സ്ട്രച്ച് മാർക്കുകൾ ഇല്ലാതാക്കാൻ അഞ്ച് വഴികൾ

ശരീരത്തിൽ രൂപപ്പെടുന്ന സ്ട്രച്ച് മാർക്കുകൾ വലിയ സൗന്ദര്യ പ്രശ്നമാണ്. പ്രസവശേഷം മാത്രമേ സ്ട്രച്ച് മാർക്കുകൾ ഉണ്ടാകൂ എന്നത് അബദ്ധ ധാരണയാണ്. ശരീരം വണ്ണം വയ്ക്കുന്നതും കുറയുന്നതും സ്ട്രച്ച് മാർക്ക് ഉണ്ടാകാൻ കാരണമാകാറുണ്ട്. ചർമ്മത്തിലെ കോശങ്ങൾ നിർജ്ജീവമാകുന്നതാണ് ഇത്തരത്തില്‍ പാടുകളുണ്ടാകൻ കാരണം. പ്രസവശേഷം സ്ത്രീകൾക്ക് അടിവയറ്റിലാണ് സാധാരണ സ്ട്രച്ച് മാർക്കുകൾ കാണാറുള്ളത്. എന്നാൽ പ്രസവാനന്തരം അല്ലാതെയും ഉണ്ടാകുന്ന പാടുകൾ കാലുകളിലും കൈകളിലും കാണാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന പാടുകള്‍ നീക്കം ചെയ്യാൻ ഇതാ അഞ്ച് വഴികൾ

1 പ്രസവശേഷം ഉണ്ടാകുന്ന സ്ട്രച്ച് മാർക്കുകൾ നീക്കം ചെയ്യാൻ കോക്കോ ബട്ടർ നല്ലതാണ്. കോക്കോ ബട്ടറിൽ അ‌ടങ്ങിയിട്ടുള്ള എൻസൈമുകൾ ചർമ്മത്തിലെ കേടുവന്ന കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു.

2 ആപ്രിക്കോട്ട്(ശീമബദാംപഴം ) സ്ക്രബ് ഉപയോഗിക്കുന്നത് സ്ട്രച്ച് മാർക്കുകൾ നീക്കം ചെയ്യാൻ നല്ലതാണ്. ഇത് കേടുപാടുകൾ സംഭവിച്ച കോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ചർമ്മത്തെ കൂടുതൽ ദൃഡവും ആരോഗ്യമുള്ളതും ആക്കുന്നു.

3 രക്തത്തിലെ വായുവിന്റെ അളവ് വർധിപ്പിക്കുന്ന തരത്തിലുള്ള വ്യായമം സ്ട്രച്ച് മാർക്കുകൾ മായിക്കും. മസിലുകളെ ടോൺ ചെയ്ത് ചർമ്മത്തെ ദൃഡമാക്കുന്നതും സ്ട്രച്ച് മാർക്കുകൾ അപ്രത്യക്ഷമാക്കാൻ സഹായിക്കും.

4 ശരിയായ ഭക്ഷണക്രമം നിലനിർത്തുക. പ്രോട്ടീൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് പുതിയ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും.

5 കറ്റാർവാഴയുടെ നീരുപയോഗിച്ച് മസാജ് ചെയ്യുന്നത് സ്ട്രച്ച് മാർക്ക് നീക്കം ചെയ്യാൻ നല്ലതാണ്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള എൻസൈമ് നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കും.