന ടിപ്പ്. ഇത്തരത്തിൽ മോയ്സ്ചറൈസർ ഉപയോഗിച്ചതിനു മുകളിൽ സൺസ്ക്രീൻ പുരട്ടിയാൽ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള തോന്നൽ ഉണ്ടാവില്ല.

മിറ കപൂർ, Image Credits: Instagram/Mira Rajput Kapoor

ഏതു ഉത്പന്നം ഉപയോഗിക്കുമ്പോഴും ചർമത്തിന് എന്താണ് ആവശ്യമെന്ന് കൃത്യമായി തിരിച്ചറിയുന്നതാണ് പ്രധാനം എന്നും മിറ പറയുന്നു. എന്നാൽ മോയ്സ്ചറൈസറുകളുടെ ഉപയോഗം ചർമസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് ഡെർമറ്റോളജിസ്റ്റായ ഡോക്ടർ മാനസി ഷിരോലിക്കറും അഭിപ്രായപ്പെടുന്നു. ചർമത്തിൽ ജലാംശം നിലനിർത്താനും വരണ്ടതാകാതെ സൂക്ഷിക്കാനും മോയ്സ്ചറൈസറുകൾക്ക് സാധിക്കും. കൃത്യമായ മോയ്സ്ചറൈസർ ഉപയോഗിക്കുന്നതിലൂടെ ചർമം വരണ്ട് അടർന്നു പോകുന്നതിനെ പ്രതിരോധിക്കാൻ സാധിക്കും. ഒരോ കാലാവസ്ഥയ്ക്കും അനുസരിച്ച് ഏതളവിൽ മോയ്സ്ചറൈസർ ഉപയോഗിക്കണമെന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്.

മിറ കപൂർ, Image Credits: Instagram/Mira Rajput Kapoor
English Summary:

Mira Kapoor shares expert beauty tips