മുഖം മാത്രം വല്ലാതെ തടിച്ചിരിക്കുന്നു, മുഖം വീര്‍ത്തിരിക്കുന്നത് പോലെ തോന്നുന്നതു കൊണ്ട് ഒരു കോണ്‍ഫിഡന്‍സ് കിട്ടുന്നില്ല എന്നൊക്കെ പരാതിപ്പെടുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. മുഖത്തെ അമിതവണ്ണം ചെറുതല്ലാത്തൊരു പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ പലതാകാം. മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഒരു പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖം മാത്രം വല്ലാതെ തടിച്ചിരിക്കുന്നു, മുഖം വീര്‍ത്തിരിക്കുന്നത് പോലെ തോന്നുന്നതു കൊണ്ട് ഒരു കോണ്‍ഫിഡന്‍സ് കിട്ടുന്നില്ല എന്നൊക്കെ പരാതിപ്പെടുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. മുഖത്തെ അമിതവണ്ണം ചെറുതല്ലാത്തൊരു പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ പലതാകാം. മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഒരു പ്രധാന കാരണം. മുഖത്തിന്റെ തടി കുറയ്ക്കാന്‍ ഒരുപാട് വഴികളുണ്ട്. ചെറിയ ചില ടിപ്‌സ് ശ്രദ്ധിച്ചാല്‍ കവിള്‍ത്തടങ്ങളിലെ തടിയൊഴിവാക്കി ചീര്‍ത്ത മുഖവും ഇനി സുന്ദരമാക്കാം. 

വെള്ളം ആളത്ര ചില്ലറക്കാരനല്ല
ജലം ഒഴിവാക്കിക്കൊണ്ടുള്ള ഒരു പരിപാടിയുമില്ല. ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും മുഖചർമത്തെ കൂടുതല്‍ ഭംഗിയും പ്രസരിപ്പുമുള്ളതുമാക്കി നിലനിര്‍ത്താനും വെള്ളം കുടി പതിവാക്കിയേ തീരൂ. പതിവായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ഇടക്കിടെ വിശക്കുന്ന ശീലം മാറ്റാന്‍ സഹായിക്കുകയും ചെയ്യും. അതുതന്നെ അമിതവണ്ണം ഒഴിവാക്കാനുള്ള നല്ലൊരു ഉപാധിയാണ്. ശരീരത്തിനുള്ളിലെ മികച്ച ദ്രാവകചംക്രമണം തന്നെയാണ് തടി കുറയ്ക്കാനുള്ള പ്രധാന വഴി. അത് മുഖത്തെ അമിത വണ്ണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. 

ADVERTISEMENT

ഉറക്കം ഒട്ടും കുറയ്ക്കണ്ട 
ആവശ്യത്തിനുള്ള ഉറക്കം കിട്ടിയില്ലെങ്കില്‍ ശരീരം പലവിധത്തിലായിരിക്കും പ്രതികരിക്കുക. അതൊരിക്കലും നല്ല രീതിയിലായിരിക്കില്ല. ആവശ്യത്തിനുറക്കം കിട്ടാതെ വന്നാല്‍ ഏറ്റവുമാദ്യമറിയുക മുഖത്ത് തന്നെയായിരിക്കും. ചിലരില്‍ ഉറങ്ങാതിരുന്നാല്‍ മുഖവും കണ്ണുകളുമെല്ലാം തടിച്ചു വീര്‍ക്കുകയും ചെയ്യും. അതിനാല്‍ നന്നായി ഉറങ്ങുക. ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ഉറക്കം കൂടിയേ തീരൂ. എങ്കില്‍ മാത്രമേ മറ്റെന്ത് പരീക്ഷിച്ചാലും ഉദ്ദേശിച്ച ഫലം കിട്ടൂ. 

സമീകൃതാഹാരം ഒരു ശീലമാക്കാം
പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ആരോഗ്യകരമായ ഭക്ഷണശീലം നിര്‍ബന്ധമായും പിന്തുടരേണ്ട ഒരു ശീലമാണ്. സമീകൃതാഹാരം ശീലമാക്കുമ്പോള്‍ വറുത്തതും പൊരിച്ചതുമായി ഭക്ഷണസാധനങ്ങളോട് നോ പറയാം. പഞ്ചസാരയുടേയും ഉപ്പിന്റേയും അമിത ഉപയോഗം ഉണ്ടെങ്കില്‍ അതും കുറയ്ക്കണം. കാരണം ഇവയെല്ലാം ഷുഗര്‍ ലെവല്‍ വര്‍ധിപ്പിക്കുകയും അനാവശ്യമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാല്‍ പ്രോട്ടീനുകളാല്‍ സമ്പന്നമായ പ്രഭാതഭക്ഷണത്തില്‍ നിന്നു തന്നെ തുടങ്ങാം. 

ADVERTISEMENT

ഇനിയല്‍പ്പം വ്യായാമമാകാം
മുഖത്തെ കൊഴുപ്പ് കുറയ്ക്കാനും അമിത വണ്ണം ഒഴിവാക്കി മുഖം കൂടുതല്‍ സുന്ദരമാക്കാനും ചില മുഖത്തിന് പറ്റിയ വ്യായാമങ്ങൾ പരിശീലിക്കുന്നത് ഉചിതമാണ്. ലിപ് പുള്‍, ചിന്‍ ലിഫ്റ്റ്, ഫിഷ് ലിപ്, മൗത്ത് വാഷ് എന്നിങ്ങനെ പല തരത്തിലുള്ള വ്യായാമങ്ങളുണ്ട്. ഇവ വ്യക്തമായി പഠിച്ചതിനു ശേഷം പരിശീലിക്കുന്നത് മുഖത്തെ പേശികളെ റിലാക്‌സ് ചെയ്യിപ്പിച്ചുകൊണ്ട് കൊഴുപ്പ് നീക്കാനും ഉദ്ദേശിച്ച ഫലം ലഭിക്കാനും സഹായിക്കും. വായ അടച്ച് പിടിച്ച് ഭക്ഷണം ചവയ്ക്കുന്ന രീതിയില്‍ ഇടവിട്ട് ആവര്‍ത്തിച്ച് ചെയ്യുന്നതും നല്ലൊരു മുഖ വ്യായാമമാണ്.

English Summary:

Say Goodbye to Chubby Cheeks with these tips